Connect with us

ജീവിതത്തിലേയ്ക്ക് തിരികെ വരാനാവുമെന്ന് അവന് നല്ല പ്രതീക്ഷയുണ്ടായിരുന്നു, തീരെ വയ്യാതായപ്പോഴും അവന്‍ പ്രിയപ്പെട്ടവര്‍ക്ക് മടങ്ങി വരമെന്നുള്ള പ്രതീക്ഷ നല്‍കിയിരുന്നു ജിഷ്ണുവിനെ കുറിച്ച് സിദ്ധാര്‍ത്ഥ്!

Movies

ജീവിതത്തിലേയ്ക്ക് തിരികെ വരാനാവുമെന്ന് അവന് നല്ല പ്രതീക്ഷയുണ്ടായിരുന്നു, തീരെ വയ്യാതായപ്പോഴും അവന്‍ പ്രിയപ്പെട്ടവര്‍ക്ക് മടങ്ങി വരമെന്നുള്ള പ്രതീക്ഷ നല്‍കിയിരുന്നു ജിഷ്ണുവിനെ കുറിച്ച് സിദ്ധാര്‍ത്ഥ്!

ജീവിതത്തിലേയ്ക്ക് തിരികെ വരാനാവുമെന്ന് അവന് നല്ല പ്രതീക്ഷയുണ്ടായിരുന്നു, തീരെ വയ്യാതായപ്പോഴും അവന്‍ പ്രിയപ്പെട്ടവര്‍ക്ക് മടങ്ങി വരമെന്നുള്ള പ്രതീക്ഷ നല്‍കിയിരുന്നു ജിഷ്ണുവിനെ കുറിച്ച് സിദ്ധാര്‍ത്ഥ്!

നമ്മളെന്ന ചിത്രത്തിലൂടെയായാണ് ജിഷ്ണുവും സിദ്ധാര്‍ത്ഥ് ഭരതനും തുടക്കം കുറിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും. ഈ ചിത്രത്തിന് ശേഷം ഇവരുടെ പേരുകള്‍ ഒന്നിച്ചായിരുന്നു സിനിമകോളങ്ങളില്‍ ഇടംപിടിച്ചിരുന്നത്. ഒരുമിച്ച് സിനിമയില്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ പോലും ഇവരുടെ സൗഹൃദം പ്രേക്ഷകര്‍ക്കിടയില്‍
വലിയ ചര്‍ച്ചയായിരുന്നു.

ക്യാന്‍സറനോട് പോരാടുമ്പോഴായിരുന്നു ജിഷ്ണു വിടവാങ്ങുന്നത് . ഇന്നും സുഹൃത്തിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യതയില്‍ നിന്ന് സിദ്ധാര്‍ത്ഥ് മോചിതനായിട്ടില്ല. ഇപ്പോഴിത ജിഷ്ണുവിന്റെ അവസാന ദിനങ്ങളെ കുറിച്ച് പറയുകയാണ് സിദ്ധാര്‍ത്ഥ്. ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടെയുള്ളവരെ പോലെ അവനും തിരിച്ചു വരുമെന്ന് നല്ല പ്രതീക്ഷയുണ്ടായിരുന്നെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

സിദ്ധാര്‍ത്ഥിന്റെ വാക്കുകള്‍ ഇങ്ങനെ…’ വാട്‌സാപ്പ് മെസേജിലൂടെയാണ് രോഗം തിരിച്ചറിഞ്ഞതിനെ കുറിച്ച് ജിഷ്ണു പറഞ്ഞത്. നേരത്തെ എല്ലാ ദിവസവും എന്നെ കാണാന്‍ വരുമായിരുന്നു. ചികിത്സയിലായിരുന്ന സമയത്തും എന്നെ കാണാന്‍ വന്നിരുന്നു. എന്റെ സംവിധാന മോഹത്തെ കുറിച്ച് വ്യക്തമായി അറിയാവുന്ന അവന്‍ എന്നോട് സിനിമ സംവിധാനം ചെയ്യണമെന്ന് പറയുമായിരുന്നു’; സിദ്ധാര്‍ത്ഥ് ഭരതന്‍ തുടര്‍ന്നു.’രോഗത്തെ കുറിച്ച് ആദ്യം അവന്‍ പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ല. സാധാരണ വാട്‌സാപ്പില്‍ സ്ഥിരമായി തമാശ മെസേജൊക്കെ അയക്കാറുണ്ട്. അതിനാല്‍ തന്നെ ക്യാന്‍സറിനെ കുറിച്ച് പറഞ്ഞപ്പോള്‍ തമാശയാണെന്നാണ് കരുതിയത്. എന്നാല്‍ അവന്‍ സീരീയസായിട്ടായിരുന്നു പറഞ്ഞത്. സത്യം തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ ആകെ തകര്‍ന്ന് പോയെന്ന് മുന്‍പൊരിക്കല്‍ നല്‍കിയ അഭിമുഖത്തിലും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു.’

ജീവിതത്തിലേയ്ക്ക് തിരികെ വരാനാവുമെന്ന് അവന് നല്ല പ്രതീക്ഷയുണ്ടായിരുന്നു. അടുപ്പമുള്ളവരോടൊക്കെ ഇതിനെ കുറിച്ച് പറയുകയും ചെയ്തിരുന്നു. തീരെ വയ്യാതായപ്പോഴും അവന്‍ പ്രിയപ്പെട്ടവര്‍ക്ക് മടങ്ങി വരമെന്നുള്ള പ്രതീക്ഷ നല്‍കിയിരുന്നു. കൂടാതെ അസുഖം മാറി വന്നാല്‍ ഒന്നിച്ച് സിനിമ ചെയ്യണമെന്നും ജിഷ്ണു എന്നോട് പറഞ്ഞിരുന്നു’, സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു’എനിക്ക് അപകടം പറ്റിയപ്പോഴും അവന്‍ കാണാന്‍ വന്നിരുന്നു. ഇതൊന്നും സാരമില്ല, എല്ലാം ശരിയാകുമെന്നൊക്കെ പറഞ്ഞ് തോളില്‍ തട്ടിയാണ് അവനന്ന് പോയത്. അതെനിക്ക് വലിയൊരു ആശ്വാസമായിരുന്നു.

തിരിച്ചു വരവില്‍ ഒന്നിച്ച് സിനിമ ചെയ്യണമെന്നൊക്കെ ആഗ്രഹിച്ചിരുന്നു. അതിനിടയിലായിരുന്നു അപ്രതീക്ഷിത വിടവാങ്ങല്‍. അതറിഞ്ഞപ്പോള്‍ വിശ്വസിക്കാനായിരുന്നില്ല’; സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.അമ്മ കെപിഎസി ലളിതയുടെ വിയോഗത്തിന് ശേഷം സിനിമയില്‍ വീണ്ടും സജീവമായിട്ടുണ്ട്. ചതുരമാണ് നടന്‍ സംവിധാനം ചെയ്യുന്ന ചിത്രം. ജിന്നിന് ശേഷം സിദ്ധാര്‍ത്ഥ് ഭരത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. റോഷന്‍ മാത്യൂ സ്വാസിക വിജയ്, അലന്‍സിയര്‍ ലെ ലോപസ്, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ത്ഥ് തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും.

More in Movies

Trending

Recent

To Top