Connect with us

ആൾക്കൂട്ടത്തിനിടയിൽ വെച്ച് അയാൾ എന്റെ ശരീരത്തിൽ തൊട്ടു; അതോടെ എല്ലാം മാറി മറിഞ്ഞു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുബി സുരേഷ് !!

Actress

ആൾക്കൂട്ടത്തിനിടയിൽ വെച്ച് അയാൾ എന്റെ ശരീരത്തിൽ തൊട്ടു; അതോടെ എല്ലാം മാറി മറിഞ്ഞു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുബി സുരേഷ് !!

ആൾക്കൂട്ടത്തിനിടയിൽ വെച്ച് അയാൾ എന്റെ ശരീരത്തിൽ തൊട്ടു; അതോടെ എല്ലാം മാറി മറിഞ്ഞു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുബി സുരേഷ് !!

ചാനല്‍ പരിപാടികളിലും സിനിമയിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതയായ താരമാണ് സുബി സുരേഷ്. യൂട്യൂബ് ചാനലിലൂടെയായും സുബി സുരേഷ് വിശേഷങ്ങള്‍ പങ്കിടാറുണ്ട്സികുട്ടിപ്പട്ടാളം എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് സുബിയ്ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടിയത്. സ്‌റ്റേജ് ഷോകളില്‍ നല്ല രീതിയില്‍ ഹാസ്യം കൈകാര്യം ചെയ്യുമെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അല്പം ഗൗരവക്കാരിയാണ് സുബി. അത് ജീവിത സാഹചര്യങ്ങളില്‍ നിന്നും വന്നതാണ് എന്ന് സുബി പറയുന്നു. മൂശേട്ട എന്നാണ് സുബി സ്വയം വിശേഷിപ്പിയ്ക്കുന്നത്.
സിനിമകളിലും സീരിയലുകളിലും കോമഡി ചെയ്ത് ആളുകളെ ചിരിപ്പിയ്ക്കുമെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അല്പം ഗൗരവക്കാരിയാണ് സുബി. അങ്ങനെ ഗൗരവം കാണിച്ച ഒരു സന്ദര്‍ഭത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിയ്ക്കുകയാണിപ്പോള്‍ നടി. ജഗതീഷ് അവതിരിപ്പിയ്ക്കുന്ന പടം തരും പണം എന്ന ഷോയില്‍ വന്നപ്പോള്‍ ആണ് താരത്തിന്റെ വെളിപ്പെടുത്തൽ .

സുബിയുടെ വാക്കുകൾ ഇങ്ങനെ പ്രതികരിക്കേണ്ട ഇടത്ത് പ്രതികരിയ്ക്കും എന്നും, അടി കൊടുക്കേണ്ട സാഹചര്യം ആണെങ്കില്‍ കൊടുക്കും എന്നും സുബി പറയുന്നു. അങ്ങനെ രണ്ട് മൂന്ന് പേരെ തല്ലിയ ചരിത്രവും സുബിയ്ക്ക് ഉണ്ടത്രെ. ജഗദീഷ് അവതരിപ്പിയ്ക്കുന്ന മഴവില്‍ മനോരമയിലെ പടം തരും പണം എന്ന ഷോയില്‍ വന്നപ്പോള്‍ അങ്ങനെ ഒരാളെ തല്ലിയ അനുഭവം സുബി വെളിപ്പെടുത്തി.

കുറച്ച് അധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആണ്. ഒരു ഷോ ഞാന്‍ കോര്‍ഡിനേറ്റ് ചെയ്തിരുന്നു. പ്രോഗ്രാം നടക്കുന്നതിന് ഇടെ സംഘാടകരും ഞങ്ങളുടെ ചില ആര്‍ട്ടിസ്റ്റുകളും തമ്മില്‍ എന്തോ വഴക്ക് നടന്നു. ആള്‍ക്കൂട്ടം കണ്ടിട്ടാണ് ഞാന്‍ അങ്ങോട്ട് പോയത്. ആളുകള്‍ കൂടി നില്‍ക്കുകയാണ്, ആള്‍ക്കാരെ വകഞ്ഞ് മാറ്റി ഞാന്‍ അവിടെ എത്തി.പ്രശ്‌നം എന്താണ് എന്ന് ചോദിച്ച് മനസ്സിലാക്കി പ്രതികരിക്കുന്നതിനിടയില്‍ പിന്നില്‍ നിന്ന് ആരോ ഒരാള്‍ ചുമലിലൂടെ കൈ ഇട്ടു. ആദ്യം ഞാന്‍, ‘ശ്ശെ കയ്യെടുക്കടാ’ എന്ന് പറഞ്ഞ് മാറ്റി. ഒന്ന് രണ്ട് തവണ തട്ടി മാറ്റിയപ്പോഴും ഇത് തന്നെ അവസ്ഥ. തിരിഞ്ഞ് നിന്ന് കരണം നോക്കി ഒന്ന് കൊടുത്തു. അന്ന് അത് പത്രത്തില്‍ വാര്‍ത്തയായയും വന്നിരുന്നു. ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയ ആക്ടീവ് ആയിരുന്നുവെങ്കില്‍ ആ വീഡിയോ വൈറലാവുമായിരുന്നു- സുബി പറയുന്നു.

താനൊരു മൂശേട്ടയാണ് എന്നാണ് സുബി സുരേഷ് സ്വയം വിശേഷിപ്പിയ്ക്കുന്നത്. സന്തോഷം ആണെങ്കിലും, സങ്കടം ആണെങ്കിലും ദേഷ്യം ആണെങ്കിലും അതിന്റെ എക്‌സ്റ്റന്റ് വരെ പോകും. പെട്ടന്ന് ദേഷ്യം വരും, പെട്ടന്ന് അത് തണുക്കുകയും ചെയ്യും. വീട്ടില്‍ വലിയ വഴക്ക് എല്ലാം നടന്ന് കഴിഞ്ഞാല്‍, ഒന്ന് ഉറങ്ങി എഴുന്നേറ്റ് വന്നാല്‍ അങ്ങനെ ഒരു സംഭവമേ നടക്കാത്ത ഭാവത്തിലായിരിയ്ക്കും ഞാന്‍, സുബി സുരേഷ് പറഞ്ഞു.ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ കാരണം നടി വെളിപ്പെടുത്തിയിരുന്നു .

ശരിയ്ക്കും ഞാനൊരു മൂശേട്ടയാണ്. എനിക്ക് എല്ലാ വികാരങ്ങളും അതിന്റെ എക്സ്റ്റന്റ് വരെ പോകും. സങ്കടമാണെങ്കിലും, ദേഷ്യമാണ് എങ്കിലും സ്‌നേഹമാണ് എങ്കിലും എല്ലാം അതിന്റെ ഏറ്റവും ഉച്ഛസ്ഥായിയില്‍ ആയിരിയ്ക്കും. വീട്ടില്‍ നല്ല മുട്ടന്‍ വഴക്കുണ്ടാക്കിയാലും ഒന്ന് കിടന്നുറങ്ങി എഴുന്നേറ്റ് വരുമ്പോഴേക്കും ഞാനത് മറന്നിരിയ്ക്കും എന്നതാണ് അതിലെ തമാശ.
ഈ വയസ്സിനിടയില്‍ ഒരു പ്രണയവും തോന്നിയില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട്. ഒരു സീരിയസ് റിലേഷന്‍ ഉണ്ടായിരുന്നു. വീട്ടുകാര്‍ക്ക് എല്ലാം അറിയാവുന്ന ആളുമാണ്. നല്ല ആളായിരുന്നു. അദ്ദേഹം ഇങ്ങോട്ട് വന്ന പ്രപ്പോസ് ചെയ്യുകയായിരുന്നു. എന്നാല്‍ അത് നല്ല രീതിയില്‍ പോകില്ല എന്ന് തോന്നിയപ്പോള്‍ പിരിയാം എന്ന് ഞങ്ങള്‍ ഒരുമിച്ച് എടുത്ത തീരുമാനം ആണ്.


ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ ഒരു കാരണം ഒരുപക്ഷെ ഈ മൂശേട്ട സ്വഭാവം ആയിരിയ്ക്കും. പിന്നെ എനിക്ക് സന്തോഷവും സമാധാനവും വേണം. ഒരു അറേഞ്ച് മാരേജിനോട് എനിക്ക് താത്പര്യമില്ല. പ്രണയിച്ച് തന്നെ കെട്ടണം എന്നാണ് ആഗ്രഹം. അതിന് പറ്റിയ ആളെ കിട്ടാത്തത് ഒരു വിഷയമാണ്.ആ സമയത്ത് കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗം ഞാന്‍ മാത്രമായിരുന്നു.

അച്ഛന് സുഖമില്ല. അനിയന്‍ ചെറുപ്പമാണ്. എന്റെ വരുമാനം എല്ലാം കുടുംബത്തിന് വേണ്ടിയാണ് പോകുന്നത്. ആ സമയത്ത് അദ്ദേഹം എന്നോട് ചോദിച്ചു, ‘അമ്മ ചെറുപ്പം അല്ലേ, ഇനി അമ്മയ്ക്ക് എന്തെങ്കിലും പണിയ്ക്ക് പോയിക്കൂടെ എന്ന്’ അതിലൊരു സ്വാര്‍ത്ഥത എനിക്ക് തോന്നി. ആ ബന്ധം തുടരുന്നത് നല്ലതല്ല എന്ന ബോധവും അപ്പോള്‍ മുതലാണ് വന്നത്.വീടുമായുള്ള ബന്ധം നഷ്ടപ്പെടുത്താന്‍ എനിക്ക് കഴിയില്ല. ആ പ്രണയ ബന്ധത്തിന് ശേഷം പിന്നെ ഒന്ന് ഉണ്ടായിട്ടില്ല. അവസാനം അച്ഛനും അമ്മയും പറഞ്ഞു, എന്റെ വിവാഹമാണ് അവരുടെ ഏറ്റവും വലിയ സ്വപ്‌നം എന്ന്. ആര് ആയാലും കുഴപ്പമില്ല, നീ വിവാഹം ചെയ്ത് കണ്ടാല്‍ മതി എന്നാണ് പറഞ്ഞത്. പ്രണയിക്കാനുള്ള ലൈസന്‍സ് കിട്ടിയ ശേഷം എനിക്ക് ആ വികാരം ആരോടും തോന്നിയിട്ടുമില്ല സുബി പറയുന്നു .

about subi suresh

More in Actress

Trending

Recent

To Top