Connect with us

ബീച്ചില്‍ പൊരിവെയിലത്ത് മണിക്കൂറുകള്‍ സൂര്യയെ ബാല ചെരുപ്പിടാതെ നടത്തിച്ചു, നൂറുകണക്കിന് ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ മുന്നില്‍ വച്ച് ചീത്ത വിളിച്ചു, കോടികള്‍ നഷ്ടം; സൂര്യ ‘വണങ്കാന്‍’ ഉപേക്ഷിക്കാന്‍ കാരണം!

Actor

ബീച്ചില്‍ പൊരിവെയിലത്ത് മണിക്കൂറുകള്‍ സൂര്യയെ ബാല ചെരുപ്പിടാതെ നടത്തിച്ചു, നൂറുകണക്കിന് ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ മുന്നില്‍ വച്ച് ചീത്ത വിളിച്ചു, കോടികള്‍ നഷ്ടം; സൂര്യ ‘വണങ്കാന്‍’ ഉപേക്ഷിക്കാന്‍ കാരണം!

ബീച്ചില്‍ പൊരിവെയിലത്ത് മണിക്കൂറുകള്‍ സൂര്യയെ ബാല ചെരുപ്പിടാതെ നടത്തിച്ചു, നൂറുകണക്കിന് ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ മുന്നില്‍ വച്ച് ചീത്ത വിളിച്ചു, കോടികള്‍ നഷ്ടം; സൂര്യ ‘വണങ്കാന്‍’ ഉപേക്ഷിക്കാന്‍ കാരണം!

നിരവധി ആരാധകരുള്ള താരമാണ് സൂര്യ. കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകാന്‍ മടിക്കാത്ത ചുരുക്കം ചില നടന്‍മാരില്‍ ഒരാളും കൂടിയാണ്. വാരിണം ആയിരം, ആയുധ എഴുത്ത്, ഗജിനി, സൂരരൈ പോട്ര്, ജയ് ഭീം തുടങ്ങി നടന്‍ ചെയ്ത സിനിമകളുടെ വലിയൊരു നീണ്ട ലിസ്റ്റ് തന്നെ സൂര്യയെന്ന നടനെ കുറിച്ച് ആലോചിക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് വരും. പരിഹാസങ്ങളെ അടിത്തറയാക്കിയാണ് നടന്‍ എന്ന രീതിയില്‍ തന്റേതായ സാമ്രാജ്യം സൂര്യ കെട്ടിപടുത്തത്. ഇരുപത്തിയേഴ് വര്‍ഷത്തെ കഠിനാധ്വാനമാണ് ഇന്ന് താരത്തിന് ലഭിച്ചിരിക്കുന്ന സ്റ്റാര്‍ഡം.

ബാല സംവിധാനം ചെയ്ത ‘വണങ്കാന്‍’ എന്ന സിനിമയില്‍ നിന്നു സൂര്യ പിന്മാറിയത് വലിയ വാര്‍ത്തയായിരുന്നു. നാല്‍പത് ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവിലാണ് സിനിമയുടെ നിര്‍മാതാവ് കൂടിയായ സൂര്യ ഈ പ്രോജക്ട് വേണ്ടെന്നു വച്ചത്. ബാലയുമായി ഒരുതരത്തിലും ഒത്തുപോകാന്‍ സാധിക്കാതെ വന്നതാണ് സൂര്യ പ്രോജക്ട് ഉപേക്ഷിക്കാന്‍ കാരണം. എന്നാല്‍ സെറ്റില്‍ വച്ച് സൂര്യയെ ബാല തല്ലിയതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ ബാലു എന്ന മാധ്യമ പ്രവര്‍ത്തകന്റെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. തന്റെ സിനിമയില്‍ അഭിനയിക്കുന്ന താരങ്ങളുടെ വലുപ്പ ചെറുപ്പം നോക്കാതെ ഇടപഴകുന്ന സംവിധായകനാണ് ബാല. തല്ലിപ്പഴുപ്പിച്ച് ആണെങ്കിലും അഭിനേതാക്കളില്‍ നിന്നു വേണ്ടത് ഊറ്റിയെടുക്കുക എന്ന ശൈലിയാണ് ബാല പലപ്പോഴും സ്വീകരിക്കാറ്. സൂര്യയോടും ഇതേ സമീപനം തന്നെയാണ് സംവിധായകന്‍ സ്വീകരിച്ചത്.

പിതാമഹനു ശേഷം ആദ്യമായി ബാലയും സൂര്യയും ഒന്നിക്കുന്നു എന്നതായിരുന്നു വണങ്കാന്റെ പ്രത്യേകത. എന്നാല്‍ ഇപ്പോള്‍ സൂപ്പര്‍ താരമായി നില്‍ക്കുന്ന സൂര്യയെ അല്ല ബാല കണ്ടത്. ‘നന്ദ’യില്‍ അഭിനയിച്ചിരുന്ന അതേ സൂര്യയെന്ന രീതിയിലാണ് ബാല ചിത്രീകരണത്തില്‍ സൂര്യയോട് ഇടപെട്ടത്. ഷൂട്ടിങ് ആരംഭിച്ച അന്ന് മുതല്‍ ഓടാനും ചാടാനും പറയുന്നു. വെയിലത്തു നിര്‍ത്തിയാണ് ഭൂരിഭാഗവും ചിത്രീകരണം.

എന്നാല്‍ എന്താണ് കഥയെന്ന് മാത്രം പറയുന്നില്ല. ഒടുക്കം സൂര്യ നേരിട്ട് ചോദിച്ചു, എന്താണ് സാര്‍ ഇതിന്റെ കഥ, ഒരു നിര്‍മാതാവ് എന്ന നിലയില്‍ കൂടിയാകാം അത് സൂര്യ ചോദിച്ചത്. ഇത് ബാല ഒരു അപമാനമായി എടുത്തു. പിറ്റേ ദിവസം മുതല്‍ രംഗം കടുത്തു. ബീച്ചില്‍ പൊരിവെയിലത്ത് മണിക്കൂറുകള്‍ സൂര്യയെ ബാല ചെരുപ്പിടാതെ നടത്തിച്ചു. നൂറുകണക്കിന് ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ മുന്നില്‍ വച്ച് ചീത്ത വിളിച്ചു. പോസ്റ്റ് പ്രൊഡക്ഷനും മറ്റുമായി ഏകദേശം നാല്‍പത് ദിവസത്തോളം ചിത്രീകരണം പൂര്‍ത്തിയായിരുന്നു.

കോടികള്‍ സൂര്യയ്ക്കു ചിലവാകുകയും ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നായതോടെ വണങ്കാനുമായി മുന്നോട്ട് പോകേണ്ടെന്ന തീരുമാനത്തില്‍ സൂര്യ എത്തി. എന്തായാലും സൂര്യ പിന്‍മാറിയ പടം ഏറെ കഷ്ടപ്പെട്ടാണ് വീണ്ടും ബാല അരുണ്‍ വിജയിയെ വച്ച് എടുത്തത്. കരിയറില്‍ വലിയൊരു ബ്രേക്ക് ആഗ്രഹിക്കുന്ന അരുണ്‍ എന്ത് കഷ്ടപ്പാട് സഹിച്ചും ബാലയുടെ ചിത്രത്തിലെ വേഷം ചെയ്യാന്‍ തയാറായിരുന്നു എന്നും ബാലു പറയുന്നു.

സൂര്യയെ ബാല തല്ലി എന്നത് വെറും കെട്ടുകഥ മാത്രമാണെന്ന് നിര്‍മാതാവ് സുരേഷ് കാമാക്ഷി പറഞ്ഞു. തല്ലുണ്ടാകേണ്ടേ സാഹചര്യമല്ല അവിടെനിന്നു എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്ന അവസ്ഥയായിരുന്നു സൂര്യയ്ക്ക്. കാരണം ബാല സാറില്‍ നിന്നും പേടിച്ച് ഓടുന്ന അരുണ്‍ വിജയ്‌യെ ഞാന്‍ നേരിട്ടു കണ്ടതാണ്. ബാല സാറിനും സൂര്യയ്ക്കുമിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ല. രണ്ടുപേരും ആ ബഹുമാനം പരസ്പരം വച്ചു പുലര്‍ത്തുന്നുണ്ട്.

സൂര്യ ഇപ്പോള്‍ നില്‍ക്കുന്ന സ്റ്റാര്‍ഡം വച്ച് ചെയ്യാന്‍ പറ്റൊരുന്നു സിനിമയല്ല വണങ്കാന്‍. അങ്ങനെയൊരു കഥ ഈ സാഹചര്യത്തില്‍ സൂര്യയ്ക്കു ചേരുന്നതല്ല. എന്നാല്‍ കഥ മാറ്റാന്‍ ബാല സാറും തയാറായിരുന്നില്ല. അതുകൊണ്ടാണ് അവര്‍ അങ്ങനെയൊരു തീരുമാനത്തിലെത്തിയത് എന്നും സുരേഷ് പറഞ്ഞു. സൂര്യ പിന്മാറിയതോടെ ബാലയുടെ ബി സ്റ്റുഡിയോസും സുരേഷ് കാമാക്ഷിയുടെ വി ഹൗസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് വണങ്കാന്‍ നിര്‍മിച്ചിരിക്കുന്നത്.

18 വര്‍ഷത്തിന് ശേഷം സൂര്യയും സംവിധായകന്‍ ബാലയും ഒന്നിക്കുന്ന ചിത്രത്തിനാണ് ഇങ്ങനെയൊരു ക്ലൈമാക്‌സ് ഉണ്ടായത്. പിതാമഹനിലാണ് ഇരുവരും അവസാനം ഒന്നിച്ചത്. സൂര്യയ്‌ക്കൊപ്പം മലയാളി താരം മമിത ബൈജുവും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടായിരുന്നു. കൃതി ഷെട്ടിയായിരുന്നു നായിക. എന്നാല്‍ സൂര്യയും അവരുടെ നിര്‍മാണക്കമ്പനിയും പിന്മാറിയതോടെ മമിതയും കൃതിയും പ്രോജക്ട് വേണ്ടന്നുവച്ചു.

More in Actor

Trending

Recent

To Top