Connect with us

ദിലീപ് ഉള്ളത് കൊണ്ട് കുഞ്ചാക്കോ ബോബന്‍ ആ സിനിമ ചെയ്യാന്‍ സമ്മതിച്ചില്ല; സംവിധായകന്‍ തുളസിദാസ്

Malayalam

ദിലീപ് ഉള്ളത് കൊണ്ട് കുഞ്ചാക്കോ ബോബന്‍ ആ സിനിമ ചെയ്യാന്‍ സമ്മതിച്ചില്ല; സംവിധായകന്‍ തുളസിദാസ്

ദിലീപ് ഉള്ളത് കൊണ്ട് കുഞ്ചാക്കോ ബോബന്‍ ആ സിനിമ ചെയ്യാന്‍ സമ്മതിച്ചില്ല; സംവിധായകന്‍ തുളസിദാസ്

കൗതുക വാര്‍ത്തകള്‍, മിമിക്‌സ് പരേഡ്, ചാഞ്ചാട്ടം, കാസര്‍കോട് ഖാദര്‍ ഭായ്, ഏഴരപ്പൊന്നാന, മലപ്പുറം ഹാജി മഹാനായ ജോജി, മിന്നാമിനുങ്ങിനും മിന്നുകെട്ട്, കുങ്കുമച്ചെപ്പ്, കിലുകില്‍ പമ്പരം എന്ന് തുടങ്ങി ഒരു കാലത്ത് മലയാളികളെ ഏറെ ചിരിപ്പിച്ച, മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് തുളസീദാസ്. മലയാളത്തിലെ മുന്‍നിര താരങ്ങളെയെല്ലാം വെച്ച് തുളസിദാസ് സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. അവയെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു.

ഇപ്പോഴിതാ മുമ്പ് ഒരു അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബനേയും ദിലീപിനേയും കുറിച്ച് തുളസിദാസ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ദിലീപ് ഉള്ളതിനാല്‍ കുഞ്ചാക്കോ ബോബന്‍ തന്റെ സിനിമയുടെ ഭാഗമാകാന്‍ വിസമ്മതിച്ചുവെന്നും ഒടുവില്‍ താന്‍ പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു എന്നുമാണ് തുളസിദാസ് പറയുന്നത്. അഭിമുഖത്തില്‍ തന്റെ കരിയറിനെ കുറിച്ചും സിനിമകളെ കുറിച്ചും സംസാരിക്കുന്നതിനിടയിലാണ് തുളസിദാസ് ഇക്കാര്യം പങ്കുവെച്ചത്.

‘എന്റെ മാതാപിതാക്കളുടേയും ഗുരുക്കന്മാരുടേയും പുണ്യം ആണെന്ന് പറയാം. മലയാള സിനിമയിലെ മിക്ക താരങ്ങളേയും വച്ച് സിനിമയൊരുക്കാന്‍ സാധിച്ചുവെന്നത് എന്റെ വലിയ ഭാഗ്യമായി കരുതുന്നു. ലാലേട്ടനേയും മമ്മൂക്കയേയും വെച്ചെല്ലാം സിനിമ ചെയ്യാനായി. പുതിയ തലമുറയിലെ കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ദിലീപ്. ദിലീപ് പുതിയ തലമുറ അല്ലെന്ന് തന്നെ പറയാം. ദിലീപ് എന്റെ രണ്ട് സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. അന്ന് ദിലീപ് താരം അല്ലാത്തതിനാല്‍ എന്നോട് നല്ല രീതിയില്‍ പെരുമാറിയിട്ടുണ്ട്.

‘ഞാന്‍ മായപ്പൊന്മാന്‍ എന്ന സിനിമ ചെയ്യുമ്പോള്‍ ദിലീപ് ഒരു ഹീറോ ഇമേജിലേക്ക് വന്നിട്ടില്ല. ആ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. അതുപോലെ ദോസ്ത്, ആ സിനിമയുടെ കഥ പറയുമ്പോള്‍ തനിക്ക് ആ കഥാപാത്രം തന്നെ വേണമെന്ന് ദിലീപ് വാശിപിടിച്ചിരുന്നു. അതിനു ശേഷമാണ് കുഞ്ചാക്കോ ബോബനെ പോയി കണ്ട് ഫിക്‌സ് ചെയ്യുന്നത്. അവര്‍ തമ്മില്‍ ഒന്നിച്ച് അഭിനയിക്കാന്‍ മടിച്ചു നിന്നൊരു സമയമായിരുന്നു. അതിനു മുന്‍പ് ലോഹിതദാസിന്റെയും രാജസേനന്റെയും സിനിമകളില്‍ ഇവരെ രണ്ടുപേരും വെച്ച് ചെയ്യാന്‍ നോക്കിയിട്ട് നടന്നില്ല.’

‘ദിലീപ് ഉള്ളത് കൊണ്ട് കുഞ്ചാക്കോ ബോബന്‍ ചെയ്തില്ല. പക്ഷെ ദോസ്തിന് വേണ്ടി ഞാന്‍ കുഞ്ചാക്കോ ബോബനോടും അദ്ദേഹത്തിന്റെ അച്ഛനോടുമൊക്കെ പോയി സംസാരിച്ചു. ഒരൊറ്റ കാര്യമേ അന്ന് അവര്‍ പറഞ്ഞുള്ളു. ചാക്കോച്ചന്റെ വേഷം മുന്നില്‍ നില്‍ക്കുമെന്നത് സംവിധായകനായ ഞാന്‍ ഉറപ്പ് തരണമെന്ന്. രണ്ടുപേരും ചിത്രത്തിലെ നായകന്മാരാണ്, രണ്ടുപേരും രണ്ടു സ്വഭാവക്കാരാണ് എന്ന് പറഞ്ഞാണ് ഞാന്‍ ഫിക്‌സ് ചെയ്തത്,’ എന്നും തുളസിദാസ് പറഞ്ഞു.

വളരെ മികച്ച അഭിപ്രായം ആ സിനിമ എനിക്ക് നേടി തന്നു. ഇന്ന് സ്റ്റാര്‍ ആയി തിളങ്ങി നില്‍ക്കുന്ന ജയസൂര്യയെ ഒരു ചെറിയ വേഷത്തില്‍ എനിക്ക് ആ സിനിമയില്‍ കൊണ്ടുവരാന്‍ സാധിച്ചിരുന്നു. അതുപോലെ നടി ഗോപികയെ പ്രണയമണി തൂവല്‍ എന്ന സിനിമയിലൂടെ കൊണ്ടുവന്നതും ആ പേര് നല്‍കിയതും ഞാന്‍ തന്നെയാണ്. അങ്ങനെ മലയാള സിനിമയ്ക്ക് വേണ്ടി കുറെ ചെറിയ സംഭാവനകള്‍ ചെയ്യാന്‍ സാധിച്ചു.

അതിന്റെയൊരു ആത്മസംതൃപ്തി മനസിലുണ്ട്. തുളസിദാസ് മലയാള സിനിമയില്‍ എന്ത് ചെയ്തുവെന്ന് നാളെ ആരെങ്കിലും ചോദിച്ചാല്‍ പറയാനുള്ളതും ഇത് തന്നെയാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. 1989ല്‍ ഒന്നിന് പിറകെ മറ്റൊന്ന് എന്ന ചിത്രത്തിലൂടെയാണ് തുളസിദാസ് സ്വതന്ത്ര സംവിധായകനാകുന്നത്. മുപ്പതിലധികം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. നാദിയ മൊയ്തു, ഇനിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഗേള്‍സ് ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. 2016ലാണ് ചിത്രം തിയേറ്ററില്‍ എത്തിയത്.

ജനപ്രിയന്‍ എന്ന ലേബലില്‍ ദിലീപ് അറിയപ്പെടുമ്പോള്‍ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളില്‍ ഒരു കുടുംബത്തിന് ഒപ്പമിരുന്ന് ആസ്വദിക്കാനുള്ള വകയുണ്ടാകുമെന്ന പ്രതീക്ഷ എപ്പോഴും പ്രേക്ഷകര്‍ക്കുണ്ട്. മിനിമം ഗ്യാരണ്ടി നല്‍കാന്‍ കഴിയുന്ന നടന്മാരുടെ ലിസ്റ്റിലുള്ള താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ദിലീപ്. കുടുംബപ്രേക്ഷകരുടെ പണം തന്നെയാണ് ഇന്‍ഡസ്ട്രിയുടെ വളര്‍ച്ചയെന്നത് താരങ്ങളും സമ്മതിക്കുന്ന കാര്യമാണ്. എന്നാല്‍ വിവാദത്തിലും കേസിലും ഉള്‍പ്പെട്ടശേഷം വിരളമായി മാത്രമെ ദിലീപ് സിനിമകള്‍ തിയേറ്ററുകളില്‍ എത്തുന്നുള്ളു. മറ്റൊരു താരത്തിനും ചെയ്യാന്‍ സാധിക്കാത്ത വിധത്തിലുള്ള വേഷങ്ങളാണ് ദിലീപ് അവതരിപ്പിച്ചിട്ടുളളത്.

ഇപ്പോള്‍ നാളുകള്‍ക്ക് ശേഷമാണ് ദിലീപിന്റേതായി ബാന്ദ്ര എന്ന ചിത്രം പുറത്തെത്തിയത്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ദിലീപിന്റെ കരയറില്‍ ഇതുവരെ കാണാത്ത വ്യത്യസ്തമായ വേഷമായിരിക്കും ബാന്ദ്രയിലേത് എന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്നും ദിലീപ് പറഞ്ഞിരുന്നു. അതേസമയം, നവംബര്‍ പത്തിന് പുറത്തെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ബാന്ദ്ര സിനിമയ്‌ക്കെതിരെ നെഗറ്റീവ് റിവ്യൂ നടത്തിയ യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top