Connect with us

ജനപ്രീതിയില്‍ ഒന്നാം സ്ഥാനം ഈ നടിയ്ക്ക്; പട്ടികയില്‍ പ്രതീക്ഷിക്കാത്ത താരങ്ങളും

Malayalam

ജനപ്രീതിയില്‍ ഒന്നാം സ്ഥാനം ഈ നടിയ്ക്ക്; പട്ടികയില്‍ പ്രതീക്ഷിക്കാത്ത താരങ്ങളും

ജനപ്രീതിയില്‍ ഒന്നാം സ്ഥാനം ഈ നടിയ്ക്ക്; പട്ടികയില്‍ പ്രതീക്ഷിക്കാത്ത താരങ്ങളും

നിരവധി പ്രഗര്‍ഭരായ നടിമാരുള്ള നാടാണ് കേരളം. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും മലയാളത്തില്‍ നിന്നുള്ള നടിമാര്‍ തങ്ങളുടെ മികവ് തെളിയിക്കുന്നു. ഒന്നിനൊന്ന് മികച്ച നടിമാരുള്ള മോളിവുഡിനെ മറ്റ് ഇന്‍ഡസ്ട്രിയില്‍ നിന്നും വ്യത്യസ്തമാക്കുന്നുണ്ട്. സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ഇവര്‍ക്കൊപ്പമെത്താന്‍ മറ്റ് അന്‍ഡസ്ട്രിയിലെ നടിമാര്‍ കുറച്ച് വിയര്‍ക്കേണ്ടി വരുമെന്നാണ് ആരാധകര്‍ തന്നെ പറയുന്നത്.

മലയാളത്തിലേയ്ക്ക് മാത്രമായി വരുമ്പോള്‍ ജനപ്രിയ പട്ടികയില്‍ ഏറ്റവും മുന്നില്‍ വരുന്നത് ആരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ തന്നെ വലിയ ബുദ്ധിമുട്ടാണ്. എല്ലാവര്‍ക്കും നിരവധി ആരാധകരാണ് ഉള്ളത്. സിനിമയില്‍ നിന്നും വര്‍ഷങ്ങളായി വിട്ടുനില്‍ക്കുന്ന താരങ്ങള്‍ക്ക് പോലും ഇന്ന് സജീവമായി നില്‍ക്കുന്ന പല നടിമാരേക്കാള്‍ ജനപ്രീതിയുണ്ട്.

എന്നാല്‍ ഇപ്പോഴിതാ പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് പുറത്തുവിട്ട മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നടിമാരുടെ പട്ടിക ശ്രദ്ധേയമാകുകയാണ്. ഒക്ടോബര്‍ മാസത്തില്‍ നടത്തിയ പഠനത്തിലെ റിപ്പോര്‍ട്ടാണ് ഇത്. മഞ്ജു വാര്യര്‍, ശോഭന, കാവ്യാ മാധവന്‍, ഐശ്വര്യ ലക്ഷ്മി, നിഖില വിമല്‍ എന്നിവരാണ് മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇതില്‍ തന്നെ ഒന്നാമത് എത്തി നില്‍ക്കുന്നത് മഞ്ജു വാര്യറാണ്. ഓര്‍മാക്‌സിന്റെ ഇതുവരേയുള്ള പട്ടികയിലെല്ലാം മഞ്ജു വാര്യര്‍ തന്നെയായിരുന്നു ഒന്നാമത്.

വിവാഹ ശേഷം സിനിമയില്‍ നിന്ന് മഞ്ജു വാര്യര്‍ ദീര്‍ഘകാലം ഇടവേളയെടുത്തിരുന്നു. ഒടുവില്‍ 2014ല്‍ പുറത്തിറങ്ങിയ ‘ഹൗ ഓള്‍ഡ് ആര്‍യു’ എന്ന ചിത്രത്തിലൂടെ താരം ഗംഭീര തിരിച്ചുവരവ് നടത്തി. മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. റാണി പത്മിനി, വേട്ട, ഉദാഹരണം സുജാത, വില്ലന്‍, ആമി, ഒടിയന്‍, ലൂസിഫര്‍, പ്രതി പൂവന്‍കോഴി, ദി പ്രീസ്റ്റ്, ചതുര്‍മുഖം തുടങ്ങിയ ശ്രദ്ധേയമായ സിനിമകളാണ് രണ്ടാം വരവില്‍ മഞ്ജുവിനെ കാത്തിരുന്നത്. ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ആദ്യമായി മഞ്ജു, മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയും ചെയ്തു.

അസുരന്‍ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും മഞ്ജു ചുവടുറപ്പിച്ചു. സിനിമയില്‍ മഞ്ജു അവതരിപ്പിച്ച പച്ചയമ്മാള്‍ എന്ന കഥാപാത്രം ഏറെ പ്രശംസകള്‍ നേടി. അജിത്ത് ചിത്രം തുനിവ് ആണ് മഞ്ജു അവസാനമായി എത്തിയ തമിഴ് ചിത്രം. എച്ച് വിനോദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ ആക്ഷന്‍ ത്രില്ലറായിരുന്നു. ‘മിസ്റ്റര്‍ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കൂടെ ‘തലൈവര്‍ 170’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലും മഞ്ജു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അമിതാബ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി തുടങ്ങീ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. അമിതാഭ് ബച്ചനും രജനികാന്തും 32 വര്‍ഷത്തിന് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണ് തലൈവര്‍ 170. മിസ്റ്റര്‍ എക്‌സ്, വിടുതലൈ പാര്‍ട് 2, എമ്പുരാന്‍ തുടങ്ങിയവയാണ് മഞ്ജു വാര്യരുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

ഐശ്വര്യ ലക്ഷ്മിയാണ് പട്ടികയില്‍ രണ്ടാമതുള്ളത്. പൊന്നിയന്‍ സെല്‍വന്‍ എന്ന മണിരത്‌നം ചിത്രത്തിലുള്‍പ്പെടെ വേഷമിട്ട ഐശ്വര്യ ലക്ഷ്മിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം കിങ് ഓഫ് കൊത്തയാണ്. പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ശോഭനയും നാലാമത് നിഖില വിമലുമാണ്.

ഇത് ആദ്യമായാണ് നിഖില വിമല്‍ ജനപ്രിയ നടിമാരുടെ പട്ടികയില്‍ ഇടം പിടിക്കുന്നത്. പട്ടികയിലെ ഏറ്റവും ജൂനിയറും നിഖില തന്നെ. 2020 പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് ശോഭനയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. 2000വരെ സിനിമകളില്‍ സജീവമായിരുന്ന ശോഭന അതിന് ശേഷം ചെയ്തത് കേവലം അഞ്ച് സിനിമകള്‍ മാത്രമാണ്. നിഖില നാലാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ കഴിഞ്ഞ തവണ നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന കാവ്യാ മാധവന്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം കഴിഞ്ഞ തവണ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്നു കല്യാണി പ്രിയദര്‍ശന്‍ ഇത്തവണ പട്ടികയില്‍ ഇടംപിടിച്ചില്ല.

കാവ്യയും ശോഭനയും പട്ടികയില്‍ ഇടം പിടിച്ചു എന്നുള്ളതാണ് ശ്രദ്ധേയം. അഭിനയ രംഗത്ത് ഇപ്പോള്‍ സജീവമല്ലാത്ത താരങ്ങളാണ് ശോഭനയും കാവ്യാമാധവനും. ഇപ്പോഴും അവര്‍ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടി നില്‍ക്കുന്നുണ്ടെങ്കില്‍ അവര്‍ ചെയ്തുവെച്ച മികച്ച വേഷങ്ങള്‍ തന്നെയാണ് അതിന് കാരണം. കല്യാണി പ്രിയദര്‍ശനാണ് പട്ടികയില്‍ അഞ്ചാമതായിട്ടുള്ളത്.

അതേസമയം, ദിലീപുമായുള്ള വിവാഹശേഷം അഭിനയ ജീവിതം കാവ്യ അഭിനയം പാടെ ഉപേക്ഷിച്ചിരിക്കുകയാണ്. അടുത്തിടെ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ പോകുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാവ്യയും ദിലീപും കുടുംബമായി ചെന്നൈയില്‍ സെറ്റില്‍ഡ് ആയി എന്നും ചെന്നൈയിലെ ജിമ്മില്‍ കാവ്യാ ജോയിന്‍ ചെയ്തു എന്ന രീതിയിലും ആണ് വിവിവരങ്ങള്‍ പുറത്തെത്തിയത്. കാവ്യയുടെ ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ മേക്കോവര്‍ വാളയാര്‍ പരമ ശിവത്തിലേക്കുള്ള എന്‍ട്രി ആണെന്നാണ് ആരാധകര്‍ പറഞ്ഞിരുന്നത്.

More in Malayalam

Trending

Recent

To Top