Malayalam
നായികയ്ക്ക് സ്ക്രീൻ സ്പേസ് കൂടിപ്പോയാൽ ഈഗോ വരുന്ന നടന്മാർ ബോളിവുഡിൽ നിരവധിയാണ് ; സ്വയം അത് അനുഭവിച്ച് അറിഞ്ഞിട്ടുണ്ട് ; തുറന്ന് പറഞ്ഞ് കൃതി സനോൺ
നായികയ്ക്ക് സ്ക്രീൻ സ്പേസ് കൂടിപ്പോയാൽ ഈഗോ വരുന്ന നടന്മാർ ബോളിവുഡിൽ നിരവധിയാണ് ; സ്വയം അത് അനുഭവിച്ച് അറിഞ്ഞിട്ടുണ്ട് ; തുറന്ന് പറഞ്ഞ് കൃതി സനോൺ
ബോളിവുഡിൽ മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഉയർന്ന് വന്നിട്ടുള്ള ഏറ്റവും പുതിയ താരമാണ് കൃതി സനോൺ. കുറഞ്ഞ കാലം കൊണ്ട് നിരവധി ആരാധകര കൃതി ബോളിവുഡിലും സൗത്ത് ഇന്ത്യയിലുമായി സമ്പാദിച്ച് കഴിഞ്ഞു. 2014ൽ ആണ് കൃതി സിനിമകളിൽ അഭിനയിച്ച് തുടങ്ങിയത്. മോഡലിങിൽ നിന്നാണ് കൃതിക്ക് സിനിമാ അവസരങ്ങൾ ലഭിച്ചത്. കൃതിക്ക് ആദ്യകാലങ്ങളിൽ അവസരം ലഭിച്ചത് തെലുങ്ക് സിനിമകളിൽ ആയിരുന്നു. ഹീറോപൺടിയായിരുന്നു ആയിരുന്നു ആദ്യ ഹിന്ദി ചിത്രം. പിന്നീട് ബേർളി കി ബർഫി, ലൂക്കചുപ്പി, ദിൽവാലെ, ഹൗസ്ഫുൾ 4 തുടങ്ങിയ സിനിമകളിലും കൃതി അഭിനയിച്ചു.സിനിമയിൽ എത്തിപ്പെടാനും ഇന്ന് കാണുന്ന നിലയിലേക്ക് വളരാനും കൃതി നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. മോഡലിങ് സമയത്ത് നേരിട്ട അനുഭവങ്ങളെ കുറിച്ചും കീർത്തി പലപ്പോഴും മനസ് തുറന്നിട്ടുണ്ട്. മോഡലിങ് തുടങ്ങിയ ആദ്യകാലങ്ങളിൽ താൻ വളരെ കഷ്ടപ്പെട്ടിരുന്നുവെന്നും ഇരുപതോളം മോഡലുകളുടെ മുന്നിൽ നിന്ന് ഒരു കൊറിയോഗ്രാഫർ തന്നെ ക്രൂരമായി ശകാരിക്കുകയും അന്ന് ഒരുപാട് കരയുകയും ചെയ്തുവെന്ന് കൃതി പറഞ്ഞിട്ടുണ്ട്. അന്ന് മാനസികമായി തളർന്ന തനിക്ക് അമ്മയാണ് ധൈര്യം തന്നതെന്നും നടി പറഞ്ഞിട്ടുണ്ട്.ഏറ്റവും അവസാനം റിലീസ് ചെയ്ത കൃതി സനോൺ സിനിമകൾ മിമിയും ഹം ദോ ഹമാരേ ദോയുമായിരുന്നു. അതിൽ മിമി നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്തത്. സറോഗസി പ്രമേയമായ സിനിമ അവതരണത്തിലെ വ്യത്യസ്തതകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ചയാവുകയും ചെയ്തിരുന്നു. ഇനി വരാനിരിക്കുന്ന കൃതി സനോൺ സിനിമ ബച്ചൻ പാണ്ഡെയാണ്. താരമിപ്പോൾ ഈ സിനിമയുടെ പ്രമോഷൻ പരിപാടികളുമായി തിരക്കിലാണ്. ബച്ചൻ പാണ്ഡെയ്ക്ക് പുറമെ വേറെയും നിരവധി സിനിമകൾ കൃതിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ബോളിവുഡിൽ നിന്നും ഉണ്ടായിട്ടുള്ള ചില ദുരനുഭവങ്ങളെ കുറിച്ച് കൃതി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. സിനിമയിൽ നായികയ്ക്ക് സ്ക്രീൻ സ്പേസ് കൂടിപ്പോയാൽ ഈഗോ വരുന്ന നടന്മാർ ബോളിവുഡിൽ നിരവധിയാണ് എന്നാണ് കൃതി പറയുന്നത്. താൻ തന്നെ അത് അനുഭവിച്ച് അറിഞ്ഞിട്ടുണ്ടെന്നും കൃതി പറയുന്നു.
അക്ഷയ് കുമാറാണ് ബച്ചൻ പാണ്ഡെയിൽ കൃതിയുടെ നായകനായി അഭിനയിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തനിക്കുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് കൃതി സനോൺ പറയുന്നത്. സ്ക്രീൻ സ്പേസ് തുല്യമായി പങ്കിടാൻ മറ്റുള്ളവരെ അനുവദിക്കുന്ന നായകന്മാർ വളരെ കുറവാണ്. അറുപത് ശതമാനം നായികയും നാൽപത് ശതമാനം നായകനും വരുന്ന ഒരു സിനിമ ചെയ്യാൻ മിക്ക നായക നടന്മാരും തയ്യാറാകാത്ത സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. ആരും അത് ചെയ്യാൻ തയ്യാറായില്ല. അതിനാൽ ഈ കാര്യങ്ങൾ അൽപ്പം ബോളിവുഡിൽ മാറേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. അതേ സമയം അത്രരംഗി രേയിൽ അക്ഷയ് ചെയ്തത് വളരെ പ്രശംസനീയമാണ്. ചെറുതെങ്കിലും നല്ല വേഷമായിരുന്നു. വലിയ പ്രാധാന്യം ഇല്ലാതിരുന്നിട്ടും അക്ഷയ് കുമാർ അത് മനോഹരമായി ചെയ്തുവെന്നത് അഭിനന്ദിക്കേണ്ട ഒന്ന് തന്നെയാണ്.
ഫർഹാസ് സാംജി സംവിധാനം ചെയ്യുന്ന ആക്ഷൻ കോമഡി ചിത്രമാണ് ബച്ചൻ പാണ്ഡെ. സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കൃതി സനോൺ, ജാക്വിലിൻ ഫെർണാണ്ടസ്, അർഷാദ് വാർസി എന്നിവരാണ് ചിത്രത്തിൽ അക്ഷയ്ക്ക് പുറമെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടെറ്റിൽ കഥാപാത്രമായ ബച്ചൻ പാണ്ഡെയായിട്ടാണ് അക്ഷയ് എത്തുന്നത്. 2014ൽ പുറത്തിറങ്ങിയ തമിഴ്ചിത്രം ജിഗർതണ്ടയുടെ ഹിന്ദി റീമേക്കാണ് ബച്ചൻ പാണ്ഡെ. ബോബി സിൻഹ, സിദ്ധാർഥ്, ലക്ഷ്മി മേനോൻ, വിജയ് സേതുപതി എന്നിവരാണ് ജിഗർതണ്ടയിൽ വേഷമിട്ടത്. കാർത്തിക് സുബ്ബുരാജായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. മാർച്ച് 18 ന് ചിത്രം പുറത്തിറങ്ങും.
about kriti sanonon