Malayalam
മുത്തച്ഛന്റെ മടിയില്‍ അല്ലിമോളും മുത്തശ്ശിയുടെ മടിയിൽ നക്ഷത്രയും; പൃഥിയുടെ ആ ആഗ്രഹം നിറവേറ്റി ആരാധകൻ
മുത്തച്ഛന്റെ മടിയില്‍ അല്ലിമോളും മുത്തശ്ശിയുടെ മടിയിൽ നക്ഷത്രയും; പൃഥിയുടെ ആ ആഗ്രഹം നിറവേറ്റി ആരാധകൻ
മലയാളികളുടെ ഇഷ്ട്ട താരകുടുംബമാണ് നടി മല്ലിക സുകുമാരനെത്. പൃഥ്വിയുടേയും, ഇന്ദ്രജിത്തിൻെറയും കുടുംബവിശേഷങ്ങൾ അറിയാൻ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത്. ഇപ്പോൾ ഇതാ പൃഥ്വി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്
മക്കളുടെ വിജയം കാണാനും പേരക്കുട്ടികളുടെ കളിചിരികള്‍ കാണാനുമൊക്കെ മുത്തച്ഛന്‍ സുകുമാരനും കൂടിയുണ്ടായിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചുപാേയിട്ടുണ്ടെന്ന് മല്ലിക സുകുമാരനും നിരവധി തവണ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ആ ആഗ്രഹത്തിനെ ഒരു ഫാമിലി പോര്‍ട്രെയിറ്റിലൂടെ സാക്ഷാത്കരിച്ചിരിക്കുകയാണ് പൃഥ്വിയുടെ ഒരു ആരാധകന്‍.
ഭാര്യയ്ക്കും മക്കള്‍ക്കും മരുമക്കള്‍ക്കും കൊച്ചുമകള്‍ക്കുമൊപ്പം ഇരിക്കുന്ന സുകുമാരനെയാണ് മനോഹരമായ ഈ കുടുംബചിത്രത്തില്‍ കാണാനാവുക. ‘അച്ഛനുണ്ടായിരുന്നെങ്കില്‍’ എന്ന അടിക്കുറിപ്പോടെ പൃഥ്വിരാജ് തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
