Connect with us

തമിഴ് അഭിനേതാക്കള്‍ക്ക് മുറി, മലയാള താരങ്ങള്‍ വസ്ത്രം മാറിയിരുന്നത് മരത്തിന്റെ മറവില്‍; മാറ്റം കൊണ്ടുവന്നത് മമ്മൂട്ടി; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍

Malayalam

മലയാളികളുടെ മെഗാസ്റ്റാറാണ് മമ്മൂട്ടി. മലയാളത്തില്്# മാത്രമല്ല,തമിഴിലും നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയിട്ടുണ്ട്. അഴകന്‍, ദളപതി, ആനന്ദം, മരുമലര്‍ച്ചി, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, പേരന്‍പ് തുടങ്ങി ഒട്ടനവധി ഹിറ്റുകള്‍ മമ്മൂട്ടിയുടേതായി തമിഴില്‍ വന്നു. ഈ സിനിമാ കാലഘട്ടത്തിനിടയില്‍ തമിഴ് സിനിമാമേഖലയില്‍ മലയാള താരങ്ങള്‍ നേരിട്ട വിവേചനത്തിന് മമ്മൂട്ടി മാറ്റം കൊണ്ടുവന്നതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് തമിഴ് മാദ്ധ്യമപ്രവര്‍ത്തകന്‍ വിശന്‍ വി. ഒരു തമിഴ് മാദ്ധ്യമത്തിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പണ്ട് ഔട്ട് ഡോര്‍ ചിത്രീകരണങ്ങള്‍ കുറവായിരുന്നു. ദക്ഷിണേന്ത്യന്‍ സിനിമകളുടെയും ചിത്രീകരണം ചെന്നൈയിലെ എവിഎം സ്റ്റുഡിയോയുടെ സെറ്റിലായിരുന്നു നടന്നിരുന്നത്. അവിടെ എല്ലാ തമിഴ് അഭിനേതാക്കള്‍ക്കും മുറിയുണ്ടായിരുന്നെങ്കിലും മലയാള താരങ്ങള്‍ക്ക് മുറി നല്‍കിയിരുന്നില്ല. മരത്തിന്റെ മറവിലായിരുന്നു സ്ത്രീകളടക്കമുള്ള താരങ്ങള്‍ വസ്ത്രം മാറിയിരുന്നത്.

അന്ന് അഡള്‍ട്ട് ഒണ്‍ലി സിനിമകള്‍ ധാരാളം വരുന്ന സമയമായിരുന്നതിനാല്‍ മലയാള സിനിമയ്ക്ക് അങ്ങനെ ഒരു ഇമേജ് ആയിരുന്നു ഉണ്ടായിരുന്നത്. ഇത് കണ്ടതോടെ തമിഴ് സിനിമയിലെ ഈ പ്രവണതയ്ക്ക് മാറ്റം കൊണ്ടുവന്നത് മമ്മൂട്ടിയാണ്. 80കളിലും 90കളിലും മമ്മൂട്ടിയുടേതായി മികച്ച സിനിമകള്‍ തമിഴില്‍ വരാന്‍ തുടങ്ങി.

തമിഴില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ വിജയിക്കാന്‍ തുടങ്ങിയതോടെ തങ്ങള്‍ക്ക് മുറി വേണമെന്ന് പറഞ്ഞ് മമ്മൂട്ടി വഴക്കുണ്ടാക്കാന്‍ തുടങ്ങി. പിന്നീടാണ് മലയാള താരങ്ങള്‍ക്ക് ചെന്നൈയിലെ സ്റ്റുഡിയോകളില്‍ മുറി ലഭിക്കാന്‍ തുടങ്ങിയത്. അദ്ദേഹത്തിന്റെ വരവോടെയാണ് തമിഴില്‍ മലയാള സിനിമയുടെ ഇമേജിന് മാറ്റം വരാന്‍ തുടങ്ങിയത്. ഉര്‍വശി ആണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നാണ് തോന്നുതെന്നും വിശന്‍ വി. പറഞ്ഞു.

More in Malayalam

Trending