Connect with us

ഐഎഫ്ഫ്കയിലെ മികച്ച പ്രേക്ഷകര്‍ക്കായി തന്റെ സിനിമ പ്രദര്‍ശിപ്പിക്കുക എന്നത് അഭിമാനരമായ കാര്യം; അനുരാഗ് കശ്യപ്

Malayalam

ഐഎഫ്ഫ്കയിലെ മികച്ച പ്രേക്ഷകര്‍ക്കായി തന്റെ സിനിമ പ്രദര്‍ശിപ്പിക്കുക എന്നത് അഭിമാനരമായ കാര്യം; അനുരാഗ് കശ്യപ്

ഐഎഫ്ഫ്കയിലെ മികച്ച പ്രേക്ഷകര്‍ക്കായി തന്റെ സിനിമ പ്രദര്‍ശിപ്പിക്കുക എന്നത് അഭിമാനരമായ കാര്യം; അനുരാഗ് കശ്യപ്

രാജ്യത്തെമ്പാടും പ്രേക്ഷകരുള്ള ഒരു ചലച്ചിത്ര സംവിധായകനാണ് അനുരാഗ് കശ്യപ്. സംവിധായകന്‍ അനുരാഗ് കശ്യപിന്റെ പുതിയ ചിത്രം കെന്നഡി ഐഫ്എഫ്എഫ്കയില്‍ നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്. തനിക്ക് പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തന്റെ ചിത്രം എത്തിക്കാനായതില്‍ ഏറെ സന്തോഷമുണ്ട് എന്നായിരുന്നു അനുരാഗ് കശ്യപിന്റ പ്രതികരണം.

ഐഎഎഫ്എഫ്‌കെ ഇന്ത്യയിലെ മാത്രമല്ല ദക്ഷിണേഷ്യയിലെ തന്നെ മികച്ച മേളയാണ് എന്നും അനുരാഗ് കശ്യപ് അഭിപ്രായപ്പെട്ടു.

കേരളത്തിലെ ജനങ്ങള്‍ക്ക് മിക്കവരുടെയും താല്‍പര്യങ്ങളില്‍ സിനിമ മുന്നിലാണ്. അതുകൊണ്ടാണ് രാജ്യത്തെ മികച്ചതായി മലയാള സിനിമാ ഇന്‍ഡസ്ട്രി മാറുന്നത്. ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കുകയെന്നത് സന്തോഷകരമായ കാര്യമാണ്.

ഐഎഫ്ഫ്കയിലെ മികച്ച പ്രേക്ഷകര്‍ക്കായി തന്റെ സിനിമ പ്രദര്‍ശിപ്പിക്കുക എന്നത് അഭിമാനരമായ കാര്യമാണ് എന്നും അനുരാഗ് കശ്യപ് വ്യക്തമാക്കി.

ഐഎഫ്എഫ്‌കെ കാലിഡോസ്‌കോപ്പിലാണ് അനുരാഗ് കശ്യപ് ചിത്രം കെന്നഡി പ്രദര്‍ശിപ്പിക്കുന്നത്. കെന്നഡി ഒരു ത്രില്ലര്‍ ചിത്രമാണ്. രാഹുല്‍ ഭട്ടും സണ്ണി ലിയോണും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

തിരക്കഥയും അനുരാഗ് കശ്യപിന്റേതാണ്. രഞ്ജന്‍ സിംഗും കബിര്‍ അഹുജയാണ് ചിത്രം നിര്‍മിച്ചത്. അനുരാഗ് കശ്യപിന്റെ കെന്നഡി കാന്‍ ഫിലിം ഫെസ്റ്റിവലിലാണ് പ്രീമിയര്‍ ചെയ്തത്. രാഹുല്‍ ഭട്ടാണ് കെന്നഡി ആയിട്ട് ചിത്രത്തില്‍ എത്തിയത്.

More in Malayalam

Trending