Connect with us

“ഒരു വ്യക്തിയുടെ മൗലികാവകാശമായ സ്വകാര്യത ലംഘിച്ചാണ് നിങ്ങള്‍ ഇരുവരും നിങ്ങളുടെ ആരാധകര്‍ക്കും ഫോളോവേഴ്സിനുമായി ആ വീഡിയോ പോസ്റ്റ് ചെയ്തത്.”- അനുഷ്കക്കും വിരാട് കൊഹ്‌ലിക്കുമെതിരെ പ്രതിഷേധം ശക്തമാകുന്നു

News

“ഒരു വ്യക്തിയുടെ മൗലികാവകാശമായ സ്വകാര്യത ലംഘിച്ചാണ് നിങ്ങള്‍ ഇരുവരും നിങ്ങളുടെ ആരാധകര്‍ക്കും ഫോളോവേഴ്സിനുമായി ആ വീഡിയോ പോസ്റ്റ് ചെയ്തത്.”- അനുഷ്കക്കും വിരാട് കൊഹ്‌ലിക്കുമെതിരെ പ്രതിഷേധം ശക്തമാകുന്നു

“ഒരു വ്യക്തിയുടെ മൗലികാവകാശമായ സ്വകാര്യത ലംഘിച്ചാണ് നിങ്ങള്‍ ഇരുവരും നിങ്ങളുടെ ആരാധകര്‍ക്കും ഫോളോവേഴ്സിനുമായി ആ വീഡിയോ പോസ്റ്റ് ചെയ്തത്.”- അനുഷ്കക്കും വിരാട് കൊഹ്‌ലിക്കുമെതിരെ പ്രതിഷേധം ശക്തമാകുന്നു

“ഒരു വ്യക്തിയുടെ മൗലികാവകാശമായ സ്വകാര്യത ലംഘിച്ചാണ് നിങ്ങള്‍ ഇരുവരും നിങ്ങളുടെ ആരാധകര്‍ക്കും ഫോളോവേഴ്സിനുമായി ആ വീഡിയോ പോസ്റ്റ് ചെയ്തത്.”- അനുഷ്കക്കും വിരാട് കൊഹ്‌ലിക്കുമെതിരെ പ്രതിഷേധം ശക്തമാകുന്നു

മാലിന്യം റോഡിലിട്ട യുവാവിന്റെ ഫോട്ടോ വൈറലാക്കിയ അനുഷ്കയ്ക്കും വിരാട് കൊഹ്‌ലിക്കുമെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്. അനുഷ്ക യുവാവിനെ ശകാരിക്കുന്ന വീഡിയോ ഭർത്താവായ വിരാടാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

ViratKohli_AnushkaSharma_latest_photos (5)

മുംബൈ സ്വദേശിയായ അര്‍ഹാന്‍ സിങ് ആണ് താന്‍ ക്ഷമ ചോദിച്ചിട്ടും മറ്റുള്ളവര്‍ക്ക് മുന്‍പില്‍ ആളാകാനാണ് അനുഷ്‌കയും കോലിയും ആ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തതെന്ന ആരോപണവുമായി രംഗത്ത് വ
ന്നത്. ഇപ്പോള്‍ അനുഷ്‌കയ്ക്കും കോലിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി വന്നിരിക്കുകയാണ് അര്‍ഹാന്റെ മാതാവ് ഗീതാഞ്ജലി എലിസബത്ത്.

virat_anushka_at_sachin_p3

ഗീതാഞ്ജലി എലിസബത്തിന്റെ പോസ്റ്റില്‍ പറയുന്നതിങ്ങനെയാണ്:

‘ശുചിത്വത്തിന്റെ പേരും പറഞ്ഞുള്ള നിങ്ങളുടെ തരം താണ പ്രവര്‍ത്തിയുടെ പേരില്‍ പബ്ലിസിറ്റി നേടുക എന്നതാണ് ഇനി ഞങ്ങള്‍ക്ക് അവസാനമായി ചെയ്യാനുള്ള കാര്യം. ഒരു വ്യക്തിയുടെ മൗലികാവകാശമായ സ്വകാര്യത ലംഘിച്ചാണ് നിങ്ങള്‍ ഇരുവരും നിങ്ങളുടെ ആരാധകര്‍ക്കും ഫോളോവേഴ്സിനുമായി ആ വീഡിയോ പോസ്റ്റ് ചെയ്തത്. അതിലൂടെ നിങ്ങള്‍ എന്റെ മകനെ നാണം കെടുത്തി .നിങ്ങള്‍ നിങ്ങളുടെ മേഖലയില്‍ വലിയ ആളുകള്‍ ആയിരിക്കാം. ഒരുപാട് പേര്‍ പിന്തുണയ്ക്കാനും വലിയൊരു പി.ആര്‍ ഗ്രൂപ്പിന്റെ പിന്തുണയും നിങ്ങള്‍ക്കുണ്ടാകാം… ഈ ക്യാമ്പയ്‌നിങിന് നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്നുണ്ടാകാം, അല്ലെങ്കില്‍ വെറും പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാകാം.

anushka-virat

പക്ഷെ ഒരു അമ്മ എന്ന നിലയ്ക്ക് എനിക്ക് പറയാനുള്ളത്, നിങ്ങള്‍ എന്റെ മകനെ, അവന്റെ മുഖം പോലും അവ്യക്തമാക്കാതെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ അവനെ നാണം കെടുത്തുക മാത്രമല്ല ചെയ്തത്. മറിച്ച് അവനെ അനാവശ്യമായ വിദ്വേഷത്തിലേക്കാണ് വലിച്ചിട്ടത്. അതുപോലെ അവന്‍ ചെയ്തു എന്ന് നിങ്ങള്‍ പറയുന്ന, ഒരു തെളിവുമില്ലാത്ത ഇത്ര നിസാരമായ കാര്യത്തിന് മതഭ്രാന്തന്മാര്‍ വരുത്തി വയ്ക്കുന്ന അപകടത്തിലേയ്ക്കും അവനെ കൊണ്ടെത്തിച്ചു. ഞാന്‍ എന്റെ മകന്റെ സുരക്ഷയെ ഓര്‍ത്ത് ഉത്കണ്ഠാകുലയാണ്.

Anushka Sharma

ഒരാളുടെ ഇമേജും കീര്‍ത്തിയും ആത്മവീര്യവും തകര്‍ക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു. നിങ്ങള്‍ മികച്ച പൗരന്മാരാണെന്ന് കാണിച്ച് ഫോളോവെഴ്സിന്റെയും ആരാധകരുടെയും എണ്ണം കൂട്ടാനാണോ? എങ്ങനെ നിങ്ങള്‍ക്ക് അതിന് ധൈര്യം വന്നു. നിങ്ങള്‍ ശുചിത്വത്തെക്കുറിച്ച് അത്രയ്ക്കും ബോധവാന്മാര്‍ ആണെങ്കില്‍ സ്വന്തം സ്ഥലത്ത് മാലിന്യ നിര്‍മാര്‍ജനത്തിന് എന്തെങ്കിലും ചെയ്യൂ. നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് വേണ്ട നടപടി കൈക്കൊള്ളാന്‍ അധികാരികളെ ബോധ്യപ്പെടുത്താന്‍ നിങ്ങളുടെ ശബ്ദം ഉപയോഗിക്കണം. അത് നിങ്ങള്‍ ചെയ്തില്ല.

നിങ്ങളുടെ ആരാധകരെ വഞ്ചിക്കാനായി വീമ്പ് കാണിക്കാന്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു. നിങ്ങളുടെ ഉദ്ദേശം സത്യസന്ധമായിരുന്നുവങ്കില്‍ നിങ്ങള്‍ അത് ചെയ്ത വ്യക്തിയെ മാന്യമായി തിരുത്തിയേനെ. അല്ലാതെ ഇങ്ങനെ മാന്യതയില്ലാതെ ഗര്‍വോട് കൂടി സംസാരിക്കില്ല, ഇതുപോലെ ലോകത്തിന് കാണാന്‍ വീഡിയോ എടുക്കില്ല.

നിങ്ങളുടെ പോസ്റ്റിലൂടെ നിങ്ങള്‍ വളരെയധികം വിഷമങ്ങള്‍ വരുത്തി വച്ചിട്ടുണ്ട്. ഇത് ധാര്‍മികമായും മാനുഷികമായും വളരെ തെറ്റുമാണ്. നിങ്ങള്‍ നിങ്ങളുടെ വീട്ടില്‍, വെള്ളിത്തിരയില്‍, ജോലി ചെയ്യുന്ന മേഖലയില്‍ അനുഷ്‌ക ശര്‍മയും വിരാട് കോലിയുമാകാം. പക്ഷെ പൊതുവഴിയില്‍ മറ്റൊരു പൗരനെ തിരുത്താന്‍ ശ്രമിക്കുന്ന വെറുമൊരു പൗരന്‍ മാത്രമാണ്. അത് അനുകമ്പയോടെ ചെയ്യൂ. കര്‍മം എന്നതിനെ ഭയപ്പെടൂ.

പിന്നെ നിങ്ങളുടെ അറിവിലേക്കായി പറയട്ടെ അവന്‍ നിങ്ങളോട് മോശമായി പ്രതികരിക്കാതിരുന്നത് നിങ്ങള്‍ രണ്ടു പേരും ആരാണെന്ന് കരുതിയില്ല. അതിനെക്കുറിച്ച് ഞങ്ങള്‍ ചിന്തക്കുന്നേയില്ല. മറിച്ച് തോന്നുന്ന പോലെ ആരോടും എന്തും പറയാമെന്ന് ധരിക്കുന്ന നിങ്ങളെ പോലുള്ളവരില്‍ നിന്നും വ്യത്യസ്തമായി അവന്‍ വളര്‍ന്നു വന്നത് മികച്ച ശിക്ഷണത്തിലാണ്’. ഗീതാഞ്ജലി പറയുന്നു

anushka sharma and virat kohi get trolled

More in News

Trending