Connect with us

ജിപിയുടെയും ഗോപികയുടെയും വിവാഹത്തിന് ഈ വമ്പന്‍ താരങ്ങളും എത്തിയോ?; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

Malayalam

ജിപിയുടെയും ഗോപികയുടെയും വിവാഹത്തിന് ഈ വമ്പന്‍ താരങ്ങളും എത്തിയോ?; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

ജിപിയുടെയും ഗോപികയുടെയും വിവാഹത്തിന് ഈ വമ്പന്‍ താരങ്ങളും എത്തിയോ?; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

മലയാളികളുടെ പ്രിയ താരങ്ങളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും വിവാഹിതരായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തൃശ്ശൂര്‍ വടക്കുംനാഥന് മുന്നില്‍വെച്ചാണ് ഇരുവരും ഒന്നായത്. ശേഷം വിവാഹസത്ക്കാരവപം നടന്നിരുന്നു. അടുത്ത ബന്ധുക്കളുടെ സാനിധ്യത്തില്‍ ഗോപികയെ ചേര്‍ത്ത് നിര്‍ത്തി നില്‍ക്കുന്ന ഗോവിന്ദ് പത്മസൂര്യയുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയ മുഴുവന്‍.

തൃശൂര്‍ ഇരവിമംഗലത്തെ പുഴയോരത്ത് കണ്‍വെന്‍ക്ഷന്‍ സെന്ററില്‍ ഒരുക്കിയ അതിഗംഭീര ചടങ്ങില്‍ വെച്ച് ഗോവിന്ദ് പത്മസൂര്യ ഗോപികയുടെ കഴുത്തില്‍ പൂമാല ചാര്‍ത്തി. ഇരുവരുടെയും ക്ഷണം സ്വീകരിച്ചെത്തിയ നൂറുകണക്കിന് ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിന് പങ്കെടുത്തു. ഇവരെ സാക്ഷി നിര്‍ത്തിയായിരുന്നു ചടങ്ങുകള്‍. മലയാള സിനിമയിലെയും സീരിയലിലേയും ഒട്ടേറെ താരങ്ങള്‍ ഇരുവരെയും ആശിര്‍വദിക്കാനും ആശംസകള്‍ നേരാനും എത്തിയിരുന്നു.

കഴിഞ്ഞ കുറച്ച് നാളുകളായി വിവാഹ ഒരുക്കങ്ങളുമായി തിരക്കിലായിരുന്നു ജിപിയും ഗോപികയും. വസ്ത്രം, ആഭരണങ്ങള്‍ എന്നിവയെല്ലാം എടുക്കാനായി കുടുംബസമേതം പോയതിന്റെ വീഡിയോ അടക്കം സ്വന്തം യുട്യൂബ് ചാനലിലൂടെ ജിപി പങ്കിട്ടിരുന്നു. മോഹന്‍ലാല്‍ അടക്കമുള്ള സെലിബ്രിറ്റികളെ ജിപിയും ഗോപികയും വിവാഹത്തിന് ക്ഷണിച്ചിരുന്നു.

പക്ഷെ എമ്പുരാന്റെ ഷൂട്ടിങിനായി വിദേശത്തേയ്ക്ക് പോകേണ്ടതിനാല്‍ വരാന്‍ സാധിക്കില്ലെന്ന് ക്ഷണിക്കാനായി ചെന്നപ്പോള്‍ തന്നെ ജിപിയോടും ഗോപികയോടും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. വിവാഹത്തിന് ക്ഷണിക്കാനായി മോഹന്‍ലാലിന്റെ അടുത്ത് പോയതിന്റെ വീഡിയോയും ഗോവിന്ദ് പത്മസൂര്യ യുട്യൂബ് ചാനലിലൂടെ പങ്കിട്ടിരുന്നു. അവതാരകന്‍ എന്നതിലുപരി നല്ലൊരു നടന്‍ കൂടിയാണ് ജിപി. മുപ്പത്തിയാറുകാരനായ ഗോവിന്ദ് പത്മസൂര്യ.

മലയാളത്തിലും തെലുങ്കിലുമായി ഇതിനോടകം നിരവധി സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞു. 2008ല്‍ പുറത്തിറങ്ങിയ അടയാളങ്ങള്‍ എന്ന സിനിമയിലൂടെയാണ് ജിപി സിനിമയില്‍ അഭിനയിച്ച് തുടങ്ങിയത്. രണ്ടാമത്തെ സിനിമ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമായിരുന്നു. ഡാഡി കൂള്‍ ആയിരുന്നു സിനിമ. ചിത്രവും ജിപിയുടെ കഥാപാത്രവും അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് നിരവധി മലയാള സിനിമകളില്‍ ജിപി അഭിനയിച്ചു. അതില്‍ ഏറെയും നടന്‍ മമ്മൂട്ടിക്കൊപ്പമാണ്.

സുരേഷ് ഗോപിക്കൊപ്പവും ഗോവിന്ദ് പത്മസൂര്യ അഭിനയിച്ചിട്ടുണ്ട്. ഇത്രയും വര്‍ഷത്തിനിടെ നിരവധി സിനിമാ സുഹൃത്തുക്കളെ സമ്പാദിക്കാന്‍ ജിപിക്ക് സാധിച്ചിട്ടുണ്ട്. വിവാഹത്തിന് നടന്‍ ജയസൂര്യ കുടുംബസമേതമാണ് എത്തിയത്. മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും നിരവധി സിനിമകള്‍ ചെയ്തിട്ടുള്ളതിനാല്‍ തെലുങ്കിലെ ഏതെങ്കിലും സൂപ്പര്‍ താരങ്ങള്‍ ജിപിയുടെ വിവാഹത്തിന് എത്തുമോ എന്ന ചര്‍ച്ചയും ആരാധകര്‍ക്കിടയില്‍ നടന്നിരുന്നു.

കാരണം അല്ലു അര്‍ജുന്‍ അടക്കമുള്ളവര്‍ക്കൊപ്പം മികച്ച പ്രകടനങ്ങളാണ് അല വൈകുണ്ഠപുരമലു സിനിമയില്‍ ജിപി കാഴ്ചവെച്ചത്. വിവാഹത്തിന് വലിയ വലിയ സെലിബ്രിറ്റികള്‍ വരുമെന്ന് ഗോവിന്ദ് പത്മസൂര്യ പറഞ്ഞതോടെയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. ബംഗരാജു എന്ന ചിത്രത്തില്‍ നാഗാര്‍ജ്ജുനയ്ക്കും നാഗ ചൈതന്യയ്ക്കുമൊപ്പവും ജിപി അഭിനയിച്ചിട്ടുണ്ട്.

അതോടെയാണ് തെലുങ്കില്‍ ഗോവിന്ദ് പത്മസൂര്യയ്ക്ക് കൂടുതല്‍ സൗഹൃദങ്ങളും സിനിമാ അവസരങ്ങളും തെലുങ്കില്‍ തുറന്ന് കിട്ടിയത്. മാത്രമല്ല തെലുങ്കിലെ താരങ്ങളുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ചെല്ലാം ജിപി സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു. ആ സ്ഥിതിയ്ക്ക് അങ്ങനെ ആരെങ്കിലും എത്തുമെന്നാണ് ആരാധകര്‍ പറഞ്ഞത്. വിവാഹം പ്രമാണിച്ച് ഷൂട്ടിങ് തിരക്കുകളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ് ഗോവിന്ദ് പത്മസൂര്യ.

ലൈം ഗ്രീന്‍ പിങ്ക് സാരിയില്‍ ഒരു രാജ്ഞിയെ പോലെ അണിഞ്ഞൊരുങ്ങിയാണ് ഗോപിക എത്തിയത്. റോയല്‍ ഷെര്‍വാണി സ്യൂട്ടില്‍ ആണ് ജിപി മണ്ഡപത്തിലേയ്ക്ക് എത്തിയത്. തികച്ചും രാജകീയ വിവാഹമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. കസവ് സാരിയും മുലപ്പൂവും മിനിമല്‍ ആഭരണങ്ങളും സിംപിള്‍ മേക്കപ്പുമാണ് താലികെട്ടിനായി ഗോപിക തെരഞ്ഞെടുത്തത്. കസവ് മുണ്ടും നേരിയതുമായിരുന്നു ജിപിയുടെ വേഷം. ഗോപികയുടെയും ജിപിയുടെയും ഇരുകുടുംബങ്ങളും താലികെട്ടില്‍ പങ്കെടുക്കാന്‍ കേരള തനിമയുള്ള വസ്ത്രം ധരിച്ചാണ് എത്തിയത്.

More in Malayalam

Trending