Connect with us

അംഗീകാരം കിട്ടിയിട്ടില്ലാത്ത, രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് പുരസ്‌കാരം കൊടുക്കുന്നത്; മമ്മൂട്ടിക്ക് എന്തുകൊണ്ട് പദ്മ പുരസ്‌കാരം നല്‍കുന്നില്ലെന്ന ചോദ്യത്തിന് മറുപടിയുമായി മന്ത്രി വി മുരളീധരന്‍

Malayalam

അംഗീകാരം കിട്ടിയിട്ടില്ലാത്ത, രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് പുരസ്‌കാരം കൊടുക്കുന്നത്; മമ്മൂട്ടിക്ക് എന്തുകൊണ്ട് പദ്മ പുരസ്‌കാരം നല്‍കുന്നില്ലെന്ന ചോദ്യത്തിന് മറുപടിയുമായി മന്ത്രി വി മുരളീധരന്‍

അംഗീകാരം കിട്ടിയിട്ടില്ലാത്ത, രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് പുരസ്‌കാരം കൊടുക്കുന്നത്; മമ്മൂട്ടിക്ക് എന്തുകൊണ്ട് പദ്മ പുരസ്‌കാരം നല്‍കുന്നില്ലെന്ന ചോദ്യത്തിന് മറുപടിയുമായി മന്ത്രി വി മുരളീധരന്‍

മമ്മൂട്ടിക്ക് പദ്മ പുരസ്‌കാരം നല്‍കാത്തത് സംബന്ധിച്ച് വിഡി സതീശന്‍ നടത്തിയ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി വി മുരളീധരന്‍. ‘വിഡി സതീശന്‍ പദ്മ അന്വേഷിച്ച് നടക്കുന്നതിന് പകരം മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിഷയത്തില്‍ എന്തെങ്കിലും മറുപടി നിയമസഭയില്‍ പറയിക്കാന്‍ കഴിയുമോയെന്നാണ് ആദ്യം നോക്കേണ്ടത്. നിയമസഭ തുടങ്ങിയിരിക്കുന്ന ഈ സമയത്ത് പദ്മയല്ലല്ലോ, മാസപ്പടിയല്ലേ വിഷയം.

2014 ന് മുന്‍പുള്ള പദ്മയുടെ രീതികളും അതിന് ശേഷമുള്ള പദ്മ പുരസ്‌കാര വിതരണ രീതികളും എല്ലാവര്‍ക്കും അറിയാം. വളരെ പ്രമുഖരായിട്ടുള്ള നിരവധി പേര്‍ ഉണ്ട്. അങ്ങനെയുള്ളവര്‍ക്ക് സമൂഹത്തിന്റെ അംഗീകാരം കിട്ടിയിട്ടുണ്ട്. അംഗീകാരം കിട്ടിയിട്ടില്ലാത്ത, രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് പുരസ്‌കാരം കൊടുക്കുന്നത്. ഇനിയും പുരസ്‌കാരത്തിന് അര്‍ഹരായിട്ടുള്ള നിരവധി പേര്‍ കേരളത്തില്‍ ഉണ്ടാകും. ഇനിയുള്ള വര്‍ഷങ്ങളിലും അതിനുള്ള അവസരം ഉണ്ടാകും, മുരളീധരന്‍ പറഞ്ഞു.

‘ഏറ്റവും അര്‍ഹതപ്പെട്ട കരങ്ങളില്‍ എത്തുമ്പോഴാണ് പുരസ്‌കാരത്തിന് വജ്ര ശോഭ കൈവരുന്നത്. ടി.പത്മനാഭന്‍, സാനു മാഷ്, സി.രാധാകൃഷ്ണന്‍, സാറാ ജോസഫ്, സജിതാ ശങ്കര്‍, സുജാത മോഹന്‍, എം. എന്‍ കാരിശ്ശേരി, നെടുമുടി വേണു, ഡോ. എം.വി. പിള്ള, ദീപന്‍ ശിവരാമന്‍, ഡോ. വി.എസ്. വിജയന്‍ തുടങ്ങി എത്രയെത്രയോ പ്രതിഭാശാലികളില്‍ നിന്ന് ഇപ്പോഴും അകന്ന് നില്‍ക്കുകയാണ് പത്മ പുരസ്‌കാരങ്ങള്‍. പ്രവര്‍ത്തന മേഖലകളില്‍ അസാമാന്യ മികവും സ്വാതന്ത്ര്യ ബോധവും നല്ല ചിന്തകളും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചവരുടെ പട്ടിക ഇനിയും നീളും.

ചിരഞ്ജീവിക്ക് പത്മവിഭൂഷണ്‍, മിഥുന്‍ ചക്രവര്‍ത്തിക്ക് പത്മഭൂഷണ്‍ എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വായിച്ചപ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്തത് മമ്മൂട്ടിയെ കുറിച്ചാണ്. 1998 ല്‍ പത്മശ്രീ കിട്ടിയതാണ് മമ്മൂട്ടിക്ക്. കാല്‍ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നില്‍ക്കുകയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെയോ അഭിനയത്തികവിനെയോ ഞാന്‍ വിസ്തരിക്കേണ്ടതില്ല. ഒരു ഇന്ത്യന്‍ ചലച്ചിത്ര താരത്തെ പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കില്‍ ആദ്യത്തെ പേരുകാരന്‍ മമ്മൂട്ടിയാണെന്നതില്‍ തര്‍ക്കമില്ല.

പി.ഭാസ്‌കരന്‍ മാഷിന്റെയും ഒ.എന്‍.വിയുടേയും സമകാലികനാണ് ശ്രീകുമാരന്‍ തമ്പി. പത്മ പുരസ്‌കാരത്തിന് എന്നേ അര്‍ഹന്‍. എന്താണ് പുരസ്‌കാര പട്ടികയില്‍ ആ പേരില്ലാത്തത്? രാജ്യം നല്‍കുന്ന ആദരമാണ് പത്മ പുരസ്‌കാരങ്ങള്‍. ഇന്ത്യയെന്ന മനോഹരവും ഗംഭീരവുമായ സങ്കല്‍പ്പത്തെ കൂടുതല്‍ ഉജ്വലമാക്കുന്നതാവണം രാജ്യം നല്‍കുന്ന ആദരം. എല്ലാ പുരസ്‌കാര ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍’, എന്നായിരുന്നു വിഡി സതീശന്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നത്.

More in Malayalam

Trending

Recent

To Top