Connect with us

മാളികപ്പുറം ടീമിന്റെ ‘സുമതി വളവ്’; നായികയായി ഗോപിക അനില്‍; സന്തോഷം പങ്കുവെച്ച് ജിപി; ആശംസകളുമായി ആരാധകരും

Malayalam

മാളികപ്പുറം ടീമിന്റെ ‘സുമതി വളവ്’; നായികയായി ഗോപിക അനില്‍; സന്തോഷം പങ്കുവെച്ച് ജിപി; ആശംസകളുമായി ആരാധകരും

മാളികപ്പുറം ടീമിന്റെ ‘സുമതി വളവ്’; നായികയായി ഗോപിക അനില്‍; സന്തോഷം പങ്കുവെച്ച് ജിപി; ആശംസകളുമായി ആരാധകരും

മലയാള മിനിസ്‌ക്രീന്‍ ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്. വ്യത്യസ്തമായ അവതരണ ശൈലിയും സൗഹൃദപരമായ ഇടപെടലും ജിപിയ്ക്ക് നിരവധി ആരാധകരെ നേടിക്കൊടുക്കുമ്പോള്‍ ഗോപിക അനിലുമായുള്ള ജിപിയുടെ വിവാഹമടക്കം വലിയതോതില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഇപ്പോള്‍ താരങ്ങള്‍ പങ്കുവയ്ക്കുന്ന ഓരോ വീഡിയോയ്ക്കും പോസ്റ്റുകള്‍ക്കും വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജിപി വന്ന ശേഷം ഗോപികയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. ഇപ്പോഴിതാ മറ്റൊരു വലിയ മാറ്റം കൂടി ഗോപികയുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോവുകയാണ്. മിനിസ്‌ക്രീനില്‍ മാത്രം തിളങ്ങി നിന്നിരുന്ന താരം ബിഗ്‌സ്‌ക്രീനിലേയ്ക്ക് എത്തുകയാണ്.

നായികയായി ആണ് താരം അഭിനയിക്കുന്നത് എന്നാണ് വിവരം. തന്റെ ഭാര്യ ഏറെ ഭാഗ്യവതിയാണ് എന്നാണ് ഗോപിക സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതിനെക്കുറിച്ച് ജി പി പറഞ്ഞത്. മാളികപ്പുറം എന്ന ചിത്രത്തിന്റെ ടീം ആണ് സുമതി വളവ് എന്ന ചിത്രം ഒരുക്കുന്നത്. അര്‍ജുന്‍ അശോകനാണ് നായകന്‍ ആയി എത്തുന്നത്. നടന്‍ സുരേഷ് ഗോപിയാണ് ചിത്രം പ്രഖ്യാപിച്ചത്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കുന്നത്. വിഷ്ണു ശശി ശങ്കര്‍ ആണ് സംവിധാനം മുരളി കുന്നുംപുറത്താണ് സിനിമ നിര്‍മ്മിക്കുന്നത്.

ഭയപ്പെടുത്തുന്ന സവാരിക്ക് തയ്യാറാകൂ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. കഴിഞ്ഞ ദിവസമായിരുന്ന ടൈറ്റില്‍ അനൗണ്‍സ്‌മെന്റ്. ചടങ്ങില്‍ ജി പിക്ക് ഒപ്പമാണ് ഗോപിക എത്തിയത്. നായിക ആയിട്ടാണ് ഗോപിക ചിത്രത്തില്‍ എത്തുന്നത് എന്നാണ് സൂചന. സാന്ത്വനം കഴിഞ്ഞ് എന്ത് ചെയ്യണമെന്ന കണ്‍ഫ്യൂഷനിലായിരുന്നു. പാവം ഒരുപാട് സീരിയല്‍ ഓഫറുകള്‍ വന്നിരുന്നു.

എങ്കിലും തനിക്കായി എന്തോ കാത്തിരിക്കുന്നു എന്ന ചിന്തയാണ് അതോന്നും വേണ്ട എന്ന് വെയ്ക്കാനും ഇത്തരത്തില്‍ ഒരു പ്രചോദനമാകാനും കാരണം എന്നാണ് ജി പി വേദയില്‍ വെച്ച് പറഞ്ഞത്. നായിക ആയി ലോഞ്ച് ചെയ്യുക എന്നത് ചില്ലറക്കാര്യമല്ല. അതില്‍ അവള്‍ ഏറെ ഭാഗ്യവതിയാണ്. അവള്‍ ഇത് ഒരുപാട് അര്‍ഹിക്കുന്നു എന്ന് തോന്നുന്നു, ഞാന്‍ ഒരുപാട് കാത്തിരിക്കുന്നു. അവള്‍ എങ്ങനെയാണ് ഇതില്‍ പെര്‍ഫോം ചെയ്യുക എന്നറിയാന്‍ വേണ്ടി.

അവള്‍ക്ക് എല്ലാ കാര്യത്തിലും പേടിയാണ്. മീഡിയയെ പേടിയാണ്. അല്ലാതെ ഒരിക്കലും ജാഡയല്ല എന്നും ജി പി പറയുന്നു. നല്ല ഒരു ക്രൂവിന് ഒപ്പമാണ് ഗോപിക എത്തുന്നത്. ഒരു തട്ടുപ്പൊളിപ്പന്‍ സിനിമ തന്നെ ആയിരിക്കും. ഞാന്‍ ചെയ്ത പ്രേതം കോമഡി ആയിരുന്നു, അടുത്ത ഈ സുമതി വളവ് നിങ്ങള്‍ക്ക് ഉറപ്പായും ഇഷ്ടമാകും ജി പി പറയുന്നു.

അതേ സമയം, ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് സുമതി വളവ്, എന്റെ ജീവിതത്തില്‍ കിട്ടിയ ഭാഗ്യമാണ് എന്റെ ഫാമിലി. എന്റെ വളര്‍ച്ച എന്നേക്കാള്‍ ആഘോഷം ആക്കുന്നത് ജി പി ചേട്ടന്‍ ആണെന്നാണ് ഗോപിക പറയുന്നത്. സാന്ത്വനം എന്ന സീരിയലില്‍ ഗോപിക ചെയ്ത അഞ്ജലി എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ജിപിയുടെ അച്ഛന്റെ അനുജത്തി മേമയും ഗോപികയുടെ അച്ഛന്റെ ചേച്ചിയും കൂട്ടുകാരാണ്. പതിനഞ്ച് വര്‍ഷത്തെ സുഹൃദം അവര്‍ക്കിടയിലുണ്ട്. അവരാണ് ജിപിയും ഗോപികയും വിവാഹിതരായാല്‍ നന്നാകുമെന്ന് ആദ്യം മനസിലാക്കിയതും അതിനുള്ള എല്ലാ മുന്‍കയ്യും എടുത്തതും. അവര്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള സംഭാഷണത്തിന്റെ ഫലമായിട്ടാണ് ജിപിഗോപിക വിവാഹം നടന്നത്.

ഇക്കഴിഞ്ഞ ജനുവരി ഇരുപത്തിയെട്ടിനായിരുന്നു ഇരുവരുടെയുമം വിവാഹം. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍വെച്ചായിരുന്നു താലികെട്ട്. കസവ് സാരിയും മുലപ്പൂവും മിനിമല്‍ ആഭരണങ്ങളും സിംപിള്‍ മേക്കപ്പുമാണ് താലികെട്ടിനായി ഗോപിക തെരഞ്ഞെടുത്തത്. കസവ് മുണ്ടും നേരിയതുമായിരുന്നു ജിപിയുടെ വേഷം. ഹല്‍ദി, മെഹന്ദി, അയനിയൂണ് ചടങ്ങുകളുടെ എല്ലാം വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. വളരെ വിരളമായി മാത്രം വധൂവരന്മാര്‍ നടത്താറുള്ള അയനിയൂണ് ചടങ്ങ് ജിപിയും ഗോപികയും നടത്തിയത് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും കൗതുകം പകര്‍ന്നിരുന്നു.

More in Malayalam

Trending