Connect with us

മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു

Malayalam

മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു

മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു

മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അറുപത്തി രണ്ട് വയസായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മിമിക്രി രംഗത്ത് കാലങ്ങളായി തിളങ്ങിയ അദ്ദേഹത്തിന്റെ വിയോഗം സഹപ്രവര്‍ത്തകരെ കണ്ണീരില്‍ ആഴ്ത്തിയിരിക്കുകയാണ്.

മിമിക്രിയിലൂടെയാണ് സോമരാജ് കലാരംഗത്ത് എത്തുന്നത്. ഫാന്റം, ബാംബൂ ബോയ്‌സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദഭൈരവി, അണ്ണന്‍തമ്പി, കിംഗ് ലയര്‍, കണ്ണകി തുടങ്ങി നൂറോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ കഞ്ഞികുഴിയിലെ ശ്മശാനത്തില്‍ നടക്കും.

മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കോട്ടയം സോമരാജ് ഒട്ടനവധി ടിവി ഷോകളില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. പ്രമുഖരായ പല താരങ്ങള്‍ക്ക് ഒപ്പവും അദ്ദേഹം സ്‌റ്റേജ് പങ്കിട്ടിട്ടുണ്ട്. അഭിനേതാവിന് പുറമെ ഇന്ദ്രപുരാണം എന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും സോമരാജ് ഒരുക്കിയിട്ടുണ്ട്. കരുമാടി രാജേന്ദ്രന്‍ ആയിരുന്നു സംവിധാനം.

അദ്ദേഹത്തിന്റെ വിയോഗത്തിന്റെ വേദനിയാണ് സഹപ്രവര്‍ത്തകര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമൊന്നും ആയിരുന്നില്ല സോമരാജ്. വല്ലപ്പോഴും മാത്രമാണ് എന്തെങ്കിലും വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നത്. ഇത്തരത്തില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം പങ്കുവെച്ച പോസ്റ്റിലെ കാര്യങ്ങള്‍ സോമരാജിന്റെ മരണശേഷം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

കനക ലത ചേച്ചിക്ക് കണ്ണീര്‍ പൂക്കള്‍ ഞാന്‍ സ്‌ക്രിപ്റ്റ് എഴുതി ഇന്ദ്രന്‍സ് അണ്ണന്‍ അഭിനയിച്ച മണ്ടൂസ് എന്ന കോമഡി ടിവി പ്രോഗ്രാമില്‍ കൊച്ചു പ്രേമന്‍ ചേട്ടന്‍ മുതലാളി ചേച്ചി കൊച്ചമ്മ അതുപോലെഞാന്‍ കൈരളി ടീവിക്ക് വേണ്ടിയെഴുതിയ കോമഡി പരമ്പര ഞാന്‍ സ്‌ക്രിപ്റ്റ് എഴുതി ഇന്ദു ശ്രീകുമാര്‍ സംവിധാനം ചെയ്ത അലാവുദീനും അലുമിനിയം വിളക്കില്‍ കൊച്ചു പ്രേമേട്ടനും കനക ലത ചേച്ചിയും മെയിന്‍ കഥാപാത്രങ്ങളെ ആയിരുന്നു ചെയ്തത്.

ഞാന്‍ എഴുതുന്ന ഏതു പ്രോഗാമിലും പ്രേമേട്ടനും ചേച്ചിയും ഉണ്ടായിരിക്കുമായിരുന്നു ഒരുപാട് സ്‌റ്റേജ് പ്രോഗ്രാമില്‍ ഇവരോടൊപ്പം പങ്കെടുക്കാന്‍ സാധിച്ചതില്‍ എന്റെ ഭാഗ്യം രണ്ട് പേരും നമ്മെ വിട്ട് പിരിഞ്ഞു കനക ലത ചേച്ചിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു എന്നാണ് അദ്ദേഹം വേദനയോടെ കുറിച്ചത്. ഇത് കഴിഞ്ഞ് രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെയും വിയോഗ വാര്‍ത്ത പുറത്തെത്തുന്നത്.

രോഗാവസ്ഥയിലും തന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകയുടെ വേര്‍പാടില്‍ ഏതാനും വാക്കുകള്‍ അദ്ദേഹം കുറിക്കുകയായിരുന്നു. കോട്ടയം സോമരാജ് നിത്യസംഭാഷണത്തിലും നര്‍മം കലര്‍ത്തിയാണു സുഹൃത്തുക്കളോടു പോലും സംസാരിച്ചിരുന്നത്. കാഥികന്‍ വി.ഡി.രാജപ്പനു ശേഷം ഹാസ്യരംഗത്തു ശ്രദ്ധേയമായ മേല്‍വിലാസം ഉണ്ടാക്കിയ ആളാണു കോട്ടയം സോമരാജ്.

വി.ഡി.രാജപ്പന്‍ നായ്ക്കളെയും തവളകളെയും കഥാപാത്രങ്ങളാക്കി കഥകള്‍ അവതരിപ്പിച്ചപ്പോള്‍ സോമരാജ് ആടിനെ പ്രധാനകഥാപാത്രമാക്കി അവതരിപ്പിച്ച കഥാപ്രസംഗം ഏറെ ശ്രദ്ധ നേടി. ‘ദേ മാവേലിക്കൊമ്പത്ത്’ എന്ന കസെറ്റ് പുറത്തിറങ്ങിയതോടെ പതിറ്റാണ്ടുകള്‍ക്കു മുന്‍പു തന്നെ മലയാളിയുടെ ചിരിയുടെ ലോകത്ത് ഏറെ ശ്രദ്ധേയനായി.

നാദിര്‍ഷയുടെ ചുമതലയില്‍ പുറത്തിറക്കിയ കസെറ്റില്‍ തമാശകളുടെ സ്‌ക്രിപ്റ്റ് എഴുതിയതു സോമരാജാണ്. പിന്നീട് പാരഡി ഗാനങ്ങളും തമാശകളും കോര്‍ത്തിണക്കിയ ജൈത്രയാത്ര സോമരാജനെ കൊണ്ടെത്തിച്ചതു ടെലിവിഷന്‍ കോമഡി ഷോകളിലും സിനിമകളിലുമാണ്. ജീവിതത്തെയും തൊഴിലിനെയും നര്‍മത്തിന്റെ നൂലിഴകളില്‍ കോര്‍ത്തിണക്കി നടക്കാനായിരുന്നു സോമരാജ് ആഗ്രഹിച്ചിരുന്നതെന്നു തോമസ് തോപ്പില്‍കുടി ഓര്‍മിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അസുഖബാധിതനായി കിടന്നിരുന്ന ദിവസങ്ങളില്‍ പോലും സുഹൃത്തുക്കളോട് തമാശയോടെയാണു കാര്യങ്ങള്‍ വിശദീകരിച്ചിരുന്നതെന്നും സുഹൃത്തുക്കള്‍ ഓര്‍മിക്കുന്നു.

More in Malayalam

Trending

Recent

To Top