Malayalam
ഗോപികയും ജിപിയും ബ്രാഹ്മിണ്‍സാണോ?, അയനിയൂണ് ചടങ്ങ് നടത്തി താരങ്ങള്‍!
ഗോപികയും ജിപിയും ബ്രാഹ്മിണ്‍സാണോ?, അയനിയൂണ് ചടങ്ങ് നടത്തി താരങ്ങള്‍!
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളായ ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹദിനമാണ് ഇന്ന്. വിവാഹച്ചിന് ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. െ്രെബഡ് ടു ബി, മെഹന്ദി, ഹല്‍ദി എന്നിവയെല്ലാം വളരെ ആഘോഷപൂര്‍വമാണ് നടത്തിയത്. ഹല്‍ദി ഫങ്ഷന്‍ ഗോപികയും ജിപിയും ഒരുമിച്ചാണ് ആഘോഷമാക്കിയത്. ബന്ധുക്കളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും എല്ലാം ചേര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അടിച്ചുപൊളിക്കുകയാണ്.
വിവാഹനിശ്ചയത്തിനുശേഷം വിവാഹവുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും ജിപി സ്വന്തം യുട്യൂബ് ചാനല്‍ വഴിയും സോഷ്യല്‍മീഡിയ പേജുവഴിയും പങ്കുവെക്കുന്നുണ്ട്. മെഹന്ദി, ഹല്‍ദി ഫങ്ഷന്റെ വീഡിയോ ജിപി പങ്കിട്ടപ്പോള്‍ കുടുംബത്തിലെ കല്യാണം കാണുന്ന പ്രതീതിയാണെന്നും സെലിബ്രിറ്റി വെഡ്ഡിങായി തോന്നുന്നില്ലെന്നുമാണ് കമന്റുകള്‍ വന്നത്.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഗോവിന്ദ് പത്മസൂര്യ പങ്കിട്ടൊരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. അയനിയൂണ് എന്ന ചടങ്ങില്‍ നിന്നുള്ള തന്റെയും ഗോപികയുടെയും ചില ചിത്രങ്ങളാണ് ഗോവിന്ദ് പത്മസൂര്യ പങ്കിട്ടത്. അയനിയൂണ് ചടങ്ങ് എന്നാണ് ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് ഗോവിന്ദ് പത്മസൂര്യ നല്‍കിയ തലക്കെട്ട്. പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ അയനിയൂണ് ചടങ്ങ് ഇരുവരുടെയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. എന്താണ് അയനിയൂണ് ചടങ്ങ് എന്നതായിരുന്നു ഏറെയും കമന്റുകള്‍.
ജിപിയാണെങ്കില്‍ ചടങ്ങിനെ കുറിച്ചൊന്നും വിശദീകരിച്ചതുമില്ല. അയനിയൂണ് ചടങ്ങ് എന്താണെന്ന് അന്വേഷിച്ച് നിരവധി കമന്റുകള്‍ വന്നതോടെ അതെ കുറിച്ച് അറിവുള്ളവരില്‍ ചിലര്‍ അയനിയൂണ് ചടങ്ങ് എന്താണെന്ന് വിശദീകരിച്ച് എത്തി. കല്യാണത്തിന്റെ തലേന്ന് ഉള്ള ഒരു ചടങ്ങാണ് അയനിയൂണ്. പ്രധാനമായും ബ്രാഹ്മിണ്‍സിനിടയിലാണ് ഈ ചടങ്ങ് നടത്താറുള്ളത്. വിവാഹിതരാകാന്‍ പോകുന്ന പെണ്ണിനും ചെറുക്കനും കാരണവന്മാര്‍ നല്‍കുന്ന സല്‍ക്കാരമാണ് അയനിയൂണ് എന്നാണ് പ്രത്യക്ഷപ്പെട്ട കമന്റുകളില്‍ ഏറെയും.
അതോടെ ഗോപികയും ജിപിയും ബ്രാഹ്മിണ്‍സാണോയെന്ന സംശയമായി മറ്റ് ചിലര്‍ക്ക്. ബ്രാഹ്മിണ്‍സ് മാത്രമല്ല വാര്യര്‍, പിഷാരടി തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരും ഇത്തരം ചടങ്ങുകള്‍ നടത്തി വരാറുള്ളതായും ചിലര്‍ കമന്റ് ചെയ്തു. മുപ്പത്തിയാറുകാരനായ ഗോവിന്ദ് പത്മസൂര്യ പട്ടാമ്പി സ്വദേശിയാണ്. ഗോപിക കോഴിക്കോട് സ്വദേശിനിയാണ്. ഗോപികയും ജിപിയും ഒന്നാകുന്ന നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നാണ് ഇരുവരുടെയും സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ക്ക് ഏറെയും ലഭിക്കുന്ന കമന്റുകള്‍.
ബന്ധുക്കളും സുഹൃത്തുക്കളുമായി നിരവധി പേരാണ് ഹല്‍ദിയില്‍ പങ്കെടുക്കാനെത്തിയത്. നടിമാരായ മിയ, പൂജിത തുടങ്ങി കഴിഞ്ഞ ദിവസം വിവാഹിതയായ സ്വാസിക വരെ പ്രിയ സുഹൃത്തിനു വേണ്ടി ചടങ്ങിനെത്തുകയുണ്ടായി. ഷഫ്‌ന, കുക്കു, ജീവ തുടങ്ങിയ ടെലിവിഷന്‍ സ്റ്റാര്‍സും പരിപാടിക്കു മാറ്റുകൂട്ടി. കുടുംബാഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം കേക്ക് മുറിച്ചും പാര്‍ട്ടി നടത്തിയുമാണ് ഗോപിക െ്രെബഡ് ടു ബി ആഘോഷിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23നാണ് വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവച്ച് ജിപിയും ഗോപികയും വിവാഹവാര്‍ത്ത പുറത്തുവിട്ടത്. ‘ഞങ്ങള്‍ വളരെ സന്തോഷത്തോട് കൂടിയാണ് ഇത് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തില്‍ ശുഭമുഹൂര്‍ത്തത്തില്‍ ഞങ്ങളുടെ വിവാഹനിശ്ചയം നടന്നു. വീട്ടുകാരുടെ നിര്‍ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു.
നിങ്ങള്‍ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെയാണ് ചേര്‍ത്തുപിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്‌നേഹം തന്നെയാണ് ഞങ്ങളുടെ ഊര്‍ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാല്‍വെപ്പില്‍ നിങ്ങളുടെ എല്ലാവിധ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന് വിശ്വാസിക്കുന്നുവെന്നാണ്’, വിവാഹ നിശ്ചയം നടന്നതിന്റെ ചിത്രങ്ങള്‍ പങ്കിട്ട് ഗോവിന്ദ് പത്മസൂര്യയും ഗോപികാ അനിലും കുറിച്ചത്.
ജിപിയുടെ അച്ഛന്റെ അനുജത്തി മേമയും. ഗോപികയുടെ അച്ഛന്റെ ചേച്ചിയും കൂട്ടുകാരാണ്. പതിനഞ്ച് വര്‍ഷത്തെ സുഹൃദം അവര്‍ക്കിടയിലുണ്ട്. അവരാണ് ജിപിയും ഗോപികയും വിവാഹിതരായാല്‍ നന്നാകുമെന്ന് ആദ്യം മനസിലാക്കിയതും അതിനുള്ള എല്ലാ മുന്‍കയ്യും എടുത്തതും. അവര്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള സംഭാഷണത്തിന്റെ ഫലമായിട്ടാണ് ജിപിഗോപിക വിവാഹം നടക്കാന്‍ പോകുന്നത്.
