Malayalam
‘കസിന്‍സ് ഞങ്ങളുടെ ആദ്യ രാത്രി കുളമാക്കാന്‍ നോക്കിയപ്പോള്‍’; സ്വാസികയെ മുറിയില്‍ പൂട്ടിയിട്ടു; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
‘കസിന്‍സ് ഞങ്ങളുടെ ആദ്യ രാത്രി കുളമാക്കാന്‍ നോക്കിയപ്പോള്‍’; സ്വാസികയെ മുറിയില്‍ പൂട്ടിയിട്ടു; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയങ്കരിയായ നടി സ്വാസിക വിജയും നടന്‍ പ്രേം ജേക്കബും വിവാഹിതരാവുന്നത്. ജനുവരി 24 നായിരുന്നു വളരെ ലളിതമായ ചടങ്ങായി പ്രേമും സ്വാസികയും വിവാഹിതരാവുന്നത്. പിന്നാലെ സിനിമാ താരങ്ങളെല്ലാം പങ്കെടുക്കുന്ന വിവാഹ വിരുന്നുകളും സംഘടിപ്പിച്ചു. ഓരോ സ്ഥലങ്ങളില്‍ വച്ചും പല രീതിയിലാണ് താരവിവാഹാഘോഷം നടന്നത്. എന്നാല്‍ ഏറ്റവും രസകരമായ ചില നിമിഷങ്ങളും പുറത്ത് വരുന്നുണ്ട്. സ്വാസികയുടെയും പ്രേമിന്റെയും ആദ്യരാത്രി കുളമാക്കിയ കസിന്‍സിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.
‘കസിന്‍സ് ഞങ്ങളുടെ ആദ്യ രാത്രി കുളമാക്കാന്‍ നോക്കിയപ്പോള്‍’ എന്നും പറഞ്ഞാണ് ഇന്‍സ്റ്റാഗ്രാമിലൂടെ സ്വാസികയും പ്രേമും ഒരു വീഡിയോ പങ്കുവെച്ചത്. കല്യാണം കഴിഞ്ഞതിന് ശേഷം ഇരുവരും ഉറങ്ങാന്‍ വരുന്നതിന് മുന്‍പാണ് കസിന്‍സ് ചേര്‍ന്ന് താരങ്ങള്‍ക്ക് ഒരു പണി കൊടുക്കുന്നത്. ആദ്യം സ്വാസികയെ തന്ത്രപൂര്‍വ്വം റൂമിലേയ്ക്ക് കൂട്ടി കൊണ്ട് വരികയും മുറിയുടെ അകത്തിട്ട് പൂട്ടുകയും ചെയ്യുകയാണ്.
ശേഷം താക്കോല്‍ ഒളിപ്പിച്ച് വെക്കുകയാണ്. അതിന് ശേഷമാണ് പ്രേമിനെ ഇങ്ങോട്ട് കൂട്ടികൊണ്ട് വരുന്നത്. താക്കോല്‍ എവിടെയാണ് ഒളിപ്പിച്ച് വച്ചത് അത് കണ്ടുപിടിക്കാനുള്ള ടാസ്‌ക് ആണ് പ്രേമിന് കൊടുത്തത്. ഒരുപാട് നേരം തപ്പി നടന്നതിന് ശേഷമാണ് നടന്‍ താക്കോല്‍ കണ്ടെത്തുന്നത്. ശേഷം റൂം തുറന്ന് ഭാര്യയെ മോചിപ്പിക്കുകയും ചെയ്തു. മുറിയുടെ വാതിലില്‍ ഗ്ലാസിന്റേതായത് കൊണ്ട് അകത്ത് നിന്നും സ്വാസിക ഇതെല്ലാം കണ്ട് കൊണ്ടിരിക്കുകയായിരുന്നു.
സ്വാസിക ഒരു ദിവസം മുഴുവന്‍ കാത്തിരുന്നപ്പോള്‍ ഞങ്ങളൊരു ടാസ്‌ക് കൊടുത്തു എന്ന ക്യാപ്ഷനിലാണ് കസിന്‍സ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഇത്തരം കുസൃതികള്‍ ഇരുവരും ആസ്വദിക്കുക കൂടി ചെയ്തതോടെ എല്ലാവര്‍ക്കും സന്തോഷമായി. കൂട്ടുകാരും ബന്ധുക്കളുമെല്ലാം ചേര്‍ന്ന് സ്വാസികയുടെയും പ്രേമിന്റെയും വിവാഹം ഗംഭീരമായി ആഘോഷിച്ചുവെന്ന് ഇതില്‍ നിന്നും വ്യക്തമാവുകയാണ്. വിവാഹവേദിയില്‍ മാത്രമല്ല ഓരോ സമയവും വലിയ ആഘോഷത്തിന്റേതാക്കി മാറ്റുകയായിരുന്നു.
നടിമാരായ ദേവി ചന്ദന, മഞ്ജു പിള്ള, രചന നാരായണന്‍ കുട്ടി, ഗോപിക, സുരേഷ് ഗോപി, അമ്മ ജനറല്‍ സെക്രട്ടറി നടന്‍ ഇടവേള ബാബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. മനം പോലെ മംഗല്യം എന്ന സീരിയലിന്റെ സെറ്റില്‍ വച്ചാണ് സ്വാസികയും പ്രേമും പ്രണയത്തിലാവുന്നത്. അന്നേ ഒരു ഇഷ്ടം തോന്നിയ സ്വാസികയാണ് പ്രേമിനെ പ്രൊപ്പോസ് ചെയ്യുന്നത്. കുറച്ച് കാലത്തെ പ്രണയത്തിനൊടുവില്‍ ഇരുവീട്ടുകാരുടെയും സമ്മതത്തോട് കൂടിയായിരുന്നു താരങ്ങള്‍ വിവാഹിതരായത്. സീരയലൂടെ ശ്രദ്ധേയായ സ്വാസിക.
ഇപ്പോള്‍ സിനിമയില്‍ സജീവമാണ്, മനംപോലെ മംഗല്യം എന്ന സീരിയലില്‍ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. 2009 ല്‍ വൈഗൈ എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചുകൊണ്ടാണ് സ്വാസിക സിനിമ രംഗത്തേക്ക് എത്തുന്നത്. 2010 ല്‍ ഫിഡില്‍ എന്ന സിനിമയിലൂടെ മലയാളത്തിലും എത്തി. സീത എന്ന സീരിയലാണ് സ്വാസികയ്ക്ക് വഴിത്തിരിവായത്.
ദത്തുപുത്രി, സീത എന്നീ സീരിയലുകള്‍ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു. തമിഴ് ചിത്രമായ ഗോരിപാളയം എന്ന ചിത്രത്തില്‍ നായികയായി, മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു, പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവയില്‍ ചെയ്ത വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.
പ്രേം നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. ഇരുവരും മനംപോലെ മംഗല്യം എന്ന സീരിയലിലാണ് ഒരുമിച്ച് അഭിനയിച്ചത്. പ്രണയം പരസ്യപ്പെടുത്തുന്നതിന് മുമ്പും പലതവണ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സ്വാസികയും പ്രേമും പങ്കുവെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിവാഹവാര്‍ത്ത സത്യമാണോ കള്ളമാണോ എന്ന് ആശങ്കയിലായിരുന്നു തുടക്കത്തില്‍ ആരാധകര്‍. ബിസിനസിനൊപ്പം അഭിനയവും മുന്നോട്ട് കൊണ്ടുപോകുന്നയാളാണ് സ്വാസികയുടെ ഭര്‍ത്താവ് പ്രേം ജേക്കബ്.