Connect with us

‘എല്ലാവരും പ്രിയപ്പെട്ടവരായിരുന്നെങ്കിലും എന്റെ ചിന്തകൾക്കും അഭിരുചികൾക്കും എന്നും സമാനമായ ഒരാളായിരുന്നു ഇന്നസെന്റ് ചേട്ടൻ; ഒരിക്കൽ കൂടി ഞങ്ങളെ ഒരുമിച്ച് സ്‌ക്രീനിൽ കാണാൻ എല്ലാവരും തിയേറ്ററിൽ വരണം’ മുകേഷിന്റെ വാക്കുകൾ വൈറലാകുന്നു!!!

Malayalam

‘എല്ലാവരും പ്രിയപ്പെട്ടവരായിരുന്നെങ്കിലും എന്റെ ചിന്തകൾക്കും അഭിരുചികൾക്കും എന്നും സമാനമായ ഒരാളായിരുന്നു ഇന്നസെന്റ് ചേട്ടൻ; ഒരിക്കൽ കൂടി ഞങ്ങളെ ഒരുമിച്ച് സ്‌ക്രീനിൽ കാണാൻ എല്ലാവരും തിയേറ്ററിൽ വരണം’ മുകേഷിന്റെ വാക്കുകൾ വൈറലാകുന്നു!!!

‘എല്ലാവരും പ്രിയപ്പെട്ടവരായിരുന്നെങ്കിലും എന്റെ ചിന്തകൾക്കും അഭിരുചികൾക്കും എന്നും സമാനമായ ഒരാളായിരുന്നു ഇന്നസെന്റ് ചേട്ടൻ; ഒരിക്കൽ കൂടി ഞങ്ങളെ ഒരുമിച്ച് സ്‌ക്രീനിൽ കാണാൻ എല്ലാവരും തിയേറ്ററിൽ വരണം’ മുകേഷിന്റെ വാക്കുകൾ വൈറലാകുന്നു!!!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കോമ്പോയിൽ ഒന്നാണ് മുകേഷ്-ഇന്നസെന്റ് കൂട്ടുകെട്ട്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടുകൂടിയാണിത്. ഇരുവരുടെയും ഒരുമിച്ചുള്ള കൗണ്ടറുകള്‍ മലയാളികൾ ഇന്നും മറന്നിട്ടില്ല. ഇത് കണ്ടാൽ പിന്നെ മലായാളികളുടെ ചിരിയാടാക്കാനും കഴിയില്ല. എപ്പോഴൊക്കെ ഇവർ സ്ക്രീനിൽ ഒരുമിച്ച് വന്നോ, അന്നൊക്കെ ചിരിയുടെ ഉത്സവം തന്നെ തീർത്തിട്ടുണ്ട്. ഒട്ടനവധി സിനിമകളിൽ ഇരുവരും ​ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ഇന്നസെന്റിനേയും മുകേഷിനെയും കാണുമ്പോൾ പ്രക്ഷകമനസിലേയ്ക്ക് ഓടിവരുന്നത് റാംജിറാവു സ്‍പീക്കിങ് എന്ന ചിത്രത്തിലെ ഗോപാലകൃഷ്ണനും മാന്നാർ മത്തായിയേയുമാണ്. ആ സിനിമയിൽ അവർ തമ്മിലുള്ള മനോഹരമായ സംഭാഷണങ്ങൾ മലയാളികൾക്ക് ഇന്നും മറക്കാൻ സാധിക്കില്ല. എന്നാൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 2023 മാർച്ച് 26ന് ഇന്നസെന്റ് അന്തരിച്ചു.

ഇന്നസെന്റിന്റെ വേർപ്പാടൊടെ മുകേഷ്-ഇന്നസെന്റ് കൂട്ടുകെട്ട് ഇനി സ്ക്രീനിൽ കാണാൻ കഴിയില്ലല്ലോ എന്ന സങ്കടത്തിലായിരുന്നു പ്രേക്ഷകർ. എന്നാൽ പ്രേക്ഷകരുടെ ആ സങ്കടത്തിന് അന്ത്യം കുറിച്ചുകൊണ്ട് ഫിലിപ്സ് എന്ന ചിത്രം പുറത്തിറിങ്ങിയിരിക്കുകയാണ്. ഫിലിപ്സ് എന്ന റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ മലയാള സിനിമയിലൂടെ മലയാളികൾക്ക് ഒരിക്കൽ കൂടി മുകേഷിനെയും ഇന്നസെന്റിനെയും ഒരുമിച്ച് കാണാൻ സാധിക്കും. ഇന്നസെന്റിന്റെ വേർപാട് സംഭവിച്ച് എട്ട് മാസം പിന്നിടുമ്പോഴാണ് ഇന്നസെന്റ് അവസാനമായി അഭിനയിച്ച ഒരു സിനിമ റിലീസിന് എത്തുന്നത്.

എന്നാൽ ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ച് മുകേഷ് എഴുതിയ ഒരു കത്താണ് സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്ന ഫിലിപ്സ് സിനിമ കാണാൻ ക്ഷണിച്ച് ആരാധകർക്ക് മുകേഷ് എഴുതിയ കത്തിൽ ഇന്നസെന്റിനെ കുറിച്ച് എഴുതിയ വരികളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. തനിക്ക് ഒട്ടനവധി പ്രിയപ്പെട്ട സുഹൃത്തുക്കൾ ഉണ്ടെങ്കിലും തന്റെ ചിന്തകൾക്കും അഭിരുചികൾക്കും സമാനമായ ഒരാൾ ഇന്നസെന്റ് ആയിരുന്നു എന്നാണ് കത്തിൽ മുകേഷ് കുറിച്ചത്.

മുകേഷിന്റെ കത്തിലെ വാക്കുകൾ ഇങ്ങനെ:-
‘നമസ്കാരം ഞാൻ നിങ്ങളുടെ സ്വന്തം മുകേഷ്… നാൽപത്തൊന്ന് വർഷം നീണ്ട സിനിമാ ജീവിതത്തിൽ ഗോപാലകൃഷ്ണനും മഹാദേവനും മാട്ടുപ്പെട്ടി മച്ചാനും ഒക്കെയായി മുന്നൂറ് വേഷങ്ങൾ ഞാൻ ഫിലിപ്സിലൂടെ പൂർത്തിയാക്കുകയാണ്. എന്റെ ഈ അഭിനയ യാത്രയിൽ എന്റെ ഏറ്റവും വലിയ നേട്ടം എന്നും നല്ല സൗഹൃദങ്ങളും മധുരിക്കുന്ന ഓർമകളുമാണ്.’

‘എല്ലാവരും പ്രിയപ്പെട്ടവരായിരുന്നെങ്കിലും എന്റെ ചിന്തകൾക്കും അഭിരുചികൾക്കും എന്നും സമാനമായ ഒരാളായിരുന്നു ഇന്നസെന്റ് ചേട്ടൻ. അക്കരെ നിന്നൊരു മാരനിൽ തുടങ്ങിയ സ്നേഹവും അടുപ്പവും കളി തമാശകളുമൊക്കെ ഫിലിപ്സ് വരെ എന്നും എന്റെ ഓർമയിൽ തിളങ്ങി നിൽക്കുന്നതാണ്. ഒരിക്കൽ കൂടി ഞങ്ങളെ ഒരുമിച്ച് സ്‌ക്രീനിൽ കാണാൻ 2023 ഡിസംബർ ഒന്നിന് എല്ലാവരും തിയേറ്ററിൽ വരണം’, എന്നായിരുന്നു മുകേഷ് കത്തിൽ എഴുതിയത്.

പോസ്റ്റ് കാർഡിൽ മുകേഷിന്റെ കൈപ്പടയിൽ എഴുതിയ കത്ത് തപാൽ വഴി വിവിധ രാജ്യങ്ങളിലെ ആരാധകർക്ക് എത്തുന്ന തരത്തിലുള്ള വീഡിയോയും ഫിലിപ്സിന്റെ അണിയറപ്രവർത്തകർ പങ്കുവെച്ചു. നാൽപ്പത്തൊന്ന് വർഷമായി ഇന്ത്യൻ സിനിമയുടെ ഭാ​ഗമായ മുകേഷിന്റെ മുന്നൂറാം സിനിമയാണ് ഫിലിപ്സ്. സിനിമയുടെ പ്രമോഷൻ വീഡിയോകളെല്ലാം തന്നെ വ്യത്യസ്തമായിരുന്നു. അതിൽ ഏറ്റവും അവസാനം പുറത്തിറങ്ങിയ പ്രമോഷൻ വീഡിയോയിലാണ് ഇന്നസെന്റിനെ കുറിച്ച് മുകേഷ് പറയുന്നത്.

മുകേഷ്, നോബിൾ ബാബു തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ഫിലിപ്സ്. മുകേഷിന്റെ സിനിമ കരിയറിലെ നൂറമാത്തെ ചിത്രമെന്ന പ്രത്യേകതയും ഫിലിപ്സിനുണ്ട്. നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. ഹെലൻ എന്ന സൂപ്പർഹിറ്റ് സിനിമയുടെ എഴുത്തുകാരാണ് ഈ ചിത്രവും ഒരുക്കുന്നത്.

ആൽഫ്രഡ് കുര്യൻ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാത്തുക്കുട്ടി സേവ്യറും ആൽഫ്രഡ് കുര്യൻ ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഹെലന്റെ രചനയും ഇവർ തന്നെയായിരുന്നു. ലിറ്റിൽ ബി​ഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ഫിലിപ്സ് നിർമ്മിക്കുന്നത്. 90s പ്രൊഡക്ഷൻ ആണ് വേൾഡ് വൈഡ് തിയേറ്ററിക്കൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഫൺടാസ്റ്റിക് ഫിലിംസ് ചിത്രം വിതരണത്തിനെത്തിക്കും.

More in Malayalam

Trending