Connect with us

റോഷാക്ക് – മമ്മൂട്ടിയെ വെട്ടിയ ബിന്ദുപണിക്കരുടെ ആ സിനിമാക്കഥയ്ക്ക് 1992ൻ്റെ പഴക്കമുണ്ട് ; തുടക്കം മോഹൻലാലിനൊപ്പം… !

Articles

റോഷാക്ക് – മമ്മൂട്ടിയെ വെട്ടിയ ബിന്ദുപണിക്കരുടെ ആ സിനിമാക്കഥയ്ക്ക് 1992ൻ്റെ പഴക്കമുണ്ട് ; തുടക്കം മോഹൻലാലിനൊപ്പം… !

റോഷാക്ക് – മമ്മൂട്ടിയെ വെട്ടിയ ബിന്ദുപണിക്കരുടെ ആ സിനിമാക്കഥയ്ക്ക് 1992ൻ്റെ പഴക്കമുണ്ട് ; തുടക്കം മോഹൻലാലിനൊപ്പം… !

നിസാം ബഷീറിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന റോഷാക്ക് ബിന്ദു പണിക്കർ എന്ന നായികയെ കുറിച്ചുള്ള ചർച്ചകളിലേക്ക് കൊളുത്തിയ തിരിതന്നെയാണ്. റോഷാക്ക് കണ്ട് തിയേറ്ററില്‍ നിന്നിറങ്ങുന്ന പ്രേക്ഷകരുടെ മനസില്‍ തറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ് റോഷാക്കിലെ സീത.

 മമ്മൂട്ടിക്കൊപ്പം അല്ലെങ്കിൽ മമ്മൂട്ടിയെ സൈഡ് ആക്കിയ കഥാപാത്രമാണ് ബിന്ദു പണിക്കരുടേത് എന്നാണ് സിനിമാ പ്രേമികളുടെയും നിരൂപകരുടെയും അഭിപ്രായപ്പെടുന്നത്.  

ആദ്യമായാണ് ബിന്ദു  പണിക്കർ ഇത്തരം ഒരു  കഥാപാത്രം കൈകാര്യം ചെയ്യുന്നത്  എന്നൊക്കെ പറഞ്ഞാൽ അത്  ബിന്ദു പണിക്കരുടെ പഴയ സിനിമ കണ്ടിട്ടില്ലാത്തതിനാലാണ് എന്നേ  പറയാൻ സാധിക്കൂ… എന്നാൽ,  കുറച്ച് നാളുകള്‍ക്ക് ശേഷമാണ് ഇത്രയും ശക്തമായ കഥാപാത്രത്തെ ബിന്ദു പണിക്കര്‍ക്ക് ലഭിക്കുന്നത്.

1992ൽ സിബി മലയിൽ സംവിധാനംചെയ്ത കമലദളത്തിലൂടെ ചലച്ചിത്രരംഗത്തെത്തി. ഹാസ്യതാരമായാണ് ബിന്ദു പണിക്കർ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ഇന്നും ചിലരെങ്കിലും ബിന്ദു പണിക്കര്‍ എന്ന് കേള്‍ക്കുമ്പോൾ  ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തില്‍ മൊമ്പൈലും പിടിച്ചുനടക്കുന്ന ഇന്ദുമതിയേയും സൂപ്പര്‍ മാനിലെ സ്വര്‍ണ ലതയേയും ഓർക്കുന്നുണ്ടാകും.

കാരണം കോമഡി റോളുകളിലേക്ക് മാത്രം കാറ്റഗറൈസ് ചെയ്യപ്പെട്ട നടിയായിരുന്നു അവര്‍. കോമഡി റോളുകള്‍ക്കും അപ്പുറം ബിന്ദുപണിക്കർ തിളങ്ങിയിട്ടുണ്ട്.

1992ൽ  കമലദളത്തിലൂടെ സിനിമയിലെത്തിയ ബിന്ദു പണിക്കര്‍ ഈ 30 വര്‍ഷത്തിനിടയിൽ പലവിധ  വേഷങ്ങൾ മാറിമാറി ധരിച്ച്  പകർന്നാടിയ  ചില കഥാപാത്രങ്ങള്‍ നോക്കാം.

1993 ൽ പുറത്തിറങ്ങിയ വാത്സല്യത്തിലെ നളിനി. മുറച്ചെറുക്കനോടുള്ള പ്രണയത്താൽ മുറിവേറ്റപ്പെട്ടവനായിട്ടാണ് ബിന്ദു പണിക്കർ നളിനിയിലൂടെ എത്തുന്നത്.

പിന്നീട്  1996ൽ പുറത്തിറങ്ങിയ സല്ലാപത്തിലാണ് ആദ്യമായി  ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിൽ  പത്മിനിയായി ആദ്യമെല്ലാം വളരെ സാധാരണക്കാരിയായി നിന്നെങ്കിലും  അവസാനം ഭര്‍ത്താവിന്റെ ദുസ്വഭാവം മൂലം അനിയത്തിയെ പോലെ കണ്ട രാധയെ വീട്ടില്‍ നിന്നും പറഞ്ഞുവിടേണ്ടിവരുന്നു.  രാധയോടുള്ള സ്നേഹവും വാത്സല്യവും കൊണ്ട് തള്ളാനും കൊള്ളാനും വയ്യാത്ത ആ അവസ്ഥ.  പത്മിനിയിലെ ആ  നിസഹായവസ്ഥ പ്രേക്ഷകരേയും അസ്വസ്ഥരാക്കി. അതുവരെ ബിന്ദു പണിക്കർ ചിരിപ്പിച്ചിട്ടേ ഉള്ളെങ്കിലും  സല്ലാപത്തിലെ പത്മിനി പെട്ടന്നുള്ള നോവായി.

ജയറാം നായകനായ സൂപ്പര്‍ മാന്‍ എന്ന ചിത്രത്തില്‍ വളരെ കുറച്ച് സമയമാണ് ബിന്ദു പണിക്കര്‍ എത്തുന്നത്. സ്വർണലത എന്ന ജയറാമിനൊപ്പമുള്ള കോടതി രംഗങ്ങളിലെ ഷോ സ്റ്റീലര്‍ ബിന്ദു പണിക്കരാണെന്ന് പറയാം. റിപ്പീറ്റ് വാല്യു ഉള്ള സൂപ്പര്‍ മാനില്‍ ഇപ്പോഴും പ്രേക്ഷകര്‍ ഏറെ രസിച്ച് കാണുന്ന രംഗങ്ങളിലൊന്ന് ബിന്ദു പണിക്കരുടെ കോടതി വിസ്താരംമാണ്.

കോടതി മുമ്പാകെ സത്യം മാത്രേ ബോധിപ്പിക്കയുള്ളു.. ” അല്ലേലും ഞാൻ സത്യം മാത്രേ പറയാറുള്ളൂ എന്ന അടിപൊളി മറുപടി.

ന്നാ താൻ കേസ് കൊട്  സിനിമയിൽ സുരേഷിന്റെ കോർട്ട്  തഗ് സീനുകൾ എല്ലാം കണ്ടപ്പോൾ പുതുമ തോന്നിയെങ്കിൽ 1997 ൽ പുറത്തിറങ്ങിയ സിദ്ധിഖ് ലാൽ സിനിമ സൂപ്പർ മാനിലെ ഈ സീൻ ഒന്ന് ഓർക്കുന്നത് നല്ലതാണ്.

അതേസമയം, ബിന്ദു പണിക്കർ ഹാസ്യതാരമായി മലയാളികളുടെ മനസ്സിൽ പതിഞ്ഞ സിനിമ, ഒരുപക്ഷെ 1998 ൽ പുറത്തിറങ്ങിയ  ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കമാകും . ജഗതി, കൊച്ചിന്‍ ഹനീഫ, കെ.പി.എ.സി ലളിത കലാരഞ്ജിനി , ഇന്നസെന്റ്  എന്നിവര്‍ക്കൊപ്പം ബിന്ദു പണിക്കര്‍ കോമഡിയില്‍ മത്സരിച്ച ചിത്രമാണ് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം. ചില രംഗങ്ങളില്‍ ഈ ലെജന്‍ഡ്‌സിനെ കടത്തിവെട്ടാനും ബിന്ദുവിന് കഴിഞ്ഞു.

ചിലരുടെയെങ്കിലും ഫേവറൈറ്റ് പെയറായിരിക്കും ജഗതിയും ബിന്ദു പണിക്കരും. അതിന് കാരണം ജഗതിക്കൊപ്പം കട്ടക്ക് നില്‍ക്കുന്ന അവരുടെ കോമഡി ടൈമിങ്ങ് തന്നെയാണ്.

ഇനി 2000 ൽ ഇറങ്ങിയ ജോക്കറിലേക്ക് വരാം .ബിന്ദു പണിക്കരെ  മറന്ന് സുശീല എന്ന കഥാപാത്രത്തെ മാത്രമേ  ആ സിനിമയിൽ കാണാൻ സാധിക്കൂ. കഴുത്തിന് താഴേക്ക് തളര്‍ന്ന ഭര്‍ത്താവിനേയും കൂട്ടി സര്‍ക്കസ് കൂടാരം വിട്ട് പോകുന്ന സുശീലയെ ഓർക്കുമ്പോൾ തന്നെ ഒരു നോവാണ്….

സര്‍ക്കസ് കൂടാരങ്ങളിലെ നിറമുള്ള കാഴ്ചകള്‍ക്കപ്പുറമുള്ള കലാകാരന്മാരുടെ ദുരിതവും നിസഹായവസ്ഥയും പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ബിന്ദു പണിക്കര്‍ക്ക് കഴിഞ്ഞു. ഹാസ്യതാരം എന്ന് പറഞ്ഞു മാറ്റിനിർത്താൻ ബിന്ദു പണിക്കർ ആരെയും സമ്മതിച്ചില്ല.

എനിക്ക് എനിക്ക് ഏറെ ഇഷ്ട്ടമുള്ള,,,, അക്ഷരാര്‍ത്ഥത്തില്‍ മലയാള സിനിമയിൽ തന്നെ ആദ്യ പരീക്ഷണം , അല്ലെങ്കിൽ പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയ  ബിന്ദു പണിക്കര്‍ കഥാപാത്രം 2001ൽ പുറത്തിറങ്ങിയ സൂത്രധാരൻ.

സൂത്രധാരനിലെ ദേവൂമ്മ. അതിൽ നായകനും മുകളില്‍ സിനിമയെ നിയിച്ചത് ബിന്ദു പണിക്കരുടെ ദേവൂമ്മയായിരുന്നു. ഒരേ സമയം ബിന്ദു പണിക്കരുടെ അങ്ങേയറ്റം ക്രൂര  ഭാവവും അതിനുള്ളിലെ വാത്സല്യവും കണ്ട് പ്രേക്ഷകര്‍ അമ്പരന്നിരിക്കണം. വില്ലത്തിയാണോ നായികയാണോ എന്നൊക്കെയുള്ള വിശകലനങ്ങൾ വ്യക്തിപരമായി നമ്മൾ കാഴ്‌ചക്കാർക്ക് തീരുമാനിക്കാൻ  വിട്ടുതന്നിരിക്കുകയാണ്.

കാണികളെ സംശയത്തിലാക്കുന്ന  പല ലെയറുകളുള്ള കഥാപാത്രമാണ് ദേവൂമ്മയുടേത്. ദേവുമ്മ അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. സൂത്രധാരനിലെ ദേവൂമ്മയുടെ പ്രകടനത്തിന് 2004ലെ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ബിന്ദു പണിക്കര്‍ക്ക് ലഭിച്ചിരുന്നു.

2002ലെ കുഞ്ഞിക്കൂനനും മറന്നുകളയാൻ സാധിക്കുന്നതല്ല.  അതിലെ ഐഷുമ്മ  വളരെ സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷകരുടെ സ്നേഹം നേടിയെടുത്തിട്ടുണ്ട്.

പിന്നീട് വീണ്ടും സി ഐ ഡി മൂസ , തിളക്കം , എന്നിങ്ങനെ നീണ്ട ഒരു സിനിമാ ലിസ്റ്റ് ബിന്ദുപണിക്കരിനുണ്ട്. കുശുമ്പിയായും പരദൂഷണക്കാരിയായും മണ്ടിയായും എല്ലാം പ്രേക്ഷകരെ ചിരിക്കപ്പിക്കാൻ ബിന്ദു പണിക്കർക്ക് സാധിച്ചു.  

അടുത്ത കാലത്ത് വന്ന വരയനിലും ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ ഒരു വേഷമാണ് ബിന്ദു പണിക്കര്‍ അവതരിപ്പിച്ചത്. പൊലീസുകാരനെ വരെ വെല്ലുവിളിക്കുന്ന റൗഡിയായ ഇറച്ചിവെട്ടുകാരിയായിട്ടാണ് ബിന്ദു വരയനിലെത്തിയത്.

നായക നടന്മാരൊഴിച്ചാല്‍ ബാക്കിയുള്ളവര്‍ക്ക് സ്ഥിരം ഒരേ ടൈപ്പ് കഥാപാത്രങ്ങള്‍ കൊടുക്കുന്നത് മലയാള സിനിമയുടെ ഒരു പതിവായിരുന്നു. പ്രത്യേകിച്ച് നായികമാർക്ക് എല്ലായിപ്പോഴും നായകന്മാരെ സപ്പോർട്ട് ചെയ്യുന്ന റോൾ ആകും മലയാള സിനിമയിൽ സാധാരണ കാണാറുള്ളത്. എന്നാൽ അതിൽ നിന്നൊക്കെ മാറി കഥാപാത്രങ്ങളുടെ എല്ലാ ലയറിലേക്കും ഇറങ്ങിച്ചെല്ലാൻ ബിന്ദു പണിക്കർക്ക്  അവസരം ലഭിച്ചു.

ബിന്ദു പണിക്കരെ  വിശ്വസിച്ചു ഈ കഥാപാത്രങ്ങൾ കൊടുക്കാൻ സംവിധായകരും തിരക്കഥാകൃത്തും തയ്യാറായി  എന്നുവേണമെങ്കിലും പറയാം. അല്ലാതെ ബിന്ദു പണിക്കരുടെ  ഭാഗ്യം എന്ന് പറഞ്ഞ് കുറച്ചുകാണേണ്ടതില്ല.

വീണ്ടും ബിന്ദു പണിക്കരെ  ഒരു  ബോക്സിനുള്ളിൽ പിടിച്ചിടാതെ പുറത്തുകൊണ്ടുവരാൻ  നിസാം ബഷീറിന്റെ റോഷാക്കിനു സാധിച്ചു .  ബിന്ദു പണിക്കരുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സുകളിലൊന്നായി സീതയും മാറും.. ഉറപ്പ്. അഭിനയ ജീവിതത്തിന്റെ മുപ്പതാം വര്‍ഷം ബിന്ദു പണിക്കര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ഒരു ട്രിബ്യൂട്ട് തന്നെയാണ് റോഷാക്ക്. ഇനി നിങ്ങൾക്ക് നൂറിൽ പുറത്ത് ബിന്ദു പണിക്കർ അഭിനയിച്ച സിനിമകളിൽ… കഥാപാത്രങ്ങളിൽ നിങ്ങളുടെ ഇഷ്ട കഥാപാത്രം ഏതെന്ന് പറയാം…

വാത്സല്യത്തിലെ നളിനി
പരിണയത്തിലെ ചെറിയേത്തമ്മാര്
സൂപ്പർമാനിലെ
ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കത്തിലെ ഇന്ദു
കളിയാട്ടത്തിലെ ചീരമ്മ
വാനപ്രസ്ഥത്തിലെ ഭഗീരഥി
ജോക്കറിലെ സുശീല
സൂത്രധാരനിലെ ദേവൂട്ടി
തിളക്കത്തിലെ വനജ

about bindu panicker

More in Articles

Trending

Recent

To Top