Connect with us

ആ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ കോമഡിയാണെന്ന് അറിഞ്ഞതോടെ ലൊക്കേഷനിലേക്ക് ചെല്ലാൻ പോലും ഞാൻ തയ്യാറായിരുന്നില്ല; ബിന്ദു പണിക്കർ പറയുന്നു !

Movies

ആ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ കോമഡിയാണെന്ന് അറിഞ്ഞതോടെ ലൊക്കേഷനിലേക്ക് ചെല്ലാൻ പോലും ഞാൻ തയ്യാറായിരുന്നില്ല; ബിന്ദു പണിക്കർ പറയുന്നു !

ആ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ കോമഡിയാണെന്ന് അറിഞ്ഞതോടെ ലൊക്കേഷനിലേക്ക് ചെല്ലാൻ പോലും ഞാൻ തയ്യാറായിരുന്നില്ല; ബിന്ദു പണിക്കർ പറയുന്നു !

മലയാള സിനിമാ രംഗത്ത് ഏറെ ശ്രദ്ധ നേടിയ നടിയ നടിയാണ് ബിന്ദു പണിക്കർ .വെള്ളിത്തിരയിൽ ചിരിച്ചും കരഞ്ഞും
മണ്ടത്തരങ്ങളോരോന്നും വിളിച്ചു പറയുന്ന ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേക്ഷരുടെ ഉള്ളിൽ ഇടംപിടിച്ച താരം.
. 1992ൽ സിബി മലയിൽ സംവിധാനം ചെയ്ത കമലദളത്തിലൂടെയാണ് താരം ചലച്ചിത്ര രംഗത്തെത്തിയത്. ഹാസ്യതാരമായാണ് ബിന്ദു പണിക്കർ ശ്രദ്ധിക്കപ്പെട്ടതെങ്കിലും ഇപ്പോൾ അമ്മ വേഷങ്ങളിലും ഈ താരം സജീവമാണ്. ജഗതിയുടെ ഭാര്യയായാണ് മിക്ക സിനിമകളിലും ബിന്ദു അഭിനയിച്ചിട്ടുള്ളത്.

വളരെ നാളുകൾക്ക് ശേഷം റോഷാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ തിരികെ സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ബിന്ദു പണിക്കർ. ഇപ്പോഴിത ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.
‘ശക്തമായൊരു നല്ല കഥാപാത്രം കിട്ടിയതുകൊണ്ടാണ് റോഷാക്ക് സിനിമ ചെയ്യാമെന്ന് തീരുമാനിച്ചത്. മമ്മൂക്കയുടെ കൂടെ മമ്മൂക്ക നിർമിക്കുന്ന പടത്തിൽ അഭിനയിക്കാൻ സാധിക്കുകയെന്നത് എനിക്ക് വളരെ സന്തോഷം നൽകി. പേര് പഠിക്കാൻ‌ കുറച്ച് കഷ്ടപ്പെട്ടു. ആ പേര് എന്താണ് ഉദ്ദേശിക്കുന്നത് എന്നറിയാനാണ് ആളുകൾക്ക് ആകാംഷ കൂടുതൽ.’

‘നല്ല കഥാപാത്രങ്ങൾ വന്നില്ല. അല്ലാതെ സിനിമയിൽ നിന്നും വിട്ടുനിന്നതല്ല. കെട്ട്യോളണെന്റെ മാലാഖ സിനിമയ്ക്ക് പിന്നിൽ‌ പ്രവർത്തിച്ചവരാണ് റോഷാക്കിന് പിന്നിലുള്ളതും. കെട്ട്യോളാണെന്റെ മാലാഖ എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ്. അവർ വന്ന് കഥ പറഞ്ഞശേഷം ഉടൻ ഞാൻ പറഞ്ഞത് ഒരു വല്ലാത്ത കഥ എന്നാണ്.’ആ കഥ കേട്ടിരിക്കാൻ ഇൻട്രസ്റ്റിങാണ്. അതാണ് റോഷാക്ക് ചെയ്യാൻ പ്രേരിപ്പിച്ചതും. കഥാപാത്രം കോമഡി ചെയ്യുന്നില്ല. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം സിനിമയിലെ കഥപാത്രം ഇപ്പോഴും ആളുകൾക്ക് ഇഷ്ടപ്പെടുന്നുവെന്നത് വളരെയേറെ സന്തോഷിപ്പിക്കുന്നുണ്ട്. ആ സിനിമ റിലീസ് ചെയ്തപ്പോൾ ഹിറ്റായിരുന്നില്ല.’

‘ടെലിവിഷനിൽ വന്നശേഷമാണ് ആളുകൾ ഇത്രത്തോളം ഇഷ്ടപ്പെട്ടത്. ഇന്ദുമതിയാണ് ബ്രേക്ക് തന്നത്. എനിക്ക് സീരിയസ് വേഷം ചെയ്യാനാണിഷ്ടം. ആ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ കോമഡിയാണെന്ന് അറിഞ്ഞതോടെ ലൊക്കേഷനിലേക്ക് ചെല്ലാൻ പോലും ഞാൻ തയ്യാറായിരുന്നില്ല. എന്റെ ധാരണ കോമഡിയും നമ്മൾ സ്വയം ഉണ്ടാക്കി ചെയ്യണമെന്നായിരുന്നു.’

പിന്നെ സംവിധായകൻ രാജസേനൻ സാർ വന്നാണ് പറഞ്ഞ് മനസിലാക്കി തന്ന് ആ കഥാപാത്രം ചെയ്യിപ്പിച്ചത്. പെട്ടന്ന് ചെയ്യാൻ പറ്റില്ലെന്ന് പറയുമ്പോൾ ആ സെറ്റിലുള്ളവർക്ക് ഉണ്ടാകാൻ പോകുന്ന ഭവിഷത്ത് പോലും എനിക്ക് അറിയില്ലായിരുന്നു. കോമഡി മാത്രമല്ല എനിക്ക് സൂത്രധാരനിലെ പോലുള്ള കഥാപാത്രങ്ങളും ചെയ്യാൻ സാധിച്ചിട്ടുണ്ട്.’

‘എന്നോട് തന്നെ ഞാൻ ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടായിരിക്കും ലോഹതിദാസ് സാർ സൂത്രധാരനിലെ കഥാപാത്രം എന്നെ ഏൽപ്പിച്ചതെന്ന്. നന്നായി ഭക്ഷണം കഴിച്ച് ആ സിനിമയ്ക്ക് വേണ്ടി കുറച്ച് വെയിറ്റ് കൂട്ടിയിരുന്നു. മാത്രമല്ല ഉള്ളിലും രണ്ട് മൂന്ന് വസ്ത്രങ്ങൾ കൂടി ധരിച്ചാണ് തടി കൂടുതൽ ആ കഥാപാത്രത്തിന് തോന്നിപ്പിച്ചത്.’

‘മീരയെ കണ്ടപ്പോൾ തോന്നിയിരുന്നില്ല ആദ്യത്തെ സിനിമയാണ് മീര ചെയ്യുന്നതെന്ന്. അത്ര നന്നായി ആ കുട്ടി ചെയ്തു. ലോഹി സാറിന്റെ കൂടെ നിരവധി സിനിമകൾ ചെയ്തിരുന്നു. എന്നെ ഇന്നത്തെ ബിന്ദു പണിക്കർ ആക്കിയതും ലോ​ഹി സാർ നൽകിയ വേഷങ്ങളായിരുന്നു. ഇരുപതാം വയസിലാണ് സിനിമയിൽ വന്നത്.’

‘എന്റെ ഫ്രണ്ട് വഴിയാണ് കമലദളത്തിൽ എത്തിയത്. നായികയാകണമെന്ന് തോന്നിയിട്ടില്ല. എന്റെ വിചാരം ഞാൻ ഭയങ്കര സുന്ദരിയാണെന്നായിരുന്നു. സിനിമ കണ്ടപ്പോൾ ഒക്കെ പോയി. പിന്നെ സ്വയം സുന്ദരിയാണെന്ന് പറഞ്ഞ് സമാധാനിച്ചു. നായികയായാൽ കുറച്ച് പടം മാത്രം ചെയ്ത് ഒതുങ്ങിപ്പോവുമായിരുന്നു.’

എന്റെ സിനിമ ഡയലോ​ഗുകൾ കേട്ട് ഞാൻ തന്നെ ചിരിക്കും. ഞാൻ സോഷ്യൽമീഡിയയിൽ ഇല്ല. ബിന്ദു ഫേസ്ബുക്കിലുണ്ടോയെന്ന് കാമറമാൻ ചോദിച്ചപ്പോൾ ‍ഞാൻ ആദ്യം ചോദിച്ചത് അത് ഏത് ബുക്കാണെന്നാണ്. പിന്നെ ലൊക്കേഷനിൽ ഒരു കൂട്ടച്ചിരിയായിരുന്നു. നിങ്ങൾ കാണുന്നത് ആരോ എന്റെ പേരിൽ ഉണ്ടാക്കിയ ഫേക്ക് ഫേസ്ബുക്ക് അക്കൗണ്ടാണ്.’

‘ജ​ഗതിച്ചേട്ടനൊക്കെ അഭിനയിക്കുമ്പോൾ നോക്കി നിന്നുപോകും. അന്നും ഇന്നും മമ്മൂക്ക ഒരുപോലെയാണ്. എന്ത് സങ്കടവും പറയുന്നത് സായ് ചേട്ടനോടാണ്. ഉള്ളത് ഉള്ളതുപോലെ പറയുന്ന പച്ചയായ മനുഷ്യനാണ് കൊച്ചിൻ ഹനീഫ് ഇക്ക. എനിക്ക് സൂത്രധാരനിലെ കഥാപാത്രം കിട്ടിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ച വ്യക്തിയും ഹനീഫ് ഇക്ക തന്നെയാണ്’, ബിന്ദു പണിക്കർ പറഞ്ഞു.

More in Movies

Trending

Recent

To Top