കുട്ടിയെ പാട്ട് കേള്‍പ്പിക്കാന്‍ കഷ്ടപ്പെട്ട് പാട്ടുപഠിക്കുന്ന ഒരു പാവം ഗര്‍ഭിണി ;ദേവികയെ ട്രോളി വിജയ് മാധവ്!
മലയാളികള്‍ക്ക് സുപരിചിതരായ താരദമ്പതിമാരാണ് ദേവിക നമ്പ്യാരും വിജയ് മാധവും. സിനിമകളിലൂടേയും സീരിയലുകളിലൂടേയുമാണ് ദേവിക ശ്രദ്ധ നേടുന്നത്. ഹിറ്റ് പരമ്പരകളിലെ നായികയായാണ് ദേവിക താരമായി മാറുന്നത്. വിജയ് മാധവ് ആകട്ടെ ജനപ്രീയ സംഗീത റിയാലിറ്റി ഷോ ആയ സ്റ്റാര്‍ സിംഗറിലൂടെ താരമായി മാറിയ ഗായകനും. ഇരുവരും തമ്മിലുള്ള വിവാഹം ഈയ്യടുത്തായിരുന്നു നടന്നത്.
ഒരു സീരിയലിനായി പാട്ടുപഠിക്കാന്‍ പോയപ്പോഴായിരുന്നു ഇരുവരും സുഹൃത്തുക്കളായി മാറിയത്. അന്ന് താന്‍ മാഷേന്ന് വിളിച്ച് തുടങ്ങിയതാണെന്നും വിവാഹശേഷവും അത് മാറ്റാന്‍ പറ്റുന്നില്ലെന്നും ദേവിക പറഞ്ഞിരുന്നു. വിവാഹശേഷമായി വ്‌ളോഗിലൂടെയായും അല്ലാതെയുമൊക്കെയായി ഇരുവരും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.
കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍ എന്ന് പറഞ്ഞായിരുന്നു ഇരുവരും സന്തോഷവാര്‍ത്ത പങ്കുവെച്ചത്. കുഞ്ഞിനെ കേള്‍പ്പിക്കാനായി പാട്ടുപഠിക്കുന്ന ദേവികയുടെ വീഡിയോയുമായെത്തിയിരിക്കുകയാണ് വിജയ് മാധവ് ഇപ്പോൾ.മൊബൈലില്‍ നോക്കി പാട്ടുപഠിക്കുന്ന ദേവികയുടെ വീഡിയോയായിരുന്നു വിജയ് പങ്കുവെച്ചത്. കുട്ടിയെ പാട്ട് കേള്‍പ്പിക്കാന്‍ കഷ്ടപ്പെട്ട് പാട്ടുപഠിക്കുന്ന ഒരു പാവം ഗര്‍ഭിണിയെന്ന ക്യാപ്ഷനോടെയായാണ് വീഡിയോ പങ്കുവെച്ചത്. സൂപ്പറായിട്ടുണ്ട്, ചേച്ചി നന്നായി പാടി തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെയുള്ളത്.
വീഡിയോ ചെയ്യുന്നത് നിര്‍ത്തിയോ എന്ന തരത്തില്‍ ചോദ്യങ്ങള്‍ വന്നിരുന്നു. അതോടെയായിരുന്നു ദേവികയും വിജയും പുതിയ വീഡിയോയുമായെത്തിയത്. ഞങ്ങള്‍ക്കൊരു കുഞ്ഞ് ജനിക്കാന്‍ പോവുകയാണെന്നായിരുന്നു ഇരുവരും പറഞ്ഞത്. കഴിക്കുക, ഛര്‍ദ്ദിക്കുക, കിടക്കുക ഇതായിരുന്നു തന്റെ അവസ്ഥയെന്നായിരുന്നു ദേവിക പറഞ്ഞത്. ഭാര്യയുടെ അവസ്ഥ അത്ര നല്ലതല്ലാത്തതിനാലാണ് വ്‌ളോഗ് മുടങ്ങിയതെന്നായിരുന്നു വിജയ് മാധവ് പറഞ്ഞത്.
തുടക്കത്തിലെ അസ്വസ്ഥതകളൊക്കെ മാറി വരുന്നുണ്ടെന്ന് പിന്നീട് ദേവിക പറഞ്ഞിരുന്നു. അധികം ദൂരേക്കൊന്നും പോവാതെ ചെറിയ ദൂരമൊക്കെ ഡ്രൈവ് ചെയ്യുന്നുണ്ട്. ഡ്രൈവിംഗ് സീറ്റിലിരിക്കുമ്പോഴാണ് കൂടുതല്‍ സൗകര്യം തോന്നുന്നത്. ട്രാഫിക് ബ്ലോക്കില്ലാത്ത സമയം നോക്കിയാണ് ഞങ്ങള്‍ ഇറങ്ങുന്നതെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ഗര്‍ഭാവസ്ഥയില്‍ ഡ്രൈവിംഗ് ചെയ്യരുതെന്നായിരുന്നു ആരാധകര്‍ ഇവരോട് പറഞ്ഞത്.
.വിവാഹം കഴിഞ്ഞതിന് പിന്നാലെയായി കൊവിഡ് വന്നതോടെ 10 ദിവസം അങ്ങനെ പോയി. പിന്നീടാണ് യാത്രകളൊക്കെ ചെയ്ത് തുടങ്ങിയത്. ഖത്തറിലും ദുബായിലുമൊക്കെ പോവണമെന്ന് കരുതിയിരുന്നു. അതിനിടയിലാണ് കുഞ്ഞതിഥി വരാന്‍ പോവുന്നതിനെക്കുറിച്ച് അറിഞ്ഞത്. അതോടെ എല്ലാം മാറ്റിവെച്ചുവെന്നുമായിരുന്നു ദേവിക പറഞ്ഞത്. അമ്മയുടെ സൗന്ദര്യവും അച്ഛന്റെ പാട്ടും കുഞ്ഞിന് കിട്ടണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് വിജയ് പറഞ്ഞിരുന്നു
