Connect with us

ഞാന്‍ പൊട്ടനാ എന്ന് ചോദിക്കുന്ന ട്രോള്‍ ഇന്റര്‍നാഷണല്‍ ലെവല്‍ വരെ എത്തി, ഞാന്‍ ഭയങ്കര സീരിയസ് ആയിട്ടാണ് അതൊക്കെ പറഞ്ഞത്; ബാല

Actor

ഞാന്‍ പൊട്ടനാ എന്ന് ചോദിക്കുന്ന ട്രോള്‍ ഇന്റര്‍നാഷണല്‍ ലെവല്‍ വരെ എത്തി, ഞാന്‍ ഭയങ്കര സീരിയസ് ആയിട്ടാണ് അതൊക്കെ പറഞ്ഞത്; ബാല

ഞാന്‍ പൊട്ടനാ എന്ന് ചോദിക്കുന്ന ട്രോള്‍ ഇന്റര്‍നാഷണല്‍ ലെവല്‍ വരെ എത്തി, ഞാന്‍ ഭയങ്കര സീരിയസ് ആയിട്ടാണ് അതൊക്കെ പറഞ്ഞത്; ബാല

മലയാളികള്‍ക്കേറെ സുപരിചിതനാണ് ബാല. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഉദയനും ഇപ്പോള്‍ പ്രേക്ഷകര്‍ക്കിഷ്ടമുള്ള വ്യക്തിയാണ്. ഗായിക അമൃത സുരേഷുമായുള്ള ബന്ധം വേര്‍പ്പെടുത്തി പത്ത് വര്‍ഷത്തോളം കഴിഞ്ഞാണ് ബാല എലിസബത്തിനെ വിവാഹം കഴിക്കുന്നത്. ഇവരുടെ വിശേഷങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ബാലയ്‌ക്കൊപ്പം കുടുംബജീവിതം ആരംഭിച്ചശേഷം എലിസബത്ത് ഒരു യുട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. അതുവഴി എലിസബത്ത് വിശേഷങ്ങള്‍ പങ്കിടാറുണ്ടായിരുന്നു.

എന്നാല്‍ എലിസബത്ത് ഉദയന്‍ കുറച്ചുനാളുകളായി ബലായ്‌ക്കൊപ്പമില്ല. ഇരുവരും ഇപ്പോള്‍ ഒരുമിച്ചല്ല താമസം. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ബാല വിധേയനായപ്പോഴും പിന്നീട് ജീവിതത്തിലേക്ക് തിരികെ വരാനുമെല്ലാം ബാലയ്ക്ക് തുണയായി ഉണ്ടായിരുന്നത് എലിസബത്തായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ബാലയില്‍ നിന്നും എലിസബത്ത് അകലം പാലിക്കുകയാണ്. മാത്രമല്ല കേരളത്തിന് പുറത്തേക്ക് ജോലിക്കായി പോവുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ട്രോളുകളില്‍ തനിക്ക് യാതൊരു ഭയവുമില്ലെന്ന് വ്യക്തമാക്കുകയാണ് ബാല. ഒരു മാധ്യമത്തിന് നല്‍കിയ വിഷു സ്‌പെഷ്യല്‍ അഭിമുഖത്തിലാണ് ബാല തന്റെ സിനിമാ വിശേഷങ്ങളെ കുറിച്ചും മറ്റ് കാര്യങ്ങളെ കുറിച്ചുമൊക്കെ മനസ് തുറന്നത്. തന്റെ അസുഖത്തെ കുറിച്ചും മറ്റുമൊക്കെ ബാല അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ട്രോളുകള്‍ കാണുമ്പോള്‍ ഒരിക്കലും തനിക്ക് വിഷമം തോന്നാറില്ലെന്നാണ് ബാല പറയുന്നത്.

‘സ്വയം ട്രോളുകള്‍ കണ്ട് ചിരിക്കുന്ന, ഏറ്റവും കൂടുതല്‍ ചിരിക്കുന്ന നടന്‍ ഞാനായിരിക്കും. ബാക്കി ഒരുപാട് ട്രോളുകള്‍ ഉണ്ട്, പക്ഷേ ഞാന്‍ പൊട്ടനാ എന്ന് ചോദിക്കുന്ന ട്രോള്‍ ആണ് എല്ലായിടത്തും. അത് നാഷണല്‍ ലെവല്‍ ഒക്കെ വിട്ട് ഇന്റര്‍നാഷണല്‍ ലെവല്‍ വരെ എത്തിയിട്ടുണ്ട്. ദിനോസര്‍ വരെ ഞാന്‍ പൊട്ടനാ എന്ന് ചോദിക്കുന്ന ട്രോള്‍ കണ്ടിട്ടുണ്ട്’ ബാല ചിരിച്ചുകൊണ്ട് പറഞ്ഞു.

‘ഞാന്‍ ഭയങ്കര സീരിയസ് ആയിട്ടാണ് അതൊക്കെ പറഞ്ഞത്. വൈ ആര്‍ യു ഡിസ്റ്റര്‍ബിംഗ് മൈ പീസ് എന്നൊക്കെ ഞാന്‍ സീരിയസായി പറഞ്ഞതാണ്. ഞാനൊരു റൂട്ടില്‍ പോകുമ്പോള്‍ എന്നെ എന്തിന് ഡിസ്റ്റര്‍ബ് ചെയ്യണം എന്നാണ് ഞാന്‍ ചോദിച്ചത്’ എന്നും ബാല മനസ് തുറന്നു. മാത്രമല്ല, തന്റെ അസുഖ കാലത്തെ അനുഭവത്തെ കുറിച്ചും ബാല മനസ് തുറന്നു.

താന്‍ അബോധാവസ്ഥയില്‍ ആണെന്നും മരുന്നുകളോട് ഒന്നും പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞെന്ന് ബാല പറയുന്നു. ഇങ്ങനെ പോയാല്‍ അധികം നില്‍ക്കില്ലെന്നും ഡോക്ടര്‍ പറഞ്ഞു.’ ഡേയ് കണ്ണ് താന്‍ ഇപ്പടി ഇറുക്ക്, കാത് കേള്‍ക്കും. ബിഫോര്‍ യു ഡൈ ഐ വില്‍ നോട്ട് ഡൈ എന്ന് പറഞ്ഞ് ആ ഡോക്ടറെ ഞാന്‍ ഗെറ്റൗട്ട് അടിച്ചു’ എന്നാണ് ബാല പറയുന്നത്.

അഭിമുഖത്തിനിടെ ആറാട്ടണ്ണന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയുടെ ചിത്രം കാണിച്ചപ്പോള്‍ ബാല അതിനോട് പ്രതികരിച്ച രീതിയും രസകരമായിരുന്നു. നാളെ ഈ അവതാരക വിഷു ദിവസത്തില്‍ എന്നെ അപമാനിച്ചെന്ന് പറഞ്ഞ് സന്തോഷ് വരുമെന്നായിരുന്നു ബാല പറഞ്ഞത്. ഒപ്പം സന്തോഷ് വര്‍ക്കിയുടെ സംസാര ശൈലിയും ബാല അനുകരിക്കുന്നത് കാണാമായിരുന്നു. നേരത്തെ സന്തോഷ് വര്‍ക്കിയും ബാലയും വ്‌ളോഗര്‍ ചെകുത്താനും ഒക്കെ ഉള്‍പ്പെടെ വലിയൊരു വിവാദമുണ്ടായിരുന്നു. തുടര്‍ന്ന് ഇതില്‍ പോലീസ് കേസ് ഉള്‍പ്പെടെ എടുക്കുകയും വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ബാല സന്തോഷ് വര്‍ക്കിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. സന്തോഷ് വര്‍ക്കിയുടെ അമ്മയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്. ആ അമ്മയെ മുന്നില്‍ നിര്‍ത്തിയാണ് അയാള്‍ ആളുകളുടെ സിമ്പതി നേടുന്നത്. എന്റെ ഭാര്യയെയോ കുടുംബത്തേയും പൊതുമധ്യത്തിലേക്ക് കൊണ്ടു വരരുത്. അങ്ങനെ ചെയ്യുന്നത് ചീപ്പ് ആണെന്നും ബാല പറയുന്നു. എന്റെ ഭാര്യയോട് ഞാന്‍ വഴക്കിട്ടാല്‍ അതെന്റെ വ്യക്തിപരമായ കാര്യമാണ്. അത് മറ്റാരും ചോദ്യം ചെയ്യേണ്ട തില്ലെന്നും ബാല പറയുന്നു.

തനിക്കും ഭാര്യയ്ക്കും ഇടയില്‍ വലിയൊരു പ്രശ്‌നമുണ്ടായെന്നും ബാല പറയുന്നു. സന്തോഷ് വര്‍ക്കി വീട്ടില്‍ വരാറുണ്ടെന്നും വരുമ്പോഴെല്ലാം എലിസബത്ത് റൂമില്‍ പോയി ഡോര്‍ അടച്ചിരിക്കുമായിരുന്നുവെന്നും ബാല പറയുന്നു. വീട്ടിലേക്ക് വരുമ്പോള്‍ കോളിങ് ബെല്‍ അടിക്കുകയോ ഫോണ്‍ വിളിക്കുകയോ ചെയ്യുന്ന ശീലം സന്തോഷ് വര്‍ക്കിയ്ക്ക് ഇല്ലെന്നും വീട്ടില്‍ വന്ന് പലവട്ടം ബഹളമുണ്ടാക്കിയിട്ടുണ്ടെന്നും ബാല ആരോപിക്കുന്നു. സന്തോഷ് വര്‍ക്കി ചെയ്ത കാര്യം തനിക്ക് തുറന്നു പറയാന്‍ പോലും മടിയുണ്ടെന്നാണ് ബാല പറയുന്നത്.

Continue Reading

More in Actor

Trending