Connect with us

വിവാദങ്ങൾക്ക് ബൈ ബൈ, ഭാര്യയ്ക്ക് ഒപ്പമുള്ള ആ വീഡിയോ പുറത്ത്! നിങ്ങളെ രണ്ടുപേരെയും ഇങ്ങനെ കാണുമ്പോള്‍ ഒരുപാട് സന്തോഷമെന്ന് കമന്റുകൾ

Malayalam

വിവാദങ്ങൾക്ക് ബൈ ബൈ, ഭാര്യയ്ക്ക് ഒപ്പമുള്ള ആ വീഡിയോ പുറത്ത്! നിങ്ങളെ രണ്ടുപേരെയും ഇങ്ങനെ കാണുമ്പോള്‍ ഒരുപാട് സന്തോഷമെന്ന് കമന്റുകൾ

വിവാദങ്ങൾക്ക് ബൈ ബൈ, ഭാര്യയ്ക്ക് ഒപ്പമുള്ള ആ വീഡിയോ പുറത്ത്! നിങ്ങളെ രണ്ടുപേരെയും ഇങ്ങനെ കാണുമ്പോള്‍ ഒരുപാട് സന്തോഷമെന്ന് കമന്റുകൾ

ഒരിടവേളയ്ക്ക് ശേഷം വാർത്തകളിൽ ബാല നിറഞ്ഞിരിക്കുകയാണ്. പ്രതിഫലം തരാതെ ഉണ്ണി മുകുന്ദന്‍ പറ്റിച്ചുവെന്ന ബാലയുടെ ആരോപണം വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി മാറിയിരിക്കുകയാണ് . അതിനിടെ ഇപ്പോഴിതാ ഭാര്യയുടെ കൂടെയുള്ള ബാലയുടെ പുത്തന്‍ വീഡിയോ വളരെ പെട്ടെന്ന് വൈറലാവുകയാണ്.

ഏറ്റവും പുതിയതായി ബാലയുടെ ഭാര്യയും ഡോക്ടറുമായ എലിസബത്ത് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചൊരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഇരുവരും കുമിള ഊതി വീര്‍പ്പിച്ച് വിട്ട് കളിക്കുന്നതും മറ്റുമാണ് വീഡിയോയിലുള്ളത്. എലിസബത്താണ് കൂടുതല്‍ ചെയ്യുന്നതെങ്കിലും ബാലയും ഇതിനൊപ്പം കളിക്കാന്‍ കൂടിയിരിക്കുകയാണ്. ഇതോടെ വീഡിയോയുടെ താഴെ രസകരമായ കമന്റുകളും നിറയാന്‍ തുടങ്ങി. ബാലയുടെ മനസ് ഇത്രയൊക്കെയേ ഉള്ളുവെന്ന് തെളിയിക്കുന്ന വീഡിയോയാണിത്. എല്ലാം മറന്ന് സന്തോഷിക്കാന്‍ പറ്റിയാല്‍ ദൈവാനുഗ്രഹമാണെന്ന് പറയാം. സത്യത്തില്‍ ഇങ്ങനെയാണ് ജീവിക്കേണ്ടത്.

നമുക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കുമ്പോഴാണ് സമാധാനവും സന്തോഷവും അനുഭവിക്കാന്‍ പറ്റുക. നിങ്ങളെ രണ്ടുപേരെയും ഇങ്ങനെ കാണുമ്പോള്‍ ഒരുപാട് സന്തോഷം. ഈ സ്‌നേഹവും സന്തോഷവും എന്നും ഉണ്ടായിരിക്കട്ടെ. അതേ സമയം ബാലയെ പഴയ ലുക്കില്‍ കൊണ്ട് വന്നൂടെ എന്ന് ചോദിക്കുകയാണ് ആരാധകര്‍. ‘എന്ന് നിന്റെ മൊയ്ദീന്‍, ബിഗ് ബി’, തുടങ്ങിയ സിനിമകളിലൊക്കെ ഉണ്ടായിരുന്നത് പോലൊരു ലുക്കില്‍ അദ്ദേഹത്തെ കാണാന്‍ ആഗ്രഹിക്കുകയാണ്. അതൊക്കെ പോട്ടെ, പഴയ അഭിമുഖങ്ങളില്‍ സംസാരിക്കുന്നത് പോലെ എങ്കിലും ബാല ചേട്ടനെ മാറ്റിയെടുക്കാന്‍ ചേച്ചി പറഞ്ഞു കൊടുക്കണമെന്ന് ആരാധകര്‍ പറയുന്നു.

More in Malayalam

Trending

Recent

To Top