Malayalam
അല്‍പന് രാജ്യം കിട്ടിയാല്‍ അർത്ഥരാത്രിയിലും കുടപിടിക്കുമെന്ന ചൊല്ലുണ്ട്… രാജ്യമേയില്ലാത്ത യാള്‍ അമ്പത് ലക്ഷം സ്വപ്നം കണ്ട് ആത്മവിശ്വസത്തിന്റെ നെടുവീർപ്പില്‍ സ്വയം മറന്ന് ഉണ്ടക്കണ്ണ് പുറത്തേക്ക് തള്ളിയ റിയാസിനെ ഞങ്ങളാരും മറന്നിട്ടില്ല; ലേഖ അംബുജാക്ഷന്‍
അല്‍പന് രാജ്യം കിട്ടിയാല്‍ അർത്ഥരാത്രിയിലും കുടപിടിക്കുമെന്ന ചൊല്ലുണ്ട്… രാജ്യമേയില്ലാത്ത യാള്‍ അമ്പത് ലക്ഷം സ്വപ്നം കണ്ട് ആത്മവിശ്വസത്തിന്റെ നെടുവീർപ്പില്‍ സ്വയം മറന്ന് ഉണ്ടക്കണ്ണ് പുറത്തേക്ക് തള്ളിയ റിയാസിനെ ഞങ്ങളാരും മറന്നിട്ടില്ല; ലേഖ അംബുജാക്ഷന്‍
ബിഗ് ബോസ്സ് താരം റിയാസ് സലീം റോബിന്റെ ഭാവി വധുവായ ആരതി പൊടിക്കെതിരെ നടത്തിയൊരു പരാമര്‍ശം വലിയ വിവാദമായിരുന്നു. സംഭവത്തില്‍ പിന്നീട് റിയാസ് ആരതിയോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.പറയാന്‍ പാടില്ലാത്ത കാര്യമാണ് താന്‍ പറഞ്ഞതെന്നും സംഭവത്തില്‍ മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു റിയാസിന്റെ വാക്കുകള്‍.
ഇപ്പോഴിതാ റിയാസ്-ആരതി പൊടി വിഷയത്തില്‍ റിയാസ് സലീമിനെതിരെ രൂക്ഷ വിമർശനവുമായി തിരക്കഥാകൃത്തും സംഗീത സംവിധായികയുമായ ലേഖ അംബുജാക്ഷന്‍. സംസ്കാര സമ്പന്നനും സമ്പൂർണ്ണ പണ്ഡിതനും സമാനധന പ്രിയനും സല്‍സ്വഭാവിയും അസൂസയും കുശുമ്പും തീരെ ഇല്ലാത്ത, മറ്റുള്ളവരുടെ ഉയർച്ചയിലും ജനപിന്തുണയിലും നട്ടപ്രാന്താവാതെ സംയമനം പാലിക്കുന്ന ലോകോത്തര പ്രശസ്തനായ ബിബി മുതലാളിയെ കുറിച്ചാണ് ഞാന്‍ പറയുന്നത്. പ്രത്യേകിച്ച് ഫെമിനിസ്റ്റ് ആയതുകൊണ്ട് സ്ത്രീകളെ പരിഹസിക്കാറേയില്ല. അതാണ് ഈ മൊതലിന്റെ പ്രത്യേകതയെന്നും ലേഖ പറയുന്നു.
അവരുടെ വാക്കുകളിലേക്ക്.
അരിപ്പൊടിയിലും ഗോതമ്പ് പൊടിയിലും മാത്രം കണ്ണ് നട്ടിരിക്കുന്നത് കൊണ്ട് പാവത്തിന് ആരതിപൊടി ആരാണെന്ന് അറിയത്തില്ല. ആരതിപൊടി എന്ന് പറയുന്നത് ചില്ലറക്കാരിയല്ലെന്ന് റിയാസിന് ഞാന്‍ പറഞ്ഞ് തരാം. കൊച്ചിയില്‍ കോസ്റ്റ്യൂം ഡിസൈനർ സെന്റർ തുടങ്ങി ഇന്ത്യയിലും വിദേശത്തും കസ്റ്റമേഴ്സിനെ സ്വന്തമാക്കി വെച്ചടി വെച്ചടി മുന്നോട് പോവുന്ന സുന്ദരിയായ 26 കാരിയാണ് ആരതി പൊടിയൊന്നും ലേഖ പറയുന്നു.
രണ്ട് മൂന്ന് സിനിമയില്‍ നായികയായിട്ടുണ്ട്. അത് പുറത്തിറങ്ങാന്‍ പോവുന്നു. മോഡലും ഒരു വല്ലാത്ത ജാതി ഫാഷന്‍ ഡിസൈനറാണ്. പര്യസ്യത്തിന്റെ വർക്കും സഹായത്തിന് കുറേ സ്റ്റാഫുമുണ്ട്. ഇതിനൊക്കെ കുറേ അവാർഡ് കിട്ടിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ സ്വന്തം കാലില്‍ നില്‍ക്കുന്ന കേരളത്തിലെ സ്ത്രീകള്‍ക്ക് അഭിമാനിക്കാന്‍ കഴിയുന്ന ഒരു ബിസിനസുകാരിയാണ്.
അല്ല ഫെമിനിസ്റ്റ് റിയാസേ.. നമുക്ക് ഈ ആരതി പൊടിയെക്കുറിച്ച് അഭിമാനിച്ചൂടെ. പ്രത്യേകിച്ച് 24 മണിക്കൂറും ഫെമിനിസ്റ്റാണെന്ന് പറയുന്ന ആളാണല്ലോ റിയാസ്. അപ്പോള്‍ ആരതിപൊടിയെക്കുറിച്ച് ഇങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ അഭിമാനിക്കണ്ടെ. മലയാളത്തില്‍ പറയടാ മലയാളി എന്ന ഡയലോട് റോബിന്‍ ഉദ്ഘാടനം വേദിയില്‍ വെറുതെ പറയുന്നതല്ല, ജനങ്ങള്‍ ആവേശത്തോടെ ആവശ്യപ്പെടുന്നതാണ് അത്. അപ്പോഴാണ് റോബിന്‍ ആ ഡയലോഗ് പറയുന്നതെന്നും ലേഖ വ്യക്തമാക്കുന്നു.
റോബിന്‍ രാധാകൃഷ്ണന്റെ പേര് പറയാന്‍ പോലും ഭയക്കുന്ന റിയാസിന് മെഡലായി റിയാസിന് ജനങ്ങള്‍ തരാനിക്കുന്ന മടലുകളാണ് ആ ആവേശം. എല്ലാം സ്വീകരിക്കുന്നുണ്ടെന്ന് ഇതൊക്കെ കേട്ടപ്പോള്‍ മനസ്സിലായി. റോബിന് കൊടുത്ത മലയാളി പുരസ്കാരം എത്രയും പെട്ടെന്ന് തിരിച്ച് വാങ്ങി റിയാസിന് തന്നെ ഏല്‍പ്പിക്കേണ്ടതാണ്. സ്പഷ്ടമായും സ്പുടതയോട് കൂടിയും മലയാളത്തില്‍ സംസാരിക്കുന്ന ആളാണല്ലോ റിയാസ്. അല്ലെങ്കില്‍ അടുത്തള്ള അമ്പലത്തിലെ ഉത്സവക്കമിറ്റിക്കാരോട് പറഞ്ഞിട്ടെങ്കിലും ഒരു അവാർഡ് റിയാസിന് സംഘടിപ്പിച്ച് കൊടുക്കണം.
ബിഗ് ബോസിലേക്ക് കരഞ്ഞ് കാല് പിടിച്ച് വന്നയാളാണ് റിയാസ്. റോബിന്‍ രാധകൃഷ്ണനെ ചൊറിഞ്ഞതോട് മാത്രം അവിടെ കടിച്ച് തൂങ്ങി നില്‍ക്കാന്‍ സാധിച്ചു. ചതിയിലൂടേയും വഞ്ചനയിലൂടേയും റോബിനൂടെ പുറത്താക്കി. എന്നാല്‍ അന്ന് റോബിന്‍ നേരെ ഇറങ്ങി വന്നത് ജനങ്ങളുടെ നടുവിലേക്കാണ്. ശിഷ്ടകാലം റോബിന്റെ നാമം അഞ്ചു നേരം ഉരുവിട്ട് നടക്കുകയാണ്. ജാസ്മിന്റെ മറ്റും ആരാധകരുടെ വോട്ടുകൊണ്ട് ബിഗ് ബോസില്‍ ഉന്തിതള്ളി നീങ്ങിയത് ഞങ്ങളാരും മറന്നിട്ടില്ല.
അല്‍പന് രാജ്യം കിട്ടിയാല്‍ അർത്ഥരാത്രിയിലും കുടപിടിക്കുമെന്ന ചൊല്ലുണ്ട്. എന്നാല്‍ രാജ്യമേയില്ലാത്ത ഇല്ലാത്തയാള്‍ അമ്പത് ലക്ഷം സ്വപ്നം കണ്ട് ആത്മവിശ്വസത്തിന്റെ നെടുവീർപ്പില്‍ സ്വയം മറന്ന് ഉണ്ടക്കണ്ണ് പുറത്തേക്ക് തള്ളിയ റിയാസിനെ ഞങ്ങളാരും മറന്നിട്ടില്ല. ബിഗ് ബോസ് ട്രോഫി ദില്‍ഷയുടെ കയ്യിലേല്‍പ്പിക്കുമ്പോള്‍ തകർന്നടിഞ്ഞ കൊട്ടാരത്തിന്റെ ചീള് നിന്റെ നെഞ്ചില്‍ തറക്കുന്നത് ഞങ്ങളെല്ലാവരും കണ്ടെന്നും ലേഖ കൂട്ടിച്ചേർക്കുന്നു.
