Connect with us

രാവണന്‍ ഉള്ളത് കൊണ്ടാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും ഒക്കെ ലഭിച്ചത്, അതുപോലെയാണ് ജയിലറില്‍ വര്‍മനും, വര്‍മന്‍ ഇല്ലെങ്കില്‍ ജയിലര്‍ ഇല്ല; രജനികാന്ത്

News

രാവണന്‍ ഉള്ളത് കൊണ്ടാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും ഒക്കെ ലഭിച്ചത്, അതുപോലെയാണ് ജയിലറില്‍ വര്‍മനും, വര്‍മന്‍ ഇല്ലെങ്കില്‍ ജയിലര്‍ ഇല്ല; രജനികാന്ത്

രാവണന്‍ ഉള്ളത് കൊണ്ടാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും ഒക്കെ ലഭിച്ചത്, അതുപോലെയാണ് ജയിലറില്‍ വര്‍മനും, വര്‍മന്‍ ഇല്ലെങ്കില്‍ ജയിലര്‍ ഇല്ല; രജനികാന്ത്

രജനികാന്തിന്റേതായി പുറത്തെത്തിയസൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ജയിലര്‍. ചിത്രത്തില്‍ വില്ലനായി എത്തിയ വിനായകനും കയ്യടികള്‍ നേടിയിരുന്നു. ഒരുപക്ഷേ ചിത്രത്തിലെ പ്രധാന ഘടകവും വിനായകന്‍ തന്നെ ആയിരുന്നു. വര്‍മനായുള്ള വിനായകന്റെ പെര്‍ഫോമന്‍സ് ഇന്ത്യയൊട്ടാകെ പ്രശംസിക്കപ്പെട്ടു. ഇപ്പോഴിതാ വര്‍മന്‍ ഇല്ലെങ്കില്‍ ജയിലര്‍ ഇല്ലെന്ന് പറയുകയാണ് രജനികാന്ത്.

ജയിലറിന്റെ സക്‌സസ് പരിപാടിയില്‍ ആയിരുന്നു വിനായകനെ പുകഴ്ത്തി രജനികാന്ത് സംസാരിച്ചത്. കഥ കേള്‍ക്കുമ്പോള്‍ തന്നെ വര്‍മന്‍ എന്ന കഥാപാത്രം സെന്‍സേഷണല്‍ ആകുമെന്ന് അറിയാമായിരുന്നുവെന്ന് രജനികാന്ത് പറയുന്നു. ‘ഷോലെയിലെ ഗബ്ബാന്‍ സിംഗ് പോലെ വര്‍മന്‍ സെന്‍സേഷന്‍ ആകുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. വിനായകന്‍ ഇന്നിവിടെ വന്നിട്ടില്ല.

രാവണന്‍ ഉള്ളത് കൊണ്ടാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും ഒക്കെ ലഭിച്ചത്. അതുപോലെയാണ് ജയിലറില്‍ വര്‍മനും. വര്‍മന്‍ ഇല്ലെങ്കില്‍ ജയിലര്‍ ഇല്ല. വളരെ മനോഹരമായാണ് വിനായകന്‍ അഭിനയിച്ചിരിക്കുന്നത്’, എന്നാണ് രജനികാന്ത് പറഞ്ഞത്. ഭൂരിഭാഗം അണിയറക്കാരുടെയും അഭിനേതാക്കളുടെയും നിര്‍മ്മാതാവിന്റെയും പേരെടുത്തുപറഞ്ഞ് അഭിനന്ദിച്ച രജനി ഏറ്റവുമധികം പ്രശംസിച്ചത് രണ്ട് പേരെ ആയിരുന്നു. സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനെയും പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച വിനായകനെയും.

റീ റെക്കോര്‍ഡിംഗിന് മുന്‍പ് കണ്ടപ്പോള്‍ ആവറേജിന് മുകളിലുള്ള ഒരു അനുഭവം മാത്രമായിരുന്നു തനിക്ക് ജയിലറെന്ന് രജനികാന്ത് പറഞ്ഞു. പിന്നീട് സംഭവിച്ച അനിരുദ്ധ് മാജിക്കിനെക്കുറിച്ചും അദ്ദേഹം വാചാലനായി. വിജയാഘോഷത്തിന്റെ ഭാഗമായി തനിക്കും സംവിധായകന്‍ നെല്‍സണും അനിരുദ്ധിനും കാറുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് കലാനിധി മാരന്റെ മനസിനെ പ്രശംസിച്ചുകൊണ്ടാണ് രജനി പ്രസംഗം ആരംഭിച്ചത്.

‘ഒരു പണക്കാരനായി എന്ന ഫീലിംഗ് എനിക്ക് ഇപ്പോഴാണ് വന്നത്. സത്യമായും പറഞ്ഞതാണ്. വിജയത്തിന്റെ സന്തോഷം എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം പങ്കുവച്ച കലാ സാര്‍ മറ്റെല്ലാ ഇന്‍ഡസ്ട്രികള്‍ക്കും മാതൃകയാണ്’, എന്നും രജനി പറഞ്ഞു. പിന്നീടായിരുന്നു അനിരുദ്ധിന്റെ ചിത്രത്തിലെ വര്‍ക്കിനെക്കുറിച്ചുള്ള പരാമര്‍ശം. ‘നിങ്ങളോട് സത്യം പറയുകയാണെങ്കില്‍, റീ റെക്കോര്‍ഡിംഗിന് മുന്‍പ് എന്നെ സംബന്ധിച്ച് പടം ആവറേജിന് മുകളില്‍ എന്നേ ഉണ്ടായിരുന്നുള്ളൂ. അനി പടത്തെ കൊണ്ടുപോയത് ഞാന്‍ കണ്ടു.

അവന്‍ എന്റെ മകനാണ്. എനിക്കും നെല്‍സണ്‍ എന്ന സുഹൃത്തിനും ഹിറ്റ് കൊടുക്കണമെന്നായിരുന്നു അവന്. ഒരു വധു വിവാഹാഭരണങ്ങള്‍ ധരിക്കുന്നതിന് മുന്‍പ് എങ്ങനെ ഉണ്ടാവും? അങ്ങനെ ഇരുന്ന ജയിലറെ അലങ്കാരത്തോടെ മുന്നിലേക്ക് വച്ചാല്‍ എങ്ങനെയിരിക്കും? അങ്ങനെയാണ് അനി ജയിലറെ മുന്നിലേയ്ക്ക് കൊണ്ടുവന്നത്. സൂപ്പര്‍’, എന്നും രജനി പറഞ്ഞു.

ഛായാഗ്രാഹകന്‍, എഡിറ്റര്‍, അതിഥിവേഷങ്ങളിലെത്തിയ മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങി എല്ലാവര്‍ക്കും നന്ദി പറഞ്ഞ രജനികാന്ത് ജയിലര്‍ വിജയം സൃഷ്ടിച്ച സമ്മര്‍ദ്ദത്തെക്കുറിച്ചും പറഞ്ഞു ‘അഞ്ച് ദിവസം മാത്രമാണ് ജയിലറിന്റെ വിജയം നല്‍കിയ സന്തോഷം നിലനിന്നത്. അടുത്ത ചിത്രത്തെക്കുറിച്ചുള്ള ടെന്‍ഷനായിരുന്നു പിന്നീട്. ഇതുപോലെ ഒരു ഹിറ്റ് എങ്ങനെ കൊടുക്കുമെന്ന് ആലോചിച്ചിട്ട്’,എന്നും രജനി പറഞ്ഞുനിര്‍ത്തി.

Continue Reading
You may also like...

More in News

Trending

Recent

To Top