Connect with us

എനിക്കിനി അച്ഛനില്ലല്ലോ ചേട്ടാ…വാഹനത്തില്‍ നിന്നും ഇറങ്ങിയ ഉടന്‍ തളര്‍ന്ന് വീണ് കരഞ്ഞ് ആശ

Malayalam

എനിക്കിനി അച്ഛനില്ലല്ലോ ചേട്ടാ…വാഹനത്തില്‍ നിന്നും ഇറങ്ങിയ ഉടന്‍ തളര്‍ന്ന് വീണ് കരഞ്ഞ് ആശ

എനിക്കിനി അച്ഛനില്ലല്ലോ ചേട്ടാ…വാഹനത്തില്‍ നിന്നും ഇറങ്ങിയ ഉടന്‍ തളര്‍ന്ന് വീണ് കരഞ്ഞ് ആശ

കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത ഗായകനും സംഗീത സംവിധായകനും നടന്‍ മനോജ് ജെ ജയന്റെ പിതാവുമായ കെ.ജി ജയന്‍ അന്തരിച്ചത്. തൊണ്ണൂറ് വയസായിരുന്നു പ്രായം. തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഇരട്ടസഹോദരനായ വിജയനൊപ്പം ചേര്‍ന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും സിനിമാഗാരംഗത്തും ഒരുപിടി മികച്ച ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് അദ്ദേഹം.

ധര്‍മശാസ്താ, നിറകുടം, സ്‌നേഹം, തെരുവുഗീതം തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാദപൂജ, ഷണ്മുഖപ്രിയ, പാപ്പാത്തി എന്നീ തമിഴ് ചിത്രങ്ങള്‍ക്കും ഈണം പകര്‍ന്നിട്ടുണ്ട് ജയവിജയ. 1988ല്‍ വിജയന്റെ നിര്യാണത്തോടെ തനിച്ചായെങ്കിലും ഭക്തി ഗാനങ്ങളിലൂടെയും കച്ചേരികളിലൂടെയും ജയന്‍ സംഗീത യാത്ര തുടര്‍ന്നിരുന്നു.

ശ്രീനാരായണ ഗുരുവിന്റെ പ്രമുഖ ശിഷ്യരില്‍ ഒരാളായ കോട്ടയം കടമ്പൂത്തറ മഠത്തില്‍ ഗോപാലന്‍ തന്ത്രിയുടെ ഇരട്ട മക്കള്‍ ജയനും വിജയനും ആദ്യം മികവ് തെളിയിച്ചത് കര്‍ണാടക സംഗീതത്തിലാണ്. ഭക്തിഗാനങ്ങളിലൂടെ മലയാള സംഗീതലോകത്ത് കെ.ജി ജയന്‍ മികവ് തെളിയിച്ചു. സഹോദരനായ വിജയനൊപ്പം ചേര്‍ന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയസംഗീതം, ഭക്തിഗാനം, ചലച്ചിത്രഗാനം തുടങ്ങിയ മേഖലകളില്‍ മികച്ച ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ആറാം വയസില്‍ സംഗീത പഠനം തുടങ്ങിയ ജയന്‍ പത്താം വയസില്‍ കുമാരനല്ലൂര്‍ ദേവീ ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ചു. എന്‍എസ്എസ് സമുദായാചാര്യന്‍ മന്നത്ത് പത്മനാഭനും ആര്‍.ശങ്കറും ചേര്‍ന്ന് പണ്ട് നടത്തിയ ഹിന്ദുമണ്ഡലത്തിന്റെ സമ്മേളനങ്ങളില്‍ ഈശ്വരപ്രാര്‍ഥന പാടിയ ജയവിജയന്മാരുടെ കഴിവ് തിരിച്ചറിഞ്ഞ മന്നത്ത് പത്മനാഭനാണ് ഇവരെ സംഗീതം കൂടുതലായി പഠിപ്പിക്കണമെന്ന് വീട്ടുകാരെ ഉപദേശിച്ചത്.

അച്ഛന്റെ സംഗീതത്തിലുള്ള അഭിരുചി നല്ല രീതിയില്‍ മനോജ് കെ ജയനും ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മനോജ് കെ ജയന്റെ അഭിനയം പോലെ പ്രിയമാണ് പ്രേക്ഷകര്‍ക്ക് അദ്ദേഹത്തിന്റെ പിന്നണി ഗാനാലാപനവും. കെ.ജി ജയന്റെ വിയോഗമറിഞ്ഞ് മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം ഓടിയെത്തി. അക്കൂട്ടത്തില്‍ കെ.ജി ജയന്റെ വിയോഗം ഏറ്റവും കൂടുതല്‍ ബാധിച്ചത് മനോജ് കെ ജയന്റെ ഭാര്യ ആശയെയാണ്.

മരണവാര്‍ത്തയറിഞ്ഞ് ഓടിയെത്തിയ ആശ നിയന്ത്രണം വിട്ട് കരഞ്ഞു. വാഹനത്തില്‍ നിന്നും ഇറങ്ങിയ ഉടന്‍ തളര്‍ന്ന് വീണ് കരയുന്ന ആശയുടെ വീഡിയോ വൈറലാണ്. എനിക്കിനി അച്ഛനില്ലല്ലോ ചേട്ടാ… എന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടാണ് ആശ കരഞ്ഞത്. മനോജ് കെ ജയനും മകള്‍ കുഞ്ഞാറ്റയുമെല്ലാം സമാധാനിപ്പിക്കാന്‍ നോക്കിയിട്ടും ആശയുടെ സങ്കടം അണപൊട്ടിയൊഴുകി.

കെ.ജി ജയന്റെ മൃതദേഹത്തിലും ഏറെനേരം വീണ് കരഞ്ഞ് ആശ. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ആശയെ പരിഹസിച്ച് നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. മൃതദേഹത്തിന് അരികില്‍ ഇരുന്ന് അലറിക്കരഞ്ഞതിന്റെ പേരിലാണ് ആശയ്ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായത്. ഇതൊക്കെയാണ് ഓസ്‌കാര്‍ അഭിനയം, എന്തൊരു ഓവര്‍… അച്ഛനെ നോക്കി വീട്ടില്‍ നില്‍ക്കാമായിരുന്നില്ലേ.. മരിച്ച് കഴിഞ്ഞ് ആരെ കാണിക്കാനാണ് ഇങ്ങനെ കരയുന്നത്, മനോജിനേക്കാള്‍ വലിയ നടിയാണ് ഭാര്യയെന്ന് ഇത് കാണുമ്പോള്‍ മനസിലാവും എന്നിങ്ങനെ നീളുന്നു പരിഹസിച്ചുള്ള കമന്റുകള്‍.

അതേസമയം ചിലര്‍ ആശയെ അനുകൂലിച്ചും കമന്റുകള്‍ കുറിച്ചിട്ടുണ്ട്. അമ്മായി അച്ഛന്‍ മരിച്ചിട്ട് അവരിത്രയും സങ്കടപ്പെടണമെങ്കില്‍ അത്രയും അവരെ സ്‌നേഹിച്ച അച്ഛനായിരിക്കണം, ചിലപ്പോള്‍ അച്ഛനുമായി നല്ല ആത്മബന്ധം ആശയ്ക്ക് കാണും. അതുകൊണ്ട് അവര്‍ വിഷമിക്കുന്നു. പലരും ഓവര്‍ ആക്ടിങ് എന്നൊക്കെ പലയിടത്തും കമന്റ് ഇട്ട് കണ്ടു. അവരുടെ അവസ്ഥ അവര്‍ക്കറിയാം എന്നിങ്ങനെ നീളുന്നു അനുകൂലിച്ചുള്ള കമന്റുകള്‍.

ഉര്‍വ്വശിയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയശേഷമാണ് ആശ മനോജ് കെ ജയന്റെ ജീവിതത്തിലേക്ക് വന്നത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. ഉര്‍വശിയുടെ മകള്‍ കുഞ്ഞാറ്റയെ വളര്‍ത്തിയതും ആശയാണ്. ആശയുടെ ആദ്യ വിവാഹത്തിലെ മകളും കുഞ്ഞാറ്റയ്‌ക്കൊപ്പമാണ് താമസം. നടി കലാരഞ്ജിനിയും കല്‍പ്പനയുടെ മകള്‍ ശ്രീമയിയുമെല്ലാം അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

മലയാളി മനസ്സുകള്‍ക്കു ഏറെ ഭക്തിഗാനങ്ങള്‍ ഒരുക്കിയ സംഗീതജ്ഞന്റെ ചേതനയറ്റ ശരീരം അവസാനമായി കാണാന്‍ ആരാധകര്‍ ഒഴുകിയെത്തിയിരുന്നു. ലായം കൂത്തമ്പലത്തില്‍ ഭൗതിക ശരീരം എത്തിച്ചപ്പോള്‍ ജയവിജയ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങള്‍ നേര്‍ത്ത ശബ്ദത്തില്‍ കേള്‍ക്കാനായി. ലായം കൂത്തമ്പലത്തില്‍ നിന്നു ശ്മശാനത്തിലേക്ക് എടുക്കുന്നതിനു മുന്‍പായി ശരണം വിളികള്‍ മുഴങ്ങി. ‘ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പ’ എന്നു പാടിയ ഭക്തനു ശരണം വിളികളുടെ പശ്ചാത്തലത്തില്‍ മടക്കം.

More in Malayalam

Trending

Recent

To Top