Connect with us

ആശയ്ക്ക് സ്വന്തം അച്ഛനെ പോലെയായിരുന്നു അദ്ദേഹം, കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയായിരുന്നു, കരച്ചില്‍ ഓസ്‌കാര്‍ ലെവല്‍ അഭിനയമല്ല; ആശയെ കുറിച്ച് സോഷ്യല്‍ മീഡിയ

News

ആശയ്ക്ക് സ്വന്തം അച്ഛനെ പോലെയായിരുന്നു അദ്ദേഹം, കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയായിരുന്നു, കരച്ചില്‍ ഓസ്‌കാര്‍ ലെവല്‍ അഭിനയമല്ല; ആശയെ കുറിച്ച് സോഷ്യല്‍ മീഡിയ

ആശയ്ക്ക് സ്വന്തം അച്ഛനെ പോലെയായിരുന്നു അദ്ദേഹം, കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയായിരുന്നു, കരച്ചില്‍ ഓസ്‌കാര്‍ ലെവല്‍ അഭിനയമല്ല; ആശയെ കുറിച്ച് സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസമായിരുന്നു ചലച്ചിത്ര ഗാനഭക്തി സംഗീത രംഗത്ത് ആസ്വാദകര്‍ എന്നെന്നും ഓര്‍ക്കുന്ന ഒട്ടേറെ ഗാനങ്ങളൊരുക്കിയ സംഗീതജ്ഞന്‍ കെ.ജി ജയന്‍ ഈ ലോകത്തോട് വിടപറഞ്ഞത്. തൊണ്ണൂറ് വയസുകാരനായ കെ.ജി നാളുകളേറെയായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ തൃപ്പൂണിത്തുറയിലെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. പൊതുദര്‍ശനത്തിനുശേഷം സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ തൃപ്പൂണിത്തുറ ശ്മശാനത്തില്‍ നടന്നു.

തൃപ്പൂണിത്തുറയിലെ വസതിയില്‍ കൊണ്ടുവന്നപ്പോള്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. വളരെ വേദനയോടെയാണ് ജയന്റെ മരണത്തെക്കുറിച്ച് പ്രമുഖര്‍ പ്രതികരിച്ചത്. മലയാള സംഗീത കുലപതികളില്‍ ഒരാള്‍ കൂടി ഓര്‍മയായതോടെ വലിയ നഷ്ടമാണ് സിനിമഭക്തിഗാനമേഖലകളില്‍ ഉണ്ടായിരിക്കുന്നത്.

ജയന്റെ സംസ്‌കാര ചടങ്ങുകളുടെയും വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോഴുള്ളതുമായ ചടങ്ങുകളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അതില്‍ ജയന്റെ മകനും നടനുമായ മനോജ് കെ ജയന്റെ ഭാര്യ ആശ മൃതദേഹം കണ്ട് അലമുറയിട്ട് കരയുന്ന വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലണ്ടനില്‍ മക്കള്‍ക്കൊപ്പമായിരുന്ന ആശ മരണവാര്‍ത്തയറിഞ്ഞ് ഓടി എത്തുകയായിരുന്നു. മക്കളെക്കാളും ഹൃദയം പൊട്ടി കരഞ്ഞത് മനോജിന്റെ ഭാര്യ ആശയായിരുന്നു.

അച്ഛന് ഒന്ന് കാത്തുകൂടായിരുന്നോ എന്ന് ചോദിച്ചുകൊണ്ടാണ് ആശ കരയുന്നത്. എനിക്ക് ഇനി അച്ഛനില്ല അനിയേട്ട. നമ്മുടെ അച്ഛന്‍ പോയിയെന്നെല്ലാം പറഞ്ഞ് പൊട്ടിക്കരഞ്ഞ ആശയെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കളും പാടുപെട്ടു. മരുമകളായ ആശ ജയന്റെ മരണത്തില്‍ ഇത്രയേറെ കരയാനുള്ള കാരണത്തെ കുറിച്ച് വീഡിയോ വൈറലായപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച നടന്നു.

അമ്മായിയച്ഛന്‍ മരുമകള്‍ ബന്ധമായിരുന്നിരിക്കില്ല അച്ഛനും മകളും പോലെ കഴിഞ്ഞവരായിരിക്കും എന്നായിരുന്നു ഏറെയും കമന്റുകള്‍. കൂടാതെ ആശയുടേത് അഭിനയമാണെന്ന് പറഞ്ഞും ഓസ്‌കര്‍ കൊടുക്കണമെന്ന് പറഞ്ഞും കമന്റുകള്‍ വന്നിരുന്നു. അതോടെ ആശ അത്രയേറെ വിഷമിച്ചതിന് പിന്നില്‍ അവര്‍ തമ്മിലുള്ള ആത്മബന്ധമാണ് കാരണമെന്ന് വിശദീകരിച്ചും മറുപടികള്‍ വന്നു.

ജയന്റെ കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയായിരുന്നുവെന്ന് ഒരിക്കല്‍ അദ്ദേഹം തന്നെ പറഞ്ഞിരുന്നു എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ജയന്റെ മൃതദേഹം ചിതയിലേയ്ക്ക് എടുക്കുന്നത് വരെ മൃതദേഹത്തിന് അടുത്തുനിന്ന് മാറാതെ ആശ അരികില്‍ തന്നെ ഇരിക്കുകയായിരുന്നു. ഉര്‍വശിയുമായുള്ള മനോജ് കെ ജയന്റെ വിവാഹബന്ധം അവസാനിച്ചശേഷമാണ് ആശ മനോജിന്റെ ജീവിതത്തിലേക്ക് വന്നത്.

മനോജിന്റെ കൈപിടിക്കുമ്പോള്‍ ആശയും ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായിരുന്നു. മനോജിന്റെ മകള്‍ കുഞ്ഞാറ്റയെ വളര്‍ത്തിയതും ആശയാണ്. പെറ്റമ്മയെപോലെയാണ് ആശയെ കുഞ്ഞാറ്റ സ്‌നേഹിക്കുന്നതും. മക്കള്‍ വിദേശത്ത് പഠിക്കുന്നതിനാലാണ് ആശയും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിദേശത്ത് സ്ഥിര താമസമാക്കിയത്. ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളില്‍ മനോജും ആശയും മക്കള്‍ക്കുമൊപ്പം സമയം ചിലവഴിക്കാന്‍ ലണ്ടനിലേക്ക് പറക്കും.

ആശയ്ക്കും മനോജിനും ഒരു മകന്‍ കൂടിയുണ്ട്. ഉര്‍വശിയുടെ കുടുംബാംഗങ്ങളും ജയനെ അവസാനമായി കാണാന്‍ എത്തിയിരുന്നു. ശ്രീനാരായണ ഗുരുവിന്റെ പ്രമുഖ ശിഷ്യരില്‍ ഒരാളായ കോട്ടയം കടമ്പൂത്തറ മഠത്തില്‍ ഗോപാലന്‍ തന്ത്രിയുടെ ഇരട്ട മക്കളായ ജയനും വിജയനും ആദ്യം മികവ് തെളിയിച്ചത് കര്‍ണാടക സംഗീതത്തിലാണ്. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയന്‍ നവതി ആഘോഷിച്ചത്. സംഗീതജീവിതത്തിന്റെ 63ാം വര്‍ഷത്തിലേക്കും അദ്ദേഹം കടന്നിരുന്നു.

ഇഷ്ടദൈവമായ അയ്യപ്പസ്വാമിക്കു ഗാനാര്‍ച്ചന ഒരുക്കിയാണ് ജയവിജയന്മാര്‍ സംഗീതയാത്രയ്ക്കു തുടക്കമിട്ടത്. ശബരിമല ക്ഷേത്രം ഭരിക്കുന്ന ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ ഒരേയൊരു ഭക്തിഗാന ആല്‍ബം’ ശബരിമല അയ്യപ്പനി’ലെ ഏറ്റവും ഹിറ്റായ ഗാനങ്ങളിലൊന്നും അവരുടേതാണ്. സന്നിധാനത്ത് നട തുറക്കുമ്പോള്‍ കേള്‍ക്കുന്ന ‘ശ്രീകോവില്‍ നടതുറന്നു’ എന്ന ഗാനം ഇവര്‍ ഈണമിട്ട് പാടിയതാണ്. ആലപിച്ചത് പി. ലീല. ഒരു സ്ത്രീ ആദ്യമായി പാടുന്ന ഭക്തിഗാനമെന്ന ക്രെഡിറ്റ് ഈ ഗാനത്തിനുണ്ട്.

More in News

Trending