Connect with us

മനോജ് കെ ജയന്റെ അച്ഛന്‍ സുഖസൗകര്യങ്ങളെല്ലാം ഉപേക്ഷിച്ചതിന്റെ കാരണമിത്

Malayalam

മനോജ് കെ ജയന്റെ അച്ഛന്‍ സുഖസൗകര്യങ്ങളെല്ലാം ഉപേക്ഷിച്ചതിന്റെ കാരണമിത്

മനോജ് കെ ജയന്റെ അച്ഛന്‍ സുഖസൗകര്യങ്ങളെല്ലാം ഉപേക്ഷിച്ചതിന്റെ കാരണമിത്

കഴിഞ്ഞ ദിവസമായിരുന്നു ചലച്ചിത്ര ഗാനഭക്തി സംഗീത രംഗത്ത് ആസ്വാദകര്‍ എന്നെന്നും ഓര്‍ക്കുന്ന ഒട്ടേറെ ഗാനങ്ങളൊരുക്കിയ സംഗീതജ്ഞന്‍ കെ.ജി ജയന്‍ ഈ ലോകത്തോട് വിടപറഞ്ഞത്. തൊണ്ണൂറ് വയസുകാരനായ കെ.ജി നാളുകളേറെയായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ തൃപ്പൂണിത്തുറയിലെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. പൊതുദര്‍ശനത്തിനുശേഷം സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ തൃപ്പൂണിത്തുറ ശ്മശാനത്തില്‍ നടന്നു.

തൃപ്പൂണിത്തുറയിലെ വസതിയില്‍ കൊണ്ടുവന്നപ്പോള്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. വളരെ വേദനയോടെയാണ് ജയന്റെ മരണത്തെക്കുറിച്ച് പ്രമുഖര്‍ പ്രതികരിച്ചത്. മലയാള സംഗീത കുലപതികളില്‍ ഒരാള്‍ കൂടി ഓര്‍മയായതോടെ വലിയ നഷ്ടമാണ് സിനിമഭക്തിഗാനമേഖലകളില്‍ ഉണ്ടായിരിക്കുന്നത്.

സാധാരാണ വീടുകളില്‍ അച്ഛമോ അമ്മയോ മരണപ്പെട്ടാല്‍ മക്കളില്‍ ആര്‍ക്കെങ്കിലും ഒപ്പമായിരിക്കും പലപ്പോഴും അവര്‍ കഴിയുന്നത്. എന്നാല്‍ കെജി ജയന് അതൊന്നും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതായിരുന്നില്ല. കോട്ടയത്ത് നിന്ന് കൊച്ചിയിലേയ്ക്ക് ജീവിതം പറിച്ചു നട്ട അദ്ദേഹം അധ്യാപികയായ ഭാര്യയുടെ മരണശേഷം പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ് താമസിച്ചിരുന്നത്. ഉര്‍വശിയുമായുള്ള മനോജ് കെ ജയന്റെ ദാമ്പത്യബന്ധം തകര്‍ന്നത് അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീട് മരുമകളായി വന്ന ആശ അദ്ദേഹത്തിന്റെ മകളായി മാറി. മക്കളെയാരെയും അനാവശ്യമായി ബുദ്ധിമുട്ടിക്കാതെയാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. അങ്ങനെയിരിക്കെയാണ് കച്ചേരിയുടെ ഭാഗമായി പാലക്കാടുള്ള സ്‌നേഹം ചാരിറ്റബല്‍ ട്രസ്റ്റില്‍ എത്തിപ്പെടുന്നത്. ജാതിമത ഭേദമന്യേ ആയിരക്കണക്കിന് പേര്‍ക്ക് ഭക്ഷണം വിളമ്പുകയും വിവാഹം നടത്തുകയും ചെയ്യുന്ന ആശ്രമമാണ് ഇത്.

കച്ചേരിയില്‍ വന്നതോടെയാണ് അവിടുത്തെ സുനില്‍ ശാന്തിയുമായി അദ്ദേഹം കൂടുല്‍ അടുക്കുന്നത്. തുടര്‍ന്ന് വീണ്ടും ഒന്ന് രണ്ട് തവണ അവിടെ എത്തുകയും കൂടുതല്‍ അടുത്തിടപഴകുകയും ചെയ്തതോടെയാണ് തനിക്കും ഇവിടൊരു മുറി തരപ്പെടുത്താമോ എന്ന് ജയന്‍ അദ്ദേഹത്തോട് ചോദിച്ചത്. തൃപ്പൂണിത്തറയില്‍ വലിയ വാഹനങ്ങളും വീടുമെല്ലാം ഉണ്ടായിട്ടും ആശ്രമത്തിലെ ഒരു മുറിയിലേയ്ക്ക് അദ്ദേഹത്തെ ഒതുക്കാന്‍ മക്കള്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. ഒടുക്കം മക്കളെല്ലാം അച്ഛന്റെ ഇഷ്ടത്തിനൊത്ത് നില്‍ക്കുകയായിരുന്നു.

ജയന്റെ സംസ്‌കാര ചടങ്ങുകളുടെയും വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോഴുള്ളതുമായ ചടങ്ങുകളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അതില്‍ ജയന്റെ മകനും നടനുമായ മനോജ് കെ ജയന്റെ ഭാര്യ ആശ മൃതദേഹം കണ്ട് അലമുറയിട്ട് കരയുന്ന വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലണ്ടനില്‍ മക്കള്‍ക്കൊപ്പമായിരുന്ന ആശ മരണവാര്‍ത്തയറിഞ്ഞ് ഓടി എത്തുകയായിരുന്നു. മക്കളെക്കാളും ഹൃദയം പൊട്ടി കരഞ്ഞത് മനോജിന്റെ ഭാര്യ ആശയായിരുന്നു.

അച്ഛന് ഒന്ന് കാത്തുകൂടായിരുന്നോ എന്ന് ചോദിച്ചുകൊണ്ടാണ് ആശ കരയുന്നത്. എനിക്ക് ഇനി അച്ഛനില്ല അനിയേട്ട. നമ്മുടെ അച്ഛന്‍ പോയിയെന്നെല്ലാം പറഞ്ഞ് പൊട്ടിക്കരഞ്ഞ ആശയെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കളും പാടുപെട്ടു. മരുമകളായ ആശ ജയന്റെ മരണത്തില്‍ ഇത്രയേറെ കരയാനുള്ള കാരണത്തെ കുറിച്ച് വീഡിയോ വൈറലായപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച നടന്നു.

അമ്മായിയച്ഛന്‍ മരുമകള്‍ ബന്ധമായിരുന്നിരിക്കില്ല അച്ഛനും മകളും പോലെ കഴിഞ്ഞവരായിരിക്കും എന്നായിരുന്നു ഏറെയും കമന്റുകള്‍. കൂടാതെ ആശയുടേത് അഭിനയമാണെന്ന് പറഞ്ഞും ഓസ്‌കര്‍ കൊടുക്കണമെന്ന് പറഞ്ഞും കമന്റുകള്‍ വന്നിരുന്നു. അതോടെ ആശ അത്രയേറെ വിഷമിച്ചതിന് പിന്നില്‍ അവര്‍ തമ്മിലുള്ള ആത്മബന്ധമാണ് കാരണമെന്ന് വിശദീകരിച്ചും മറുപടികള്‍ വന്നു.

ജയന്റെ കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയായിരുന്നുവെന്ന് ഒരിക്കല്‍ അദ്ദേഹം തന്നെ പറഞ്ഞിരുന്നു എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ജയന്റെ മൃതദേഹം ചിതയിലേയ്ക്ക് എടുക്കുന്നത് വരെ മൃതദേഹത്തിന് അടുത്തുനിന്ന് മാറാതെ ആശ അരികില്‍ തന്നെ ഇരിക്കുകയായിരുന്നു. ഉര്‍വശിയുമായുള്ള മനോജ് കെ ജയന്റെ വിവാഹബന്ധം അവസാനിച്ചശേഷമാണ് ആശ മനോജിന്റെ ജീവിതത്തിലേക്ക് വന്നത്.

More in Malayalam

Trending