News
‘ജയ് ഹോ’ എആര്‍ റഹ്മാന്റേത്’, ഞാന്‍ പാട്ടു പാടി എന്നു മാത്രം’; ആര്‍ജിവിയുടെ ആരോപണം തള്ളി സുഖ്‌വിന്ദര്‍ സിങ്
‘ജയ് ഹോ’ എആര്‍ റഹ്മാന്റേത്’, ഞാന്‍ പാട്ടു പാടി എന്നു മാത്രം’; ആര്‍ജിവിയുടെ ആരോപണം തള്ളി സുഖ്‌വിന്ദര്‍ സിങ്
കഴിഞ്ഞ ദിവസമായിരുന്നു എആര്‍ റഹ്മാന് ഓസ്‌കര്‍ പുരസ്‌കാരം നേടിക്കൊടുത്ത ജയ്‌ഹോ ഗാനത്തെക്കുറിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ഈ ആരോപണം തള്ളി രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍ സുഖ്‌വിന്ദര്‍ സിങ്. റഹ്മാന്‍ അല്ല, സുഖ്‌വിന്ദറാണ് ജയ് ഹോ ചിട്ടപ്പെടുത്തിയത് എന്നായിരുന്നു ആര്‍ജിവി ആരോപിച്ചത്.
എന്നാല്‍ ഇത് സത്യം അല്ലെന്നും ജയ് ഹോ റഹ്മാന്റെ സൃഷ്ടി തന്നെയാണെന്നുമാണ് സുഖ്‌വിന്ദര്‍ വ്യക്തമാക്കി. ദേശിയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു ഗായകന്റെ പ്രതികണം. എആര്‍ റഹ്മാനാണ് പാട്ട് ചിട്ടപ്പെടുത്തിയത്. ഞാന്‍ പാടുക മാത്രമാണ് ചെയ്തത്. രാം ഗോപാല്‍ വര്‍ ചെറിയ സെലിബ്രിറ്റിയല്ല. അദ്ദേഹത്തിനെ തെറ്റായ വിവരം ലഭിച്ചതാണ്.
ഗുല്‍സര്‍ സാഹബാണ് പാട്ട് എഴുതിയത്. റഹ്മാന് ഇഷ്ടപ്പെട്ടു. ജുഹുവിലെ എന്റെ സ്റ്റുഡിയോയിലാണ് പാട്ട് കംബോസ് ചെയ്തത്. സംവിധായകന്‍ സുഭാഷ് ഘയിനെ പാട്ട് കേള്‍പ്പിച്ചു. ആ സമയത്ത് ഞാന്‍ പാട്ട് പാടിയിരുന്നില്ല. അദ്ദേഹത്തിന് പാട്ട് ഇഷ്ടപ്പൈട്ടെങ്കിലും തിരക്കഥയ്ക്ക് ചേരില്ല എന്നാണ് പറഞ്ഞത്. മാറ്റം വരുത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു. എന്നിട്ട് അദ്ദേഹം പോയി. റഹ്മാനും പോയി. എനിക്ക് വിഷമമായി.
ഗുല്‍സര്‍ സാഹിബിനോട് 15 മിനിറ്റ് ഇരിക്കാന്‍ ഞാന്‍ പറഞ്ഞു. എന്തിനാണെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അദ്ദേഹം അത്ര മനോഹരമായി എഴുതിയതിനാല്‍ ഞാന്‍ പാടിനോക്കാം എന്ന് പറഞ്ഞു. ഞാന്‍ പാടിയത് റഹ്മാന്‍ സാബിന് അയച്ചുകൊടുത്തു. സ്ലംഡോഗ് ബില്യനേയര്‍ സിനിമയുടെ സംവിധായകന്‍ ഡാനി ബോയിലിനെ റഹ്മാന്‍ അത് കേള്‍പ്പിച്ചു. സുഭാഷ് ജിയോട് പറഞ്ഞ വാക്ക് റഹ്മാന്‍ പാലിച്ചു.
യുവരാജിനുവേണ്ടി മറ്റൊരു പാട്ട് ഒരുക്കി നല്‍കി. സുഖ്!വിന്ദര്‍ പറഞ്ഞു.”ജയ് ഹോ’ യഥാര്‍ത്ഥത്തില്‍ ഗായകന്‍ സുഖ്‌വിന്ദര്‍ സിങ് ആണ് ചിട്ടപ്പെടുത്തിയത് എന്നാണ് രാം ഗോപാല്‍ വര്‍മ പറഞ്ഞത്. ഫിലിം കമ്പനി എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആരോപണം. സംവിധായകന്‍ തിരക്കുകൂട്ടിയപ്പോഴാണ് പാട്ട് ചെയ്യാന്‍ സുഖ്‌വിന്ദറിനെ ഏല്‍പ്പിച്ചത്. അങ്ങനെയാണ് ജയ് ഹോ ഉണ്ടായത്. ഈ സമയത്ത് റഹ്മാന്‍ ലണ്ടനിലായിരുന്നെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു.
കോടികള്‍ പ്രതിഫലം വാങ്ങിയ റഹ്മാന്‍ നല്‍കിയത് സുഖ്‌വിന്ദര്‍ ചിട്ടപ്പെടുത്തിയ ഈണമാണെന്ന് അറിഞ്ഞപ്പോല്‍ സുഭാഷ് ഘായ് പൊട്ടിത്തെറിച്ചെന്നും എന്ത് ധൈര്യത്തിലാണ് ഇത്തരമൊരു കാര്യം ചെയ്തതെന്ന് റഹ്മാനോട് ചോദിച്ചിരുന്നുവെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു. ഇതിന് ‘സര്‍, നിങ്ങള്‍ എന്റെ പേരിനാണ് പണം നല്‍കുന്നത്, എന്റെ സംഗീതത്തിനല്ല.
എനിക്കു വേണ്ടി മറ്റൊരാള്‍ ചിട്ടപ്പെടുത്തുന്ന സംഗീതം എന്റേതാണെന്നു ഞാന്‍ അംഗീകരിച്ചാല്‍ അത് എന്റെ പേരില്‍ തന്നെയാകും. എന്റെ െ്രെഡവറിനു പോലും ചിലപ്പോള്‍ സംഗീതം സൃഷ്ടിക്കാനാകും. അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും. അത് എന്റെ പേരില്‍ വന്നാല്‍ ആ ഈണം എന്റേതാണെന്ന് എഴുതപ്പെടും’ എന്നായിരുന്നു റഹ്മാന്റെ പ്രതികരണമെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു.
