Connect with us

നജീബ് ആ ത്മഹത്യ ചെയ്യാതിരുന്നത് ഇസ്ലാം മത വിശ്വാസിയായതുകൊണ്ട്; എആര്‍ റഹ്മാന്‍

Malayalam

നജീബ് ആ ത്മഹത്യ ചെയ്യാതിരുന്നത് ഇസ്ലാം മത വിശ്വാസിയായതുകൊണ്ട്; എആര്‍ റഹ്മാന്‍

നജീബ് ആ ത്മഹത്യ ചെയ്യാതിരുന്നത് ഇസ്ലാം മത വിശ്വാസിയായതുകൊണ്ട്; എആര്‍ റഹ്മാന്‍

നജീബ് എന്ന വ്യക്തിയുടെ പ്രവാസ ജീവിതത്തിലെ യഥാര്‍ത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കി ബെന്യാമിന്‍ എഴുതിയ ‘ആടുജീവിതം’ എന്ന നോവല്‍ സിനിമയാകുകയാണ്. മരുഭൂമിയില്‍ നജീബ് അനുഭവിച്ച ജീവിത ദുരിതങ്ങള്‍ ഏതൊരു മനുഷ്യനെയും തകര്‍ത്തുകളയുന്നതാണ്. നോവലിനെ ആസ്പദമാക്കി, ബ്ലെസ്സി ആടുജീവിതം എന്ന സിനിമയൊരുങ്ങുമ്പോള്‍ വലിയ പ്രതീക്ഷയോടെയാണ് മലയാളികള്‍ ചിത്രത്തെ നോക്കികാണുന്നത്. പൃഥ്വിരാജിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ സിനിമ കൂടിയാണ് ആടുജീവിതം.

ഇപ്പോഴിതാ യഥാര്‍ത്ഥ ജീവിതത്തില്‍ ഇത്രയും ദുരിതങ്ങള്‍ അനുഭവിച്ചിട്ടും, എന്തുകൊണ്ടാണ് നജീബ് ആ ത്മഹത്യ ചെയ്യാതിരുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എആര്‍ റഹ്മാന്‍. ഒരു ഇസ്ലാം മത വിശ്വാസിയായതുകൊണ്ടാണ് നജീബ് ആ ത്മഹത്യ തിരഞ്ഞെടുക്കാതിരുന്നത് എന്നാണ് എ. ആര്‍ റഹ്മാന്‍ പറയുന്നത്.

ആടുജീവിതത്തിന്റെ ചിത്രീകരണ സമയത്ത് പൃഥ്വിരാജുമായി നടത്തിയ അഭിമുഖത്തിലാണ് എ. ആര്‍ റഹ്മാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇസ്ലാമില്‍ ആ ത്മഹത്യ പാപമാണെന്നും, ദൈവം നമ്മെ കൂടുതല്‍ ഇഷ്ടപ്പെടുന്നതിനനുസരിച്ച് അവന്‍ പരീക്ഷിച്ചുകൊണ്ടിരിക്കുമെന്നും എ. ആര്‍ റഹ്മാന്‍ പറയുന്നു.

വിശ്വാസം സങ്കീര്‍ണമായൊരു സംഗതിയാണ്. ഒരുഭാഗത്ത് വളരെ ലളിതവും ആളുകളെ മുന്നോട്ടുനടത്തുന്നതുമായ സംഗതിയാണ്. എന്നാല്‍, അതിലൊരു വിരോധാഭാസം കൂടിയുണ്ട്. ദൈവം നമ്മെ കൂടുതല്‍ ഇഷ്ടപ്പെടുന്നതിനനുസരിച്ച് അവന്‍ പരീക്ഷിച്ചുകൊണ്ടിരിക്കും.

പ്രവാചകന്മാരുടെയും ഏതു മതങ്ങളുടെയും കാര്യം എടുത്തുനോക്കിയാല്‍ അങ്ങനെത്തന്നെയാണ്. വിശ്വാസികളെ അവന്‍ പരീക്ഷിച്ചുകൊണ്ടിരിക്കും. അത് അവരെ കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് എത്തിക്കും.

ആ ത്മഹത്യ ചെയ്താല്‍ നമ്മള്‍ ചെയ്ത ആരാധനകളും പ്രാര്‍ഥനകളും നന്മകളും നമ്മുടെ വിശ്വാസങ്ങളുമെല്ലാം റദ്ദായിപ്പോകുമെന്നാണു മതം പറയുന്നത്. നമ്മളെല്ലാം നജീബിന്റേതു പോലുള്ള അവസ്ഥയിലൂടെ കടന്നുപോകാറുണ്ട്. ഞാനും ഇതുപോലെയുള്ള സ്ഥിതിയിലൂടെ കടന്നുപോയിട്ടുണ്ട്.

എന്നാല്‍, അതില്‍നിന്നൊക്കെ നമ്മള്‍ പുറത്തുകടക്കും. എന്തെങ്കിലും പ്രശ്‌നങ്ങള്‍ വന്നാല്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കാനാണ് ഞാന്‍ പറയാറ്. അടുത്ത ഘട്ടം നമ്മളെ കാത്തിരിക്കുന്നുണ്ടാകും. അതൊരു വലിയ പാഠമായി മാറുകയും ചെയ്യും.’ എന്നാണ് പൃഥ്വിരാജുമായുള്ള അഭിമുഖത്തില്‍ എ. ആര്‍ റഹ്മാന്‍ പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top