Connect with us

അത് കേട്ട് കേള്‍വിയില്ലാത്ത കാര്യം, ഒരു ഇടവേള അനിവാര്യം,; അനുഷ്‌ക ഷെട്ടി

News

അത് കേട്ട് കേള്‍വിയില്ലാത്ത കാര്യം, ഒരു ഇടവേള അനിവാര്യം,; അനുഷ്‌ക ഷെട്ടി

അത് കേട്ട് കേള്‍വിയില്ലാത്ത കാര്യം, ഒരു ഇടവേള അനിവാര്യം,; അനുഷ്‌ക ഷെട്ടി

നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താര സുന്ദരിയാണ് അനുഷ്‌ക ഷെട്ടി. സെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. ബോള്‍ഡ് ആയിട്ടുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ അനുഷ്‌ക കഴിഞ്ഞ മൂന്ന് വര്‍ഷമായി സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ എന്തുകൊണ്ടാണ് ആ ഇടവേളയ്ക്ക് കാരണമെന്ന് ആദ്യമായി തുറന്നുപറയുകയാണ് അനുഷ്‌ക ഷെട്ടി.

തനിക്ക് ആ സമയത്ത് ഒരിടവേള ആവശ്യമായിരുന്നു എന്നും ഭാവിയില്‍ ചെയ്യാന്‍ പോകുന്ന സിനിമകളില്‍ ശ്രദ്ധിക്കണമെങ്കില്‍ അത് അനിവാര്യം ആയിരുന്നുവെന്നു അനുഷ്‌ക ഷെട്ടി പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിനോട് ആയിരുന്നു നടിയുടെ പ്രതികരണം.

‘ബാഹുബലി കഴിഞ്ഞപ്പോള്‍ നേരത്തെ കമ്മിറ്റ് ചെയ്ത ഭാഗ്മതി എന്ന സിനിമ ഉണ്ടായിരുന്നു. ശേഷം ഞാനൊരു ബ്രേക്ക് എടുക്കാന്‍ തീരുമാനിച്ചു. ആ സമയത്ത് എനിക്കത് ഏറ്റവും അത്യാവശ്യമായ കാര്യമായിരുന്നു. എന്റെ തീരുമാനമായിരുന്നു അത്. ഭാവിയില്‍ ചെയ്യാന്‍ പോകുന്ന സിനിമകളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെങ്കില്‍ ആ ഇടവേള ആവശ്യമാണെന്ന് തോന്നി. അത് കേട്ട് കേള്‍വിയില്ലാത്തതാണെന്ന് എനിക്കറിയാം. ആരും പ്രതീക്ഷിക്കുന്ന ഒന്നല്ല.
യഥാര്‍ത്ഥത്തില്‍ എനിക്കതില്‍ കൃത്യമായൊരു ഉത്തരമില്ല. പക്ഷെ ഒരിടവേള വളരെ അത്യാവശ്യമായിരുന്നു’, എന്ന് അനുഷ്‌ക ഷെട്ടി പറയുന്നു.

ഇടവേളകളില്‍ സിനിമ ചര്‍ച്ചകള്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന്, ‘ഞാന്‍ ഒരു തിരക്കഥയും കേട്ടില്ല. ഇടവേളയ്ക്ക് ശേഷം കഥകള്‍ കേട്ട് തുടങ്ങി. ആവേശകരമായി സ്‌ക്രിപ്റ്റുകള്‍ വന്നാല്‍ ഞാന്‍ ചെയ്യും. അത് ഏത് ഭാഷയിലാണെങ്കിലും ശരി’ എന്നാണ് അനുഷ്‌ക പറ!ഞ്ഞത്. നല്ലൊരു കഥ ലഭിക്കുക ആണെങ്കില്‍ ബോളിവുഡിലും ഒരു കൈനോക്കുമെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘മിസ് ഷെട്ടി ആന്റി മിസ്റ്റര്‍ പൊളിഷെട്ടി’, എന്ന ചിത്രമാണ് അനുഷ്‌കയുടെ തിരിച്ചുവരവ് സിനിമ. ജയസൂര്യ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം കത്തനാരിലൂടെ ആണ് അനുഷ്‌ക മലയാളത്തില്‍ വരവറിയിച്ചിരിക്കുന്നത്. ത്രീഡിയില്‍ രണ്ട് ഭാ?ഗങ്ങളായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോജിന്‍ തോമസ് ആണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയന്‍, ഇറ്റാലിയന്‍, റഷ്യന്‍, ഇന്‍ഡോനേഷ്യന്‍, ജാപ്പനീസ്, ജര്‍മന്‍ തുടങ്ങി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. നിലവില്‍ കത്തനാരിന്റെ ചിത്രീകരണം പുരോ?ഗമിക്കുകയാണ്.

More in News

Trending

Recent

To Top