News
ദിലീപേട്ടന്‍ ഒരു സഹോദരനെ പോലെ, ദുബായിലേക്ക് മാറുന്നു എന്ന് ആദ്യം വിളിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത്; വൈറലായി മീരയുടെ വാക്കുകള്‍
ദിലീപേട്ടന്‍ ഒരു സഹോദരനെ പോലെ, ദുബായിലേക്ക് മാറുന്നു എന്ന് ആദ്യം വിളിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത്; വൈറലായി മീരയുടെ വാക്കുകള്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ 2008 ലാണ് മീര വെള്ളിത്തിരയിലെത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ ആണ് നായികയായി അഭിനയിച്ചത്. ഏറ്റവുമൊടുവില്‍ 2017 ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍ എന്ന ചിത്രത്തിലാണ് മീര അഭിനയിച്ചത്. ശേഷം ദുബായിലേക്ക് പോവുകയായിരുന്നു.
അഭിനയത്തില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലെല്ലാം സജീവമാകാറുണ്ട് നടി. തന്റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം മീരാ നന്ദന്‍ പങ്കുവെക്കാറുണ്ട്. മീരയുടെതായി വരാറുളള ഗ്ലാമറസ് ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും നേരിടേണ്ടി വന്ന താരമാണ് മീരാ നന്ദന്‍.
2015ല്‍ ദുബായിലെ റെഡ് എഫ്. എം എന്ന റേഡിയോ സ്‌റ്റേഷനില്‍ റേഡിയോ ജോക്കിയായി ജോലി ആരംഭിച്ച മീര പിന്നീട് ഗോള്‍ഡ് എഫ്.എം എന്ന സ്‌റ്റേഷനില്‍ ജോലിയില്‍ പ്രവേശിച്ചു. റേഡിയോ ജോക്കിയായി തുടരവെയാണ് തമിഴില്‍ ശാന്തമാരുതനെന്ന സിനിമയില്‍ അഭിനയിച്ചത്. ഇപ്പോഴിതാ ദിലീപിനെ കുറിച്ച് മീര നന്ദന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്.
നടന്‍ ദീലീപ് അന്നും ഇന്നും തനിക്ക് സഹോദരനെ പോലെ ആണെന്ന് മീര നന്ദന്‍ പറയുന്നു. ദുബൈയിലേക്ക് താമസം മാറുമ്പോള്‍ അദ്ദേഹം ഒരു സഹോദരനെ പോലെ തന്നെ ഉപദേശിച്ചാണ് യാത്രയയച്ചതെന്നും മീര പറഞ്ഞു. എല്ലാവരും ദിലീപിനെതിരെ വിമര്‍ശനങ്ങളുമായി വന്ന സാഹചര്യത്തിലും മീര എന്തുകൊണ്ടാണ് ദിലീപിനൊപ്പം നിന്നതെന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മീര നന്ദന്‍.
‘എനിക്കറിയാവുന്ന ദിലീപേട്ടന്‍ എപ്പോഴും ഒരു സഹോദരനെ പോലെയാണ്. ഞാന്‍ ദുബായിലേക്ക് മാറുന്നു എന്ന് ദിലീപേട്ടനോട് ആദ്യം വിളിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത്, നീ എപ്പോഴും നിന്റെ അച്ഛനേയും അമ്മയേയും കുറിച്ച് ആലോചിക്കണം. നീ വേറൊരു സ്ഥലത്തേക്ക് മാറുകയാണെങ്കിലും ഒറ്റയ്ക്ക് ജീവിക്കുകയാണെങ്കിലും എപ്പോഴും അവരെ കുറിച്ച് ആലോചിക്കണം. അവര്‍ നിനക്ക് വേണ്ടി ഇത്രയും നാള്‍ ചെയ്തത് എന്തൊക്കെയാണെന്നത് എപ്പോഴും ചിന്തിക്കണം’ എന്നും മീര നന്ദന്‍ പറഞ്ഞു.
‘റേഡിയോയില്‍ ഓഫര്‍ ലഭിച്ച സമയത്ത് അച്ഛനും അമ്മയും സമ്മതിക്കുമോ എന്ന പേടി ആയിരുന്നു. എന്നാല്‍ അവര്‍ സമ്മതിച്ചു. കരിയറില്‍ എടുത്ത തീരുമാനങ്ങളിലൊന്നും പശ്ചാത്താപമില്ല. എല്ലാം വിട്ടെറിഞ്ഞിട്ട് ആര്‍ജെ ആയി ജീവിതം തുടങ്ങിയപ്പോള്‍ ഫിനാന്‍ഷ്യല്‍ െ്രെകസിസ് ആയിരുന്നു തുടക്കത്തില്‍ നേരിട്ടത്. ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങള്‍ ആയിരുന്നു പഠിച്ചത്.
കുക്കിങ് പോലും അറിയില്ലായിരുന്നു, ഉലുവയും പരിപ്പും തമ്മിലുള്ള വ്യത്യാസം പോലും എനിക്ക് അറിയില്ലായിരുന്നു. ഒറ്റക്ക് ജീവിക്കാന്‍ എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കുന്ന കാര്യമല്ല. ഒറ്റയ്ക്ക് ജീവിക്കുന്നതില്‍ നിന്നും ഒരുപാട് ചലഞ്ചസ് നേരിടേണ്ടി വരും. ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി, ദൈവം സഹായിച്ച് എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഒറ്റയ്ക്ക് ജീവിക്കുന്നതില്‍ ഞാന്‍ ഹാപ്പിയാണ്.
ഒരുപാട് അബദ്ധങ്ങളും തെറ്റുകളും ആര്‍ജെ ആയ തുടക്ക സമയത്ത് സംഭവിച്ചിട്ടുണ്ട്. ചില മോശം അനുഭവങ്ങളും ഉണ്ട്. നമുക്ക് എല്ലാം ഉണ്ട്, നമ്മള്‍ എല്ലാമായി എന്ന ഭാവം മറ്റൊരു രാജ്യത്തു താമസിക്കുമ്പോള്‍ തനിയെ മാറും. നമുക്ക് തന്നെ കുറേ മാറ്റങ്ങള്‍ വരും. ദുബായില്‍ ജീവിച്ചതുകൊണ്ട് എനിക്ക് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്’ മീര പറയുന്നു.
അതേസമയം, ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും തുല്യ അവകാശമാണ്. അതെല്ലാവര്‍ക്കും ചെറുപ്പം മുതലേ പറഞ്ഞ് മനസിലാക്കി കൊടുക്കുകയാണ് വേണ്ടതെന്നും അടുത്തിടെ മീര നന്ദന്‍ പറഞ്ഞിരുന്നു. സ്ത്രീകളെ ബഹുമാനിക്കാന്‍ ചെറുപ്പം മുതലേ ആണുങ്ങള്‍ക്ക് വീട്ടുകാര്‍ പറഞ്ഞു കൊടുക്കണമെന്നും മീര പറയുന്നു. അതോടൊപ്പം താരം കല്യാണത്തെ കുറിച്ച് പറഞ്ഞതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കല്യാണമൊക്കെ സമയമാവുമ്പോള്‍ നടക്കും. ഇനിയും സമയമുണ്ടല്ലോ. ഒരുപാട് പേര്‍ ഇതേ ചോദ്യവുമായി എത്താറുണ്ട്. അച്ഛനും അമ്മയും നാട്ടില്‍ ഉള്ളത് കൊണ്ട് അവരുടെ കാര്യമോര്‍ക്കുമ്പോഴാണ് എനിക്ക് പാവം തോന്നുന്നത്. അവര്‍ എവിടെ പോയാലും ഈ ചോദ്യമാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. അതോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നുണ്ട്. മുപ്പത്തൊന്ന് വയസ് വരെ ഞാന്‍ കാത്തിരുന്നു. ഇനി കല്യാണം കഴിക്കുമ്പോള്‍ നല്ലൊരാളും മനസിന് ഓക്കെ ആണെന്ന് തോന്നുന്ന ഒരാള്‍ തന്നെ ആവണമെന്നുമാണ് ആഗ്രഹം.
ജീവിത പങ്കാളിയാവാന്‍ പോവുന്ന ആളെ കുറിച്ചുള്ള നിബന്ധനകളൊന്നും തനിക്കില്ല. ഇപ്പോള്‍ ഞാനങ്ങനെ വിചാരിച്ചിട്ട് കാര്യമില്ലല്ലോ എന്നും മീര നന്ദന്‍ ചോദിക്കുന്നു. എങ്ങനെത്തെ ആളാണ് വരുന്നതെന്ന് നമുക്കൊരിക്കലും പറയാന്‍ പറ്റില്ല. നമുക്ക് ആവശ്യമുള്ള കാര്യങ്ങള്‍ക്ക് വിപരീതമായിട്ടുള്ള ആളെയാവും ചിലപ്പോള്‍ കിട്ടുക. അങ്ങനെയൊക്കെ ആലോചിച്ച് കുഴപ്പത്തിലാവാന്‍ ആഗ്രഹമില്ല. നിലവില്‍ ആരും തന്റെ മനസില്‍ ഇടം നേടിയിട്ടില്ലെന്ന കാര്യം കൂടി നടി വ്യക്തമാക്കുന്നു.