Connect with us

‘ഞാൻ ഇതൊക്കെ കണ്ടാണ് വന്നത്, എന്നെ ഇനി അങ്ങനെയൊന്നും കാണിച്ച് പേടിപ്പിക്കാൻ കഴിയില്ല ; അനൂപ് മേനോൻ

serial story review

‘ഞാൻ ഇതൊക്കെ കണ്ടാണ് വന്നത്, എന്നെ ഇനി അങ്ങനെയൊന്നും കാണിച്ച് പേടിപ്പിക്കാൻ കഴിയില്ല ; അനൂപ് മേനോൻ

‘ഞാൻ ഇതൊക്കെ കണ്ടാണ് വന്നത്, എന്നെ ഇനി അങ്ങനെയൊന്നും കാണിച്ച് പേടിപ്പിക്കാൻ കഴിയില്ല ; അനൂപ് മേനോൻ

അഭിനേതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട കലാകാരനാണ് അനൂപ് മേനോന്‍. ടെവിഷനിലൂടെയായിരുന്നു അനൂപ് മേനോന്റെ തുടക്കം. അവതാരകനായും സീരിയല്‍ താരമായും മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ശേഷമാണ് അനൂപ് സിനിമയിലേക്ക് എത്തുന്നത്. സിനിമയിലും സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ അനൂപിന് സാധിച്ചു.

എന്നാൽ അടുത്തകാലത്തായി സിനിമയിൽ അത്ര നല്ല സമയമല്ല അനൂപ് മേനോന്റേത്. അടുത്ത കാലത്തായി ഇറങ്ങിയ ചിത്രങ്ങൾ പലതും പരാജയം രുചിച്ചിരുന്നു. എന്നാൽ അതിലൊന്നും തളരാതെ മുന്നോട്ട് പോവുകയാണ് താരം. ഹിറ്റായ ബ്യൂട്ടിഫുൾ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രാരംഭ ജോലികളുമായി തിരക്കിലാണ് നടൻ.

ജീവിതത്തിൽ മുൻപുണ്ടായ പ്രതിസന്ധികളാണ് സിനിമയിൽ ശക്തമായി മുന്നോട്ട് പോകാൻ തന്നെ പ്രാപ്തമാക്കിയത് എന്നാണ് അനൂപ് മേനോൻ പറയുന്നത്. ഒരു മീഡിയക്ക് നൽകിയ അഭിമുഖത്തിൽ തന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അനൂപ് മേനോൻ ഇക്കാര്യം പറഞ്ഞത്. അച്ഛന്റെ ബിസിനസ് തകർന്നപ്പോൾ താൻ ബിസിനസിലേക്ക് ഇറങ്ങിയതിനെ കുറിച്ചും നടൻ പറഞ്ഞു.

‘അച്ഛൻ ഗംഗാധരൻ നായർ അമ്മ ഇന്ദിര മേനോൻ. അച്ഛന് ബിസിനസാണ്. ട്രാൻസ്‌പോർട്ടിങ് കമ്പനി നടത്തുകയാണ്. അമ്മ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഒരു അനിയത്തിയുണ്ട്. ഭർത്താവും കുട്ടികളുമൊക്കെയായി ട്രിവാൻഡ്രത്താണ്. ഷേമയാണ് എന്റെ ഭാര്യ. ഒരു മകളുണ്ട്. അച്ഛൻ ഇപ്പോഴും ബിസിനസിൽ സജീവമാണ്. പുസ്തകവായനയൊക്കെ ഉള്ള ആളാണ്. അച്ഛന്റെ ലൈബ്രറിയിൽ നിന്നാണ് ഞാൻ വായിച്ചു തുടങ്ങുന്നത്. ഇന്നും ആ ലൈബ്രറി അതുപോലെയുണ്ട്. അച്ഛന്റെ ഇൻഫ്ളുവൻസ് വളരെ വലുതാണ്’,

‘അമ്മയാണ് ഞങ്ങളെ അടക്കി നിർത്തുന്നത്. ഞാനും അച്ഛനും എപ്പോഴും സ്വപ്ന ലോകത്താണ്. ഞങ്ങളെ ചെവിക്ക് പിടിച്ച് മര്യാദക്ക് നിർത്തുന്നത് അമ്മയാണ്. ഞങ്ങൾ രണ്ടും മണ്ടന്മാരാണ്. അമ്മയാണ് റിയൽ. അച്ഛന്റെ ബിസിനസുമായി ബന്ധപ്പെട്ടാണ് ഞങ്ങൾ തിരുവനന്തപുരത്ത് എത്തുന്നത്. അച്ഛനും അമ്മയും കോഴിക്കോട്കാരാണ്. ഞാൻ പഠിച്ചതൊക്കെ തിരുവനന്തപുരത്താണ്. വെക്കേഷനുകൾക്ക് മാത്രമാണ് നാട്ടിൽ പോയിരുന്നത്’, അനൂപ് മേനോൻ പറയുന്നു.

‘ഇഷ്ടം സിനിമയായത് കൊണ്ടാണ് എൽഎൽബിക്ക് റാങ്ക് ലഭിച്ചിട്ടും ഇതിലേക്ക് വന്നത്. എല്ലാവരും ഇഷ്ടങ്ങളാണ് പിന്തുടരേണ്ടത്. എന്നാൽ അതിന് എല്ലാവർക്കും കഴിയണമെന്നില്ല. ജീവിത സഹചാര്യങ്ങൾ അങ്ങനെയാകും. ഞാനും അങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നു വന്നതാണ്. ഒരിടക്ക് അച്ഛന്റെ ബിസിനസ് ഒക്കെ പൊട്ടി, തകർന്ന് ആകെ മോശം അവസ്ഥയിലേക്ക് പോയിരുന്നു. അന്ന് ഞാനും ബിസിനസിലേക്ക് പോയി’,

‘ലോ പഠിക്കാൻ ചേർന്ന ശേഷമാണ്. എന്റെ മെയിൻ ക്‌ളാസുകൾ കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം ഞാൻ ഓഫീസിൽ വന്നിരിക്കും. രണ്ടു വർഷക്കാലം അങ്ങനെ ആയിരുന്നു. അതിനിടെ ഞാൻ ഒരു പ്രൈവറ്റായി യെല്ലോ പേജസ് തുടങ്ങി. അതിന് ഒരുപാട് പരസ്യങ്ങളും മറ്റും തന്ന് ഒരുപാട് പേർ സഹായിച്ചു. അങ്ങനെയാണ് ഞങ്ങൾ തിരിച്ചുവരുന്നത്. അത് വല്ലാത്തൊരു സമയമായിരുന്നു. പക്ഷേ ഇന്ന് സിനിമയിലെ മത്സരങ്ങൾ ഒന്നും എന്നെ ബാധിക്കാത്തത് അതുകൊണ്ടാകാം’,

‘ഞാൻ അത് കണ്ടാണ് വന്നത്. എന്നെ ഇനി അങ്ങനെയൊന്നും കാണിച്ച് പേടിപ്പിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ ഏതെങ്കിലും രീതിയിലുള്ള കോമ്പറ്റീഷൻ എനിക്ക് സിനിമയിൽ തോന്നിയിട്ടില്ല. കാരണം ഞാൻ ഏറ്റവും മോശം അവസ്ഥ കണ്ട് വന്നതാണ്. അവിടെ നിന്നാണ് ഞാൻ തിരിച്ചുവരുന്നത്. അതുകൊണ്ടായിരിക്കണം എനിക്ക് എന്റേതായ സിനിമകൾ ചെയ്യാൻ സാധിക്കുന്നതും ബോക്സ് ഓഫീസ് റിട്ടേണുകൾ എന്നെ ഭീകരമായി ബാധിക്കാതിരിക്കുന്നതും’, അനൂപ് മേനോൻ പറഞ്ഞു.

അച്ഛന്റെ വിശ്വസ്തനായി നടന്ന ബിസിനസ് പങ്കാളിയുടെ ചതിയാണ് ബിസിനസിന്റെ തകർച്ചയ്ക്ക് കാരണമായത്. അച്ഛന് മാനസികമായ ബുദ്ധിമുട്ടുകളുണ്ടായി. കുറച്ചു നാൾ ചികിത്സയിൽ ആയിരുന്നു. പിന്നീട് ഒരിക്കൽ അയാൾ തിരികെ വന്ന് അച്ഛനോട് മാപ്പ് പറഞ്ഞ് കാലിൽ വീണു. അച്ഛൻ മറ്റൊന്നും പറയാതെ ക്ഷമിച്ച് കൊടുക്കുകയായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞ അയാൾ മരിച്ചെന്നും അനൂപ് മേനോൻ അഭിമുഖത്തിൽ പറഞ്ഞു.

More in serial story review

Trending

Recent

To Top