Connect with us

സയനൈഡ് ജോളി പോലെ തുരിശ് ഗ്രീഷ്മ…!അവൾ തേച്ചു; അവൻ ഒട്ടിച്ചു എന്ന വേർഷനിൽ നിന്നും അവൻ തേച്ചില്ല; പകരം അവൾ ഒട്ടിച്ചു എന്ന വേർഷനിലേയ്ക്കുള്ള സമത്വം വന്നില്ലേ? കുറിപ്പുമായി അഞ്ജു പാർവതി പ്രബീഷ്

Malayalam

സയനൈഡ് ജോളി പോലെ തുരിശ് ഗ്രീഷ്മ…!അവൾ തേച്ചു; അവൻ ഒട്ടിച്ചു എന്ന വേർഷനിൽ നിന്നും അവൻ തേച്ചില്ല; പകരം അവൾ ഒട്ടിച്ചു എന്ന വേർഷനിലേയ്ക്കുള്ള സമത്വം വന്നില്ലേ? കുറിപ്പുമായി അഞ്ജു പാർവതി പ്രബീഷ്

സയനൈഡ് ജോളി പോലെ തുരിശ് ഗ്രീഷ്മ…!അവൾ തേച്ചു; അവൻ ഒട്ടിച്ചു എന്ന വേർഷനിൽ നിന്നും അവൻ തേച്ചില്ല; പകരം അവൾ ഒട്ടിച്ചു എന്ന വേർഷനിലേയ്ക്കുള്ള സമത്വം വന്നില്ലേ? കുറിപ്പുമായി അഞ്ജു പാർവതി പ്രബീഷ്

പെണ്‍കുട്ടി നല്‍കിയ കഷായവും ജ്യൂസും കുടിച്ച് പാറശാല സ്വദേശി ഷാരോണ്‍ മരിച്ചെന്ന വാര്‍ത്ത വന്നപ്പോള്‍ മലയാളികള്‍ ആദ്യം വിശ്വസിച്ചില്ല. പാവം ഒരു പെണ്‍കുട്ടി ഇത് ചെയ്യുമെന്ന് കരുതിയില്ല. എന്നാല്‍ ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്ത് 24 മണിക്കൂറിനകം എല്ലാം തെളിയിക്കുകയായിരുന്നു. കൊടും ക്രിമിനലുകളെ വെല്ലുന്ന ആസൂത്രിത നീക്കം നടത്തിയ ഗ്രീഷ്മ ഒടുക്കം പിടിച്ച് നിൽക്കാനാവാതെ കുറ്റം സമ്മതിക്കുകയിരുന്നു

ഇപ്പോഴിതാ ഈ സംഭവുമായി ബന്ധപ്പെട്ട് അഞ്ജു പാർവതി പ്രബീഷ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്

കുറിപ്പ് ഇങ്ങനെയാണ്

അമ്പത് ലക്ഷത്തിൻ്റെ മതിൽ കെട്ടിയത് വെറുതെയൊന്നുമായില്ല.
മറ്റവൻ ശ്യാംജിത്ത് 25+14 =39 ( ഇരുപത്തഞ്ച് വയസ്സ് + പതിനാല് കൊല്ലം ശിക്ഷ = ശേഷം മുപ്പത്തൊമ്പതിൽ പുറത്ത്
ഇവൾ ഗ്രീഷ്മ 25+14 =39 ( ഇരുപത്തഞ്ച് വയസ്സ് + പതിനാല് കൊല്ലം ശിക്ഷ = ശേഷം മുപ്പത്തൊമ്പതിൽ പുറത്ത്
എജ്ജാതി സമത്വം! പുരോഗമനവും നവോത്ഥാനവും തുല്യനീതിയും ഇവിടെ ഇല്ലെന്നാരാണ് പറഞ്ഞത്?
സയനൈഡ് ചേർത്ത ആട്ടിൻ സൂപ്പിനു പകരം ജ്യൂസിലും കഷായത്തിലും തുരിശ് ചേർക്കുന്ന ലെവലിലേയ്ക്ക് സ്ത്രീ മുന്നേറ്റം ഉണ്ടായില്ലേ ?

സയനൈഡ് ജോളി പോലെ തുരിശ് ഗ്രീഷ്മ…!
അവൾ തേച്ചു; അവൻ ഒട്ടിച്ചു എന്ന വേർഷനിൽ നിന്നും അവൻ തേച്ചില്ല; പകരം അവൾ ഒട്ടിച്ചു എന്ന വേർഷനിലേയ്ക്കുള്ള സമത്വം വന്നില്ലേ? പ്ലാസ്റ്റിക് ജാറിൽ ഒളിപ്പിച്ച മൂർഖനെ കൊണ്ട് ഭാര്യയെ കടിപ്പിച്ചു കൊന്ന സൂരജിനെ പ്ലാസ്റ്റിക് ജ്യൂസ് കുപ്പിയിൽ ഒളിപ്പിച്ച തുരിശ് കൊടുത്ത് കാമുകനെ കൊന്ന ഗ്രീഷ്മയെ വച്ച് ചെക്ക് പറയിച്ച് ജെൻഡർ ഇക്വാളിറ്റി റെഡിയാക്കിയില്ലേ?
പ്രണയത്തിന് ഫുൾ സ്റ്റോപ്പിട്ടാൽ കഴുത്തറുക്കുന്ന ആൺകുട്ടികളും പ്രണയം മടുക്കുമ്പോൾ വിഷം കൊടുത്ത് കൊല്ലുന്ന പെൺകുട്ടികളും ചേർന്നപ്പോൾ പുരോഗമനവും നവോത്ഥാനവും ചേർന്ന് പൂവരണി നമ്പൂതിരിയുടെ വരികൾ ഏറ്റുപ്പാടി – ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും ‘കാരണഭൂതൻ പിണറായി വിജയ’നെന്ന സഖാവ് തന്നെ! അതിനൊത്ത് താളത്തിൽ ചവിട്ടി തിരുവാതിര ആടി ലൈലയും ഷാഫിയും കമ്മി ഭഗവൽ സിങ്ങും! പിന്നെവിടെയോ മറഞ്ഞിരിക്കുന്ന ആ കള്ള ജ്യോത്സ്വനും!

അതേസമയം ഷാരോൺ രാജിന്റെ കൊലപാതകത്തിൽ പ്രതിയായ ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പ്രതിയെ പാറശാലയിലെ വീട്ടിലേക്ക് തെളിവെടുപ്പിന് കൊണ്ടുവരും ശേഷം നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയെങ്കിലും കൂടുതൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷം ഗ്രീഷ്മയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. മൊഴിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനും തെളിവുകള്‍ നശിപ്പിച്ചതിനെ കുറിച്ച് മനസിലാക്കാനുമുണ്ടെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് പറയുന്നു. ഇതിനായി ഗ്രീഷ്മയെ കസ്റ്റഡയിൽ വാങ്ങി ചോദ്യംചെയ്യും.

Continue Reading
You may also like...

More in Malayalam

Trending