Connect with us

ബിഗ്‌ബോസില്‍ മികച്ച പ്രകടനവുമായി ഷക്കീല; പ്രതിഫലം കേട്ട് ഞെട്ടി പ്രേക്ഷകര്‍

News

ബിഗ്‌ബോസില്‍ മികച്ച പ്രകടനവുമായി ഷക്കീല; പ്രതിഫലം കേട്ട് ഞെട്ടി പ്രേക്ഷകര്‍

ബിഗ്‌ബോസില്‍ മികച്ച പ്രകടനവുമായി ഷക്കീല; പ്രതിഫലം കേട്ട് ഞെട്ടി പ്രേക്ഷകര്‍

പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് ഷക്കീല. കഴിഞ്ഞ ദിവസമായിരുന്നു താരം തെലുങ്ക് ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയ വാര്‍ത്ത പുറത്തെത്തിയിരുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് തെലുങ്ക് ഏഴിലെ താരങ്ങളുടെ പ്രതിഫലമാണ് ആരാധകരുടെ ചര്‍ച്ചയില്‍ ഇടംപിടിച്ചിരിക്കുന്നത്.

3.5 ലക്ഷമാണ് ഷക്കീലയ്ക്ക് ലഭിക്കുന്നത്. നടന്‍ ശിവജിക്ക് നാല് ലക്ഷമാണ്. ഏറ്റവും പ്രതിഫലം വാങ്ങിക്കുന്നതും ശിവജിയാണ്. ബിഗ് ബോസ് സീസണ്‍ ഏഴിലെ ആദ്യ മത്സരാര്‍ഥിയും നടിയുമായ പ്രിയങ്ക ജെയിന് പ്രതിഫലം 2.5 ലക്ഷമാണ് എന്നാണ് റിപ്പോര്‍ട്ട്. അത്ര പ്രശസ്തയല്ലാത്ത നടി രാധികയ്ക്ക് ഷോയില്‍ രണ്ട് ലക്ഷമാണ് പ്രതിഫലം.

ബിഗ് ബോസ് തെലുങ്ക് റിയാലിറ്റി ഷോയ്ക്കായി ശോഭാ ഷെട്ടിക്കായി പ്രതിഫലം 2.5 ലക്ഷം ലഭിക്കുന്നത്. നടി കിരണ്‍ റാത്തൂറിന് മൂന്ന് ലക്ഷമാണ്. റൈതു ബിദ്ദ, പല്ലവി പ്രശാന്ത് എന്നിവര്‍ക്ക് ഓരോ ലക്ഷമാണ് പ്രതിഫലമായി ലഭിക്കുന്നത്. യുട്യൂബറും കൊമേഡിയനുമായ തേജിന് റിയാലിറ്റി ഷോയ്ക്ക് 1.5 ലക്ഷം ലഭിക്കുന്നു. ഗൗതം കൃഷ്ണയ്ക്ക് 1.75 ലക്ഷമാണ്. പ്രിന്‍സ് യവാറിന് 1.75 ലക്ഷം.

കൊറിയോഗ്രാഫര്‍ ആട്ട് സന്ദീപ് പ്രതിഫലമായി വാങ്ങിക്കുന്നത് 2.75 ലക്ഷമാണ്. ബിഗ് ബോസ് തെലുങ്ക് റിയാലിറ്റി ഷോയില്‍ കുറഞ്ഞ പ്രതിഫലം പല്ലവി പ്രശാന്തിനാണ് എന്നും ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. നാഗാര്‍ജുനയാണ് ഷോയുടെ അവതാരകന്‍.

Continue Reading
You may also like...

More in News

Trending