Connect with us

അനിരുദ്ധുമായി കടുത്ത മത്സരത്തില്‍ എ ആര്‍ റഹ്മാന്‍; പ്രതിഫലം കുത്തനെ ഉയര്‍ത്തി

Tamil

അനിരുദ്ധുമായി കടുത്ത മത്സരത്തില്‍ എ ആര്‍ റഹ്മാന്‍; പ്രതിഫലം കുത്തനെ ഉയര്‍ത്തി

അനിരുദ്ധുമായി കടുത്ത മത്സരത്തില്‍ എ ആര്‍ റഹ്മാന്‍; പ്രതിഫലം കുത്തനെ ഉയര്‍ത്തി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകരില്‍ ഒരാളാണ് എആര്‍ റഹ്മാന്‍. എന്നാല്‍ അടുത്ത കാലത്തായി ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സംഗീതസംവിധായകന്‍ എന്ന സ്ഥാനം തെന്നിന്ത്യന്‍ ഹിറ്റ് മേക്കര്‍ ആയ അനിരുദ്ധ് രവിചന്ദര്‍ സ്വന്തമാക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ 10 കോടിയാണ് അനിരുദ്ധ് ഒരു ചിത്രത്തിനു വേണ്ടി വാങ്ങുന്ന പ്രതിഫലം. റഹ്മാന്‍് 8 എട്ട് കോടിയും.

എന്നാല്‍ തന്റെ പ്രതിഫല തുക എആര്‍ റഹ്മാന്‍ 8 കോടിയില്‍ നിന്ന് 10ലേയ്ക്കുയര്‍ത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. നാനി നായകനായെത്തുന്ന പുതിയ ചിത്രത്തിന് സംഗീതമൊരുക്കാനാണ് റഹ്മാന്‍ 10 കോടി ആവശ്യപ്പെട്ടതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ പ്രതിഫലം കൂട്ടി എആര്‍റഹ്മാന്‍ അനിരുദ്ധുമായി മത്സരം നടത്തുകയാണെന്ന അഭ്വൂഹങ്ങള്‍ പരക്കുന്നുണ്ട്.

പ്രതിഫലത്തിന്റെ കാര്യത്തില്‍ എആര്‍റഹ്മാനെ മറികടക്കാന്‍ ഒരു സംഗീതജ്ഞനും വര്‍ഷങ്ങളായി സാധിച്ചിട്ടില്ല. എന്നാല്‍, ഇപ്പോള്‍ അനിരുദ്ധ് രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംഗീതജ്ഞനാകുന്നത് എ.ആര്‍.റഹ്മാന്റെ 8 കോടിയെന്ന റെക്കോര്‍ഡ് തിരുത്തിയാണ്. ഷാറുഖ് ഖാന്റെ ജവാന്‍ എന്ന ചിത്രത്തിനാണ് അനിരുദ്ധ് 10 കോടി രൂപ പ്രതിഫലം വാങ്ങിയിരിക്കുന്നത്.

പ്രതിഫലത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ സാഹചര്യത്തിലാണ് റഹ്മാന്‍ 8 കോടിയില്‍ നിന്ന് 10 കോടിയിലേക്ക് ഉയര്‍ത്തിയത്. ഇതോടെ ഇന്ത്യയില്‍ അനിരുദ്ധും റഹ്മാനും ഒരേ പ്രതിഫലം കൈപ്പറ്റുന്ന സംഗീതജ്ഞരായി മാറിയിരിക്കുകയാണ്.

അതേസമയം റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രതിഫലം കൂട്ടിചോദിച്ച റഹ്മാന്റെ തീരുമാനം നിര്‍മ്മാതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. തെലുങ്കിലെ പ്രഗത്ഭരായ സംഗീത സംവിധായകരുടേതിനേക്കാള്‍ ഇരട്ടി പ്രതിഫലമാണ് റഹ്മാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേതുര്‍ന്ന് സംഗീതസംവിധായകന്റെ കാര്യത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് വിവരം.

More in Tamil

Trending

Recent

To Top