Connect with us

50 രൂപ മുടക്കുന്നവര്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്, എന്തെങ്കിലും നെഗറ്റീവ് ഇല്ലാതെ അങ്ങനെ പറയില്ല; അജു വര്‍ഗീസ്

Malayalam

50 രൂപ മുടക്കുന്നവര്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്, എന്തെങ്കിലും നെഗറ്റീവ് ഇല്ലാതെ അങ്ങനെ പറയില്ല; അജു വര്‍ഗീസ്

50 രൂപ മുടക്കുന്നവര്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്, എന്തെങ്കിലും നെഗറ്റീവ് ഇല്ലാതെ അങ്ങനെ പറയില്ല; അജു വര്‍ഗീസ്

സിനിമ റിവ്യൂ വിവാദങ്ങളില്‍ പ്രതികരണവുമായി നടന്‍ അജു വര്‍ഗീസ്. ഒരു സിനിമ നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ നല്ലതുപറഞ്ഞിട്ടുണ്ട്. അല്ലെങ്കില്‍ ഒരിക്കലും തനിക്കൊന്നും സിനിമ കിട്ടില്ലെന്നും ഒരിക്കലും മുന്‍ വിധി വച്ച് ആരും സിനിമ കാണാന്‍ വരുന്നുണ്ടെന്ന് തോന്നുന്നില്ലെന്നും അജു വ്യക്തമാക്കി.സിനിമ കാണാന്‍ 150 രൂപ മുടക്കുന്നവര്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും അജു പറഞ്ഞു.

താന്‍ പലപ്പോഴും വാണിജ്യസിനിമകളാണ് ചെയ്യാറെന്നും അതൊരു ഉത്പ്പന്നമാണെന്നും അജു പറഞ്ഞു. ഫിലിം റിവ്യൂ ചെയ്യാന്‍ പാടില്ലെന്ന നിയമം ഉള്ളിടത്തോളം കാലം നമ്മള്‍ അത് പറഞ്ഞിട്ട് കാര്യമില്ലെന്നും അജു വര്‍ഗീസ് പറഞ്ഞു.

ഒരു നടനെ ഇഷ്ടമല്ലെങ്കിലും പ്രേക്ഷകനെ ചിലപ്പോള്‍ ആ സിനിമ തൃപ്തിപ്പെടുത്താറുണ്ട്. സിനിമകള്‍ക്ക് അങ്ങനെയൊരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നുവെുന്നും താരം വിശദീകരിച്ചു.

പുതിയ ചിത്രമായ ഫീനിക്‌സിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സിനിമാ റിവ്യൂകളെക്കുറിച്ച് അജു വര്‍ഗീസ് നിലപാട് തുറന്നു പറഞ്ഞത്.

‘നമ്മള്‍ വിപണിയില്‍നിന്ന് ഒരുത്പ്പന്നം വാങ്ങുമ്പോള്‍ ഐ.എസ്.ഐ മുദ്രയുണ്ടെങ്കില്‍, അത്രയും ഉറപ്പുണ്ടെങ്കിലാണ് വാങ്ങാറ്. മലയാള സിനിമ എല്ലാവരും ഉറ്റുനോക്കുന്ന ഇന്‍ഡസ്ട്രിയാണ്. ഹാര്‍ഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണ്. എന്തെങ്കിലും നെഗറ്റീവ് ഇല്ലാതെ അങ്ങനെ പറയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു’ എന്നും താരം വ്യക്തമാക്കി

More in Malayalam

Trending

Recent

To Top