Actor
ഇത് അര്‍ബുദം പോലെ, മതപരമായ വിഭാഗീയത ഭക്ഷണത്തിലെത്തിയാല്‍ സ്ഥിതി മോശമാകും; ഇതുവരെ കേരളം പിടിച്ചുനിന്നു. ഇനിയങ്ങോട്ട് ഇത്തരം ഭിന്നിപ്പിക്കല്‍ ശ്രമം കൂടും; അജു വര്‍ഗീസ്
ഇത് അര്‍ബുദം പോലെ, മതപരമായ വിഭാഗീയത ഭക്ഷണത്തിലെത്തിയാല്‍ സ്ഥിതി മോശമാകും; ഇതുവരെ കേരളം പിടിച്ചുനിന്നു. ഇനിയങ്ങോട്ട് ഇത്തരം ഭിന്നിപ്പിക്കല്‍ ശ്രമം കൂടും; അജു വര്‍ഗീസ്
ഹാസ്യ സാമാ്രട്ട് ജഗതി ശ്രീകുമാറിന്റെ കാല്‍ തൊട്ട് വന്ദിച്ചാണ് അജു വര്‍ഗീസ് സിനിമയിലേയ്ക്ക് വന്നത്. രാശി പിഴച്ചില്ല. പുതിയ മലയാള സിനിമയെ പഴയ ജഗതി കാലത്തെ ഹാസ്യത്തിന്റെ കരുത്ത് പകര്‍ന്ന് മുന്നോട്ടു കൊണ്ടുപോകുന്നതില്‍ നിര്‍ണായകമാണ് ഇന്ന് അജുവിന്റെ പങ്ക്.
ഹാസ്യവേഷങ്ങള്‍ മാത്രമല്ല നായക, ഉപനായക വേഷങ്ങള്‍ ഭദ്രമാണ് അജുവിന്റെ കൈകളിലെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. അതിനിടെ നിര്‍മാതാവിന്റെയും വിതരണക്കാരന്റെയും വേഷങ്ങളിലും അജു തിളങ്ങി.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഹൃദയം കീഴടക്കാന്‍ അജുവിനായി. വിനീത് ശ്രീനിവാസന്‍ യുവതാരങ്ങളെ വച്ച് ഒരുക്കിയ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ ആയിരുന്നു അജുവിന്റെ താരോദയം.
പിന്നീട് അങ്ങോട്ട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ ഏറ്റവും തിരക്കേറിയ നടന്മാരുടെ നിരയിലേക്കും താരം ഉയര്‍ന്നുകഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. തന്റെ സിനിമാ വിശേഷങ്ങളും സന്തോഷ നിമിഷങ്ങളുമെല്ലാം അദ്ദേഹം പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ മതപരമായ വിഭാഗീയത ഭക്ഷണത്തിലെത്തിയാല്‍ സ്ഥിതി മോശമാകുമെന്ന് പറയുകയാണ് നടന്‍. ഇതുവരെ കേരളം പിടിച്ചുനിന്നു. ഇനിയങ്ങോട്ട് ഇത്തരം ഭിന്നിപ്പിക്കല്‍ ശ്രമം കൂടുമെന്നും അജു വര്‍ഗീസ് ഒരു മാധ്യമത്തോട് പറഞ്ഞു. മതപരമായ വിഭാഗീയത ഭക്ഷണത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ കേരളത്തിലും തുടങ്ങികഴിഞ്ഞു.
ഭക്ഷണത്തില്‍ ഭിന്നതയ്ക്ക് ശ്രമിച്ചുനോക്കി. ഭക്ഷണത്തില്‍ ഇത് കൊണ്ടുവന്നാല്‍, അതൊരു വിഭജനത്തിന്റെ ശ്രമമാണെന്ന് വ്യക്തമാണ്. ഇപ്പോള്‍ അത് അറിയില്ലെങ്കിലും അധികം വൈകാതെ അത് മനസിലാകുമെന്നും അജു വര്‍ഗീസ് പറഞ്ഞു. അര്‍ബുദം പോലെയാണത്. നമ്മളെ ഇങ്ങനെ ശീലിപ്പിക്കുകയാണ്. അതിനായി നമ്മളെ ഇങ്ങനെ കൗണ്‍സില്‍ ചെയ്യും.
ഞാന്‍ ഉള്‍പ്പെടുന്ന തലമുറയെ ഭയമാണ് മുന്നോട്ട് നയിക്കുന്നത്. തെറ്റ് ചെയ്യരുത്. ഇത് സംഭവിക്കുമെന്ന ഭയം. ഈ ഭയത്തിലൂടെ ഈ ഭിന്നിപ്പിക്കലും സംഭവിക്കുമെന്നും അജു വര്‍ഗീസ് പറഞ്ഞു.