Connect with us

ഐശ്വര്യ റായിയുടെ മനേജറിന്റെ വസ്ത്രത്തില്‍ തീപിടിച്ചു;രക്ഷിച്ചത് ഷാരൂഖ് ഖാൻ!

Bollywood

ഐശ്വര്യ റായിയുടെ മനേജറിന്റെ വസ്ത്രത്തില്‍ തീപിടിച്ചു;രക്ഷിച്ചത് ഷാരൂഖ് ഖാൻ!

ഐശ്വര്യ റായിയുടെ മനേജറിന്റെ വസ്ത്രത്തില്‍ തീപിടിച്ചു;രക്ഷിച്ചത് ഷാരൂഖ് ഖാൻ!

ദീപാവലി ഒട്ടുമിക്ക എല്ലാ സിനിമാ താരങ്ങളും വലിയ ആർഭാടത്തോടെയാണ് ആഘോഷിച്ചത്.ബോളിവുഡിലെ താരങ്ങളെല്ലാം തന്നെ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെയ്കുയതും ചെയ്തിരുന്നു.ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വസതിയിലും വലിയ രീതിയിലുള്ള ദീപാവലി ആഘോഷങ്ങൾ നടന്നിരുന്നു.നിരവധി താരനിരകൾ പരിപാടിയിൽ പങ്കെടുത്തിരുന്നു.അതിൽ മലയാലാത്തിലെ യുവ താരം ദുൽഖർ സൽമാനും ഉണ്ടായിരുന്നു.

എന്നാല്‍ ആഘോഷത്തിനിടയില്‍ ഒരു അപകടമുണ്ടായെന്നും ഷാരൂഖ് ഖാന്റെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ആഘോഷത്തിനിടെ ഐശ്വര്യ റായിയുടെ മനേജര്‍ അര്‍ച്ചന സദാനന്ദിന്റെ വസ്ത്രത്തില്‍ തീപടര്‍ന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഷാരൂഖ് അര്‍ച്ചനയുടെ അടുത്തേക്ക് പാഞ്ഞെത്തുകയും വസ്ത്രത്തിലെ തീ തല്ലിക്കെടുത്തുകയും ചെയ്തു. അപകടം നടക്കുമ്പോള്‍ അര്‍ച്ചനയുടെ മകളും തൊട്ടടുത്ത് ഉണ്ടായിരുന്നു.

പതിനഞ്ച് ശതമാനത്തോളം പൊള്ളലേറ്റ അര്‍ച്ചന ഇപ്പോള്‍ ആശുപത്രിയിലാണ്. അണുബാധയെ തുടര്‍ന്ന അര്‍ച്ചന ഐ.സി.യുവില്‍ തുടരുകയാണ്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം സംഭവിച്ചത്. അതിനാല്‍ അതിഥികളില്‍ പലരും പിരിഞ്ഞു പോയിരുന്നു.

aishwarya rai manager during fire at bachchans diwali party

More in Bollywood

Trending