Bollywood
ദീപാവലിക്ക് അമ്മ നൽകിയത് 10 കോടി വിലവരുന്ന സമ്മാനം!
ദീപാവലിക്ക് അമ്മ നൽകിയത് 10 കോടി വിലവരുന്ന സമ്മാനം!
By
ഒട്ടുമിക്ക സിനിമാ താരങ്ങളും ഇക്കൊല്ലത്തെ ദീപാവലി വളരെ ആഘോഷ പൂർവ്വം കൊണ്ടാടി.അതിന്റെ ചിത്രങ്ങളും താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.ഇപ്പോളിതാ ഹന്‍സികയ്ക്ക് ആഘോഷദിനത്തിൽ കിട്ടിയ സർപ്രൈസ് ഗിഫ്റ്റാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.ഇത് നൽകിയതാകട്ടെ അമ്മയും.കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ച താരത്തിന് അമ്മ മോണ നൽകിയത് 10 കോടിയുടെ റോള്‍സ് ഫാന്റം V111 സീരിസ് കാറാണ്. ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങളും ഹന്‍സിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
തന്റെ 50മത്തെ ചിത്രമായ ‘മഹാ’യുടെ തിരക്കിലാണ് താരം ഇപ്പോള്‍. വ്യത്യസ്തമായ വേഷങ്ങളിലെത്തിയ മഹായുടെ ലുക്ക് പോസ്റ്ററുകള്‍ നേരത്തെ വിവാദമായിരുന്നു. ‘പാര്‍ട്ണര്‍’, ‘ഗുലേബ്ബാഗവലി’ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.സാം ആന്റണി ഒരുക്കിയ അഥര്‍വ്വക്കൊപ്പമുള്ള ‘100’ ആണ് ഹന്‍സികയുടെതായി ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.
hansika’s diwali gift from her mother