Malayalam Breaking News
ആരാധ്യക്കൊരു കൂട്ട് കൂടി; ഐശ്വര്യ റായ് വീണ്ടും അമ്മയാകുന്നു !!!
ആരാധ്യക്കൊരു കൂട്ട് കൂടി; ഐശ്വര്യ റായ് വീണ്ടും അമ്മയാകുന്നു !!!
ലോകസുന്ദരിയും നടിയുമായ ഐശ്വര്യ റായിക്കും അഭിഷേക് ബച്ചനും രണ്ടാമതൊരു കുട്ടി കൂടി ഉണ്ടാകാൻ പോകുന്നു എന്ന വാർത്ത ശക്തമാകുന്നു. ബോളിവുഡ് ഗോസിപ്പ് കോളത്തിലെ പ്രധന ചര്‍ച്ച ബച്ചന്‍ കുടുംബത്തിലെ പുതിയ അതിഥിയെ കുറിച്ചാണ്. ഐശ്വര്യ വീണ്ടും അമ്മയാകുന്നു എന്നുള്ള വാര്‍ത്തയാണ് പ്രചരിക്കുന്നത്. കൃത്യമായ തെളിവോടു കൂടിയാണ് ഈ വാര്‍ത്ത പ്രചരിക്കുന്നത്.
അഭിഷേകിനോടൊപ്പം അവധി ആഘോഷിക്കുന്ന ഐശ്വര്യയുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാണ്. കടല്‍ തീരത്തിലുടെ അഭിഷേകിനോടൊപ്പം നടന്നു പോകുന്ന ചിത്രമാണ് ഐശ്വര്യ വീണ്ടും അമ്മയാകാന്‍ പോകുന്നു എന്നുള്ള വാര്‍ത്ത പ്രചരിക്കാൻ കാരണം. ചിത്രമുള്‍പ്പെടെ ട്വിറ്റ് ചെയ്താണ് ആരാധകര്‍ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ബച്ചന്‍ കുടുംബത്തില്‍ നിന്ന് ഇതിനെ കുറിച്ച് പ്രതികരണം ഉണ്ടായിട്ടില്ല.
പ്രതികാരണങ്ങളൊന്നും ഉണ്ടാകാത്തതും വാർത്ത ശരിവെക്കുന്നത് ശക്തമാക്കുന്നു.
aishwarya ray expecting second child
