Connect with us

തലമുടി നരച്ചതുകൊണ്ട് ന്യൂ ജനറേഷൻ അല്ലാതാക്കരുത്, ചിന്തയിലാണ് നൂതനത്വം വേണ്ടത്, രൂപത്തിലല്ല,’അടൂർ ഗോപാലകൃഷ്ണൻ പറയുന്നു

Movies

മനുഷ്യ ജീവിതം തൊട്ടറിഞ്ഞ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍.ആറ് പതിറ്റാണ്ട് നീളുന്ന സിനിമാ ജീവിതത്തില്‍ ആകെ ചെയ്‍തത് 12 ഫീച്ചര്‍ ഫിലിമുകള്‍ മാത്രം. പക്ഷേ അടൂര്‍ ഗോപാലകൃഷ്‍ണന്‍ എന്ന ചലച്ചിത്രകാരന് ലോകസിനിമാഭൂപടത്തില്‍ മലയാളത്തിന്‍റെ സാന്നിധ്യമാവാന്‍ എണ്ണത്തില്‍ അത്രയും മതിയായിരുന്നു.
ഇപ്പോഴിതാ മലയാള സിനിമയിൽ ന്യൂ ജനറേഷൻ എന്നൊന്നില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ.

ചെറുപ്പക്കാരിൽ പലരുടേതും പഴഞ്ചൻ കാഴ്ചപ്പാടാണ്. പുതിയ ആശയങ്ങൾ അവതരിപ്പിക്കുകയാണ് ന്യൂ ജനറേഷൻ എങ്കിൽ താനും ന്യൂ ജനറേഷൻ ആണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ പാമ്പാടിയിലെ ദക്ഷിണമേഖലാ കാമ്പസ് സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നവരാണ് ന്യൂ ജനറേഷനെങ്കിൽ താൻ അതിൽപ്പെടുന്നയാളാണ്. തലമുടി നരച്ചതുകൊണ്ട് ന്യൂ ജനറേഷൻ അല്ലാതാക്കരുത്. ചിന്തയിലാണ് നൂതനത്വം വേണ്ടത്, രൂപത്തിലല്ല,’ അടൂർ പറഞ്ഞു. ചടങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് റീജണൽ ഡയറക്ടർ ഡോ എസ് അനിൽകുമാർ അടൂരിനെ പൊന്നാടയണിയിച്ച് ആദരിച്ചു. അസി.പ്രൊഫ എചന്ദ്രശേഖർ, ശരണ്യ നായർ എന്നിവർ സംസാരിച്ചു.

More in Movies

Trending

Recent

To Top