Connect with us

ദയവായി എന്നെ വെറുതേ വിടൂ… ഞാന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്ന പേരില്‍ പ്രചരിപ്പിക്കരുത്…തുറന്നടിച്ച് നടി ശ്രീകല

Malayalam

ദയവായി എന്നെ വെറുതേ വിടൂ… ഞാന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്ന പേരില്‍ പ്രചരിപ്പിക്കരുത്…തുറന്നടിച്ച് നടി ശ്രീകല

ദയവായി എന്നെ വെറുതേ വിടൂ… ഞാന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്ന പേരില്‍ പ്രചരിപ്പിക്കരുത്…തുറന്നടിച്ച് നടി ശ്രീകല

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ശ്രീകല ശശിധരന്‍. വിവാഹശേഷം അഭിനയ ജീവിതത്തോട് താല്‍കാലികമായി വിട പറഞ്ഞ നടി ഐടി പ്രൊഫഷണലായ ഭര്‍ത്താവ് വിപിനൊപ്പം ലണ്ടനിലാണ് താമസിക്കുന്നത്. കൊറോണ വൈറസ് ലണ്ടന്‍ അടക്കം ലോകത്ത് എല്ലായിടത്തും വ്യാപകമായ സാഹചര്യത്തില്‍ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് നടി പങ്കുവച്ചിരുന്നു.

എന്നാല്‍ താന്‍ പറഞ്ഞത് വളച്ചൊടിക്കുന്നുവെന്ന് ശ്രീകല പറയുന്നു. ലണ്ടനില്‍ കുടുങ്ങി കിടക്കുന്നതിനാല്‍ നാട്ടിലേക്ക് വരാന്‍ നടി ശ്രീകലയും കുടുംബവും ശ്രമിക്കുന്നതായി വാര്‍ത്ത പ്രചരിച്ചതോടെ നാട്ടില്‍ നിന്നും ഫോണ്‍ വിളികള്‍ ഉയര്‍ന്നു.

ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരുമെല്ലാം പരിഭ്രാന്തി പിടിച്ച്‌ വിളിക്കാന്‍ തുടങ്ങിയതോടെ തന്റെ ഫോണിന് വിശ്രമമില്ലെന്ന് ശ്രീകല പറഞ്ഞു. ‘ദയവായി എന്നെ വെറുതേ വിടൂ… ഞാന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്ന പേരില്‍ പ്രചരിപ്പിക്കരുത്.

അത് എനിക്കും എന്നെ സ്‌നേഹിക്കുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഒരു ഇന്റര്‍വ്യൂ കൊടുത്തു എന്നത് സത്യം. പക്ഷേ ഞാന്‍ പറയാത്ത കാര്യങ്ങളൊക്കെ അവര്‍ എഴുതി. അതാണ് പ്രശ്‌നമായത്. നാട്ടിലെത്താന്‍ കൊതിയാകുന്നു.ഇവിടെ ചികിത്സ കിട്ടുന്നില്ല, കേരളത്തിലേക്ക് വിമാനം കയറാന്‍ കാത്തിരിക്കുന്നു. പേടിച്ച്‌ വിറച്ച്‌ ജീവിക്കുന്നു. രാത്രിയില്‍ ഒളിച്ച്‌ നടക്കാനിറങ്ങുന്നു എന്നൊക്കെ ഞാന്‍ പറഞ്ഞെന്നാണ് ചിലര്‍ എഴുതിയിരിക്കുന്നത്’. ഒരു ശതമാനം പോലും സത്യമില്ലാത്ത കാര്യങ്ങളാണ് ഇതൊക്കെ. ഞാന്‍ പറഞ്ഞതല്ല ഒന്നും. ഇവിടെ യാതൊരു കുഴപ്പവുമില്ല.ഇവിടെ ചികിത്സ കിട്ടുന്നില്ല, കേരളത്തിലേക്ക് വിമാനം കയറാന്‍ കാത്തിരിക്കുന്നു. പേടിച്ച്‌ വിറച്ച്‌ ജീവിക്കുന്നു. രാത്രിയില്‍ ഒളിച്ച്‌ നടക്കാനിറങ്ങുന്നു എന്നൊക്കെ ഞാന്‍ പറഞ്ഞെന്നാണ് ചിലര്‍ എഴുതിയിരിക്കുന്നത്’. ഒരു ശതമാനം പോലും സത്യമില്ലാത്ത കാര്യങ്ങളാണ് ഇതൊക്കെ. ഞാന്‍ പറഞ്ഞതല്ല ഒന്നും. ഇവിടെ യാതൊരു കുഴപ്പവുമില്ല.

sreekala

More in Malayalam

Trending

Recent

To Top