Malayalam
വൈകിയാണ് എനിയ്ക്ക് മനസ്സിലായത്; മോഹന്‍ലാലിനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തി രോഹിണി
വൈകിയാണ് എനിയ്ക്ക് മനസ്സിലായത്; മോഹന്‍ലാലിനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തി രോഹിണി
മമ്മൂട്ടിയുടെയും, റഹ്മാന്റെയും, മോഹന്‍ലാലിന്റെയുമൊക്കെ നായികയായി ഒരുകാലത്ത് തിളങ്ങിയ നടിയാണ് രോഹിണി. ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ചുള്ള ഒരു വെളിപ്പെടുത്തലുമായാണ് താരം എത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെയും, റഹ്മാന്റെയും, മോഹന്‍ലാലിന്റെയുമൊക്കെ നായികയായി അഭിനയിച്ച തനിക്ക് മോഹന്‍ലാല്‍ എന്ന പ്രതിഭയുടെ അഭിനയ മികവ് വളരെ വൈകിയാണ് മനസ്സിലായതെന്നും ലോക സിനിമയ്ക്ക് മുന്നില്‍ നിര്‍ത്താവുന്ന നടന്മാര്‍ക്കൊപ്പമാണ് ലാല്‍ സാറിന്റെയും സ്ഥാനമെന്നും രോഹിണി പറഞ്ഞു.
കുയിലിനെ തേടി, ഇവിടെ തുടങ്ങുന്നു, ജനുവരി ഒരു ഓര്‍മ്മ, പാദമുദ്ര, എന്നിങ്ങനെ ലാല്‍ സാറുമായി കുറേയധികം സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും അപ്പോളൊന്നും അദ്ദേഹത്തിലെ അഭിനയ ശേഷി എത്രത്തോളമാണെന്ന് തനിക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നും പിന്നീട് താന്‍ മലയാള സിനിമയില്‍ അത്ര ആക്ടീവ് അല്ലാതിരുന്ന സമയത്താണ് അദ്ദേഹത്തിന്റെ അഭിനയ ശേഷി എത്രത്തോളമാണെന്ന് മനസിലാക്കിയതെന്നും ആന്റണി ക്വിന്‍, ജാക്ക് നിലക്കല്‍സണ്‍ തുടങ്ങിയ ലോക സിനിമയ്ക്ക് മുന്നില്‍ നിര്‍ത്താവുന്ന നടന്മാര്‍ക്കൊപ്പമാണ് ലാല്‍ സാറിന്റെയും സ്ഥാനമെന്നും രോഹിണി പറഞ്ഞു.
rohini
