Connect with us

എന്റെ ജീവിതത്തിലെ ഏറ്റവും കൂടുതൽ സന്തോഷം അനുഭവിച്ച നിമിഷങ്ങളിലാണ് ഞാനിപ്പോൾ; സന്തോഷം പങ്കുവെച്ച് നടി അപ്‌സര!

Actress

എന്റെ ജീവിതത്തിലെ ഏറ്റവും കൂടുതൽ സന്തോഷം അനുഭവിച്ച നിമിഷങ്ങളിലാണ് ഞാനിപ്പോൾ; സന്തോഷം പങ്കുവെച്ച് നടി അപ്‌സര!

എന്റെ ജീവിതത്തിലെ ഏറ്റവും കൂടുതൽ സന്തോഷം അനുഭവിച്ച നിമിഷങ്ങളിലാണ് ഞാനിപ്പോൾ; സന്തോഷം പങ്കുവെച്ച് നടി അപ്‌സര!

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് അപ്‌സര രത്നാകരൻ. സാന്ത്വനം എന്ന പരമ്പരയിലെ ജയന്തി എന്ന വില്ലത്തി കഥാപാത്രമായാണ് അപ്സര പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായത് .. നടി അപ്‌സര രത്‌നാകരനെ കുറിച്ച് പറയാൻ ഈ കഥാപാത്രം തന്നെ ധാരാളമാണ്. നിരവധി സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലുമൊക്കെ സജീവമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന അപ്‌സര കഴിഞ്ഞ വർഷമാണ് വിവാഹിതയാവുന്നത്. വിവാഹത്തോട് കൂടിയാണ് അപ്‌സരയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പുറംലോകത്ത് വരുന്നതും.

ഇപ്പോൾ അഭിനയത്തിന് പുറമേ യൂട്യൂബ് ചാനലുമൊക്കെയായി സജീവമാണ് നടി. ഏറ്റവും പുതിയതായി ജീവിതത്തിലൊരിക്കലും മറക്കാൻ പറ്റാത്ത ദിവസത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി. ഒത്തിരി വർഷങ്ങൾക്ക് ശേഷം പഠിച്ച സ്‌കൂളിലേക്ക് തിരികെ വരാനും അവിടുന്ന് അംഗീകാരം നേടാനും സാധിച്ചതിനെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ അപ്‌സര പറയുന്നത്.


എന്റെ കലാലയത്തിൽ ഒരിക്കൽ കൂടി.. എന്ന് പറഞ്ഞാണ് അപ്‌സര എഴുത്ത് തുടങ്ങിയിരിക്കുന്നത്. ‘എന്റെ ജീവിതത്തിലെ ഏറ്റവും കൂടുതൽ സന്തോഷം അനുഭവിച്ച നിമിഷങ്ങളിലാണ് ഞാനിപ്പോൾ. ഇക്ബാൽ +1,+2 , 2013-2015 ബാച്ച് ആയിരുന്നു ഞാൻ. വർഷങ്ങൾക്ക് ശേഷം ഒരു അതിഥിയായി അവിടെ വീണ്ടും പോകാൻ പറ്റുമെന്ന് ഒരിക്കൽ പോലും അന്ന് കരുതിയില്ല. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നുവെന്നും’, അപ്‌സര പറയുന്നു.

ഒരു കലാകാരി ആയി ജനിക്കാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു. അന്ന് പഠിപ്പിച്ച എന്റെ എല്ലാ പ്രിയപ്പെട്ട അധ്യാപകരും. ഒരിക്കൽ കൂടി കാണാനും അവരുടെ സ്‌നേഹം അനുഭവിക്കാനും ഭാഗ്യമുണ്ടായി. കുറച്ച് സമയമേ അവിടെ ചിലവഴിക്കാൻ സാധിച്ചുവെങ്കിലും സ്വന്തം കുഞ്ഞിനോട് അമ്മമാരെന്നപോലെ അധ്യാപകരുടെ സ്‌നേഹവും, ലാളനയും ലഭിച്ചു. ടീച്ചേഴ്‌സിനോടൊപ്പം ഡാൻസ് കളിച്ചു. ഒരുപാട് ആഘോഷിച്ചു’.വർഷങ്ങൾക്കു ശേഷം പഠിച്ച സ്‌കൂളിൽ, അതും ഭർത്താവിന്റെ കൈയും പിടിച്ച് അഭിമാനത്തോടെ, അധ്യാപകരുടെ അനുഗ്രഹത്തോടെ അതിഥിയായി വീണ്ടും പോകാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. ഏറ്റവും നല്ല അധ്യാപകർക്കുള്ള വലിയ ഉദാഹരണമാണ്.

എന്റെ ഈ ടീച്ചേർസ്, അന്നും ഇന്നും ഞാൻ അടക്കമുള്ള എല്ലാ വിദ്യാർത്ഥികളോടുമുള്ള അധ്യാപകരുടെ, സൗഹൃദവും, സ്‌നേഹവും, പെരുമാറ്റവും, പ്രോത്സാഹനവുമാണ് ഞങ്ങൾക്ക് കിട്ടിയ ഭാഗ്യം’.അന്ന് ഈ അധ്യാപകർ തന്ന സ്‌നേഹവും, പ്രോത്സാഹനവുമാണ് ഒരു അഭിനയത്രിയാകണം എന്ന എന്റെ സ്വപനമായ ലക്ഷ്യത്തേക്ക് എന്നെ നയിച്ചത്. ഇന്ന് അവിടെ എത്താൻ സാധിച്ചതും, എന്റെ ഇതുവരെയുള്ള എല്ലാ അംഗീകാരങ്ങളും എന്റെ അധ്യാപകർക്കുള്ള സമ്മാനമാണ്. വീണ്ടും ആ സ്‌കൂൾ വരാന്തായിലും ക്ലാസ്സ് റൂമിലും ഒക്കെ,ഒരിക്കൽ കൂടി നടന്നപോൾ അന്നത്തെ ഓരോ ഓർമകളും ഒപ്പമുണ്ടായിരുന്നു’.

അന്ന് ഞാൻ കലോത്സവത്തിന് മത്സരിച്ച വേദി, N.C. C പരേഡ് ചെയ്ത് ഗ്രൗണ്ട്, പഠിച്ച ക്ലാസ്സ് റൂം, പ്രിയപ്പെട്ടവരോടൊപ്പം കൈ പിടിച്ചു നടന്ന സ്ഥലങ്ങൾ, അങ്ങനെ ഒരുപാട്… എന്റെ ഒപ്പം ഉണ്ടായിരുന്ന ഒരുപാട് മുഖങ്ങളെ ഒരുപാട് മിസ്സ് ചെയ്തു. വീണ്ടും ഒരിക്കൽ കൂടി നമുക്ക് എല്ലാവർക്കും ഒത്തുചേരാൻ എത്രയും പെട്ടന്ന് സാധിക്കട്ടെ.. മിസ് യു ഓൾ, എല്ലാവരെയും സ്‌നേഹിക്കുന്നു’.. എന്നുമാണ് അപ്‌സര പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

More in Actress

Trending

Recent

To Top