Actress
ലാലേട്ടന്റെ കണ്ണുകള്‍ നിറയുന്നുണ്ട്, അപ്പോള്‍ ശരിക്കും മോഹന്‍ലാല്‍ എന്ന നടനെയല്ല, മോഹന്‍ എന്ന കഥാപാത്രത്തെയാണ് കണ്ടത്; അനശ്വര രാജന്‍
ലാലേട്ടന്റെ കണ്ണുകള്‍ നിറയുന്നുണ്ട്, അപ്പോള്‍ ശരിക്കും മോഹന്‍ലാല്‍ എന്ന നടനെയല്ല, മോഹന്‍ എന്ന കഥാപാത്രത്തെയാണ് കണ്ടത്; അനശ്വര രാജന്‍
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനശ്വര രാജന്‍. 2018 ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് ആണ് അനശ്വര രാജന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തില്‍ തന്നെ താരം ശ്രദ്ധേ നേടിയിരുന്നു. ശേഷം 2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രം ഏറെ ശ്രദ്ധേയമായി മാറി.
പിന്നീട് സൂപ്പര്‍ ശരണ്യ, പ്രണയ വിലാസം തുടങ്ങിയ ചിത്രങ്ങളിലൂടെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി. ഇപ്പോഴിതാ മോഹന്‍ലാല്‍ജീത്തു ജോസഫ് ചിത്രം നേരിലും ജയറാം മമ്മൂട്ടി ചിത്രം ഓസ്ലറിലും അമ്പരപ്പിക്കുന്ന പ്രകടനമാണ് അനശ്വര കാഴ്ചവെച്ചിരിക്കുന്നത്.
ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ നേര് എന്ന ചിത്രത്തിലും മിന്നുന്ന പ്രകടനമാണ് താരം കാഴ്ച വെച്ചത്. അന്ധയായ യുവതിയായി ആണ് നടി ചിത്രത്തിലെത്തുന്നത്. അനശ്വരയുടെ കരിയറിലെ ബെസ്റ്റ് സിനിമയാണ് നേര്.
ഇപ്പോഴിതാ നേരിലെ കൈമാക്‌സ് സീന്‍ ഷൂട്ട് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് അനശ്വര. ആ സീനില്‍ കേസ് ജയിച്ചപ്പോള്‍ അനശ്വരയുടെ കഥാപാത്രം കൈകൂപ്പി നന്ദി പറയുമ്പോള്‍ മോഹന്‍ലാലിന്റെ കണ്ണുകള്‍ നിറയുന്നുണ്ട്.
ശരിക്കും അപ്പോള്‍ താന്‍ മോഹന്‍ലാല്‍ എന്ന നടനെയല്ല, മറിച്ച് മോഹന്‍ എന്ന കഥാപാത്രത്തെയാണ് കണ്ടതെന്നും എല്ലാവര്‍ക്കും ആ സീന്‍ ചെയ്തപ്പോള്‍ സന്തോഷം തോന്നിയെന്നും സിനിമ കഴിഞ്ഞത് ഒത്തിരി സന്തോഷത്തോടെയായിരുന്നുവെന്നും അനശ്വര പറയുന്നു.
