Connect with us

ഭർത്താവിന്റെ ആത്മഹത്യയെ തുടർന്ന് വലിയ വിഷാദ രോഗത്തിലേക്ക്.. ഇമ്മ്യൂണിറ്റി ഡിസോഡർ ബാധിച്ച് കുറേക്കാലം ചികിത്സയിൽ, നീലക്കുയിലിലെ റാണിയെ മറന്നോ? നടിയുടെ ജീവിതത്തിൽ സംഭവിച്ചത്

Actress

ഭർത്താവിന്റെ ആത്മഹത്യയെ തുടർന്ന് വലിയ വിഷാദ രോഗത്തിലേക്ക്.. ഇമ്മ്യൂണിറ്റി ഡിസോഡർ ബാധിച്ച് കുറേക്കാലം ചികിത്സയിൽ, നീലക്കുയിലിലെ റാണിയെ മറന്നോ? നടിയുടെ ജീവിതത്തിൽ സംഭവിച്ചത്

ഭർത്താവിന്റെ ആത്മഹത്യയെ തുടർന്ന് വലിയ വിഷാദ രോഗത്തിലേക്ക്.. ഇമ്മ്യൂണിറ്റി ഡിസോഡർ ബാധിച്ച് കുറേക്കാലം ചികിത്സയിൽ, നീലക്കുയിലിലെ റാണിയെ മറന്നോ? നടിയുടെ ജീവിതത്തിൽ സംഭവിച്ചത്

ഏഷ്യാനെറ്റിലെ ഒരു സമയത്തെ ഹിറ്റ് സീരിയലുകളിൽ ഒന്നായിരുന്നു നീലക്കുയിൽ. സീരിയലിൽ ഒരു പ്രധാന കഥാപാത്രമായ റാണി ആദിത്യയായി അഭിനയിച്ചിരുന്നത് പവനി റെഡി എന്ന അഭിനേത്രിയായിരുന്നു.

മലയാളി അല്ലെങ്കിലും പവനി നീലക്കുയിൽ എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ മനം കവരുന്ന നടിയായി അന്ന് തന്നെ മാറിയിരുന്നു. പവനിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് കാര്യമായ അറിവൊന്നും മലയാളികൾക്ക് ഇപ്പോഴും ഇല്ല.

പവനി വിവാഹിതയായിരുന്നു എന്നും, പവനിയുടെ ഭർത്താവ് ആത്മഹത്യ ചെയ്തതായിരുന്നു എന്നും ഭൂരിപക്ഷം മലയാളികൾക്ക് അറിയാത്ത ഒരു സംഭവമാണ്. പാസമലർ എന്ന തമിഴ് സീരിയലിൽ അഭിനയിച്ചിരുന്ന സമയത്ത് പരമ്പരയിലെ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്ന പ്രദീപ് കുമാർ എന്ന നടനുമായി പവനി പ്രണയത്തിലായത്. തുടർന്ന് ഫെബ്രുവരി 14 2017ൽ ഇരുവരും ഹൈദരാബാദിൽ വെച്ച് വിവാഹിതരായി. വിവാഹത്തിനുശേഷം ആറുമാസത്തിനുളിൽ ഒരു ദിവസം പ്രദീപ് കുമാർ തൂങ്ങി മരിക്കുകയായിരുന്നു.

ആ സമയത്ത് പോലീസ് കേസെടുത്ത് അന്വേഷിക്കുകയും പവനിയെ ചോദ്യം ചെയ്യുകയും ചെയ്തു. ആത്മഹത്യ ചെയ്യുന്നതിന്റെ തലേദിവസം താനുമായി വഴക്കുകൂടി അടുത്ത മുറിയിൽ ഉറങ്ങാനായി പ്രദീപ് കുമാർ പോയി. രാവിലെ പവനി ചെന്നുനോക്കുമ്പോളാണ് പ്രദീപ്കുമാർ തൂങ്ങി മരിച്ചതായി കാണപ്പെട്ടത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ പവനി വെളിപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. കേസ് അന്വേഷണം പോലീസ് നടത്തിയെങ്കിലും സംശയാസ്പദമായ മറ്റു തെളിവുകളുടെ അഭാവത്തിൽ പോലീസ് അന്വേഷണം നിർത്തിവെച്ചു.

തന്റെ ഭർത്താവിന്റെ ആത്മഹത്യയെ തുടർന്ന് വലിയ വിഷാദ രോഗങ്ങളിലേക്ക് പവനി എത്തപ്പെട്ടു. ഇമ്മ്യൂണിറ്റി ഡിസോഡർ എന്ന അസുഖം ബാധിച്ച പവനി കുറേക്കാലം ചികിത്സയിലായിരുന്നു. ഒരു വർഷത്തോളം സിനിമാ സീരിയൽ രംഗത്ത് നിന്ന് വിട്ടു നിന്നു പവനി. ഈ ഇടവേളയ്ക്കു ശേഷമാണ് നീലക്കുയിൽ എന്ന തന്റെ ആദ്യ മലയാള പരമ്പരയിൽ അഭിനയിക്കാനായി പവനി റെഡി എത്തിയത്.

2012ൽ ലോഗിൻ എന്ന ബോളിവുഡ് ചലച്ചിത്രത്തിലൂടെയാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് പവനി റെഡി എത്തപ്പെട്ടത്. 2017ൽ തമിഴ് ഭാഷയിൽ പുറത്തിറങ്ങിയ ചിന്നത്തമ്പി എന്ന പരമ്പരയിലൂടെയാണ് മിനിസ്ക്രീനിലേക്ക് പവനി കാലെടുത്തുവെക്കുന്നത്. ഈ സീരിയലിലെ പെർഫോമൻസ് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് നീലക്കുയിൽ, രാസാത്തി, അഗ്നിപൂള് തുടങ്ങി നിരവധി പരമ്പരകളിൽ മുഖ്യ നടിയായി പവനി. ബിഗ് ബോസ് തമിഴ് വേർഷൻ 5ൽ ഒരു മത്സരാർത്ഥിയും ആയിരുന്നു പവനി റെഡി.

More in Actress

Trending

Recent

To Top