Actress
ദിവസവും മേക്കപ്പിനായി 4-5 മണിക്കൂര്‍; അത്രയും നേരം അനങ്ങാതെ ഇരിക്കുന്നത് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു; മാളവിക മോഹനൻ
ദിവസവും മേക്കപ്പിനായി 4-5 മണിക്കൂര്‍; അത്രയും നേരം അനങ്ങാതെ ഇരിക്കുന്നത് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു; മാളവിക മോഹനൻ
മലയാളികളുടെ ഇഷ്ട നടിയാണ് മാളവിക മോഹനൻ.വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘തങ്കലാൻ’ എന്ന ചിത്രത്തിലാണ് താരമിപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിൽ താരംനടത്തിയ മേക്കോവറാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്
തങ്കലാന് വേണ്ടി മേക്കപ്പ് ചെയ്യുന്ന ചിത്രമാണ് മാളവിക പങ്കുവച്ചിരിക്കുന്നത്. ”ദിവസവും 4-5 മണിക്കൂര്‍ മേക്കപ്പിനായും വസ്ത്രാലങ്കാരത്തിനായും ആവശ്യമുള്ള ഒരു കഥാപാത്രത്തെ നിങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ (അതെ, അത്രയും നേരം അനങ്ങാതെ ഇരിക്കുന്നത് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു)”
”നിങ്ങളുടെ ക്യാമറ റോളിലെ ബിടിഎസ് ഫോട്ടോകളില്‍ ഭൂരിഭാഗവും ഇതായിരിക്കും” എന്നാണ് മാളവിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. തങ്കലാന്‍ എന്ന ഹാഷ്ടാഗും മാളവിക പങ്കുവച്ചിട്ടുണ്ട്. കര്‍ണാടകയിലെ കോലാര്‍ സ്വര്‍ണഖനിയെ പശ്ചാത്തലമാക്കിയാണ് തങ്കലാന്‍ ഒരുക്കുന്നത്.
1900 കാലഘട്ടത്തില്‍ കോലാറിലെ ജനങ്ങളുടെ ജീവിതവും അവര്‍ നേരിട്ടിരുന്ന വെല്ലുവിളികളുമാണ് ചിത്രം പറയുന്നത്. ഏഴ് മാസത്തോളം കഠിനാധ്വാനം ചെയ്താണ് വിക്രം തങ്കലാനിലെ ലുക്കിലേക്ക് എത്തിയത്. തങ്കലാന്‍ ഷൂട്ടിങിനിടെ വിക്രമിന്റെ വാരിയെല്ലിന് പരുക്കേറ്റിരുന്നു.
തങ്കലാന്റെ അവസാന ഷെഡ്യൂള്‍ ചെന്നൈയിലെ ഫിലിം സിറ്റിയില്‍ നടക്കുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്. പരുക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന വിക്രം വീണ്ടും ചിത്രീകരണത്തിനായി ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.