News
ഷൂട്ടിംഗ് വേളയ്ക്കിടെ വിക്രം പകര്‍ത്തിയ ചിത്രം; സോഷ്യല്‍ മീഡിയയില്‍ വൈറലായി മാളവിക മോഹനന്റെ പുത്തന്‍ ചിത്രം
ഷൂട്ടിംഗ് വേളയ്ക്കിടെ വിക്രം പകര്‍ത്തിയ ചിത്രം; സോഷ്യല്‍ മീഡിയയില്‍ വൈറലായി മാളവിക മോഹനന്റെ പുത്തന്‍ ചിത്രം
മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് മാളവിക മോഹനന്‍. ദുല്‍ഖര്‍ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരം ഇപ്പോള്‍ തെന്നിന്ത്യയിലാകെ തിളങ്ങി നില്‍ക്കുകയാണ്. ഇപ്പോഴിതാ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് ഒരുക്കുന്ന ‘തങ്കലാന്‍’ എന്ന ചിത്രത്തിലാണ് താരം നായികയായി എത്തുന്നത്.
പ്രഖ്യാപനം മുതല്‍ക്കേ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് തങ്കലാന്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് ഇടവേളയിലെടുത്ത തന്റെ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മാളവിക. വിക്രമാണ് ചിത്രമെടുത്തതെന്ന് മാളവിക ട്വിറ്ററില്‍ കുറിച്ചു. നിരവധി ആരാധകരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്.
സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ‘തങ്കലാന്‍’ നിര്‍മിക്കുന്നത് കെ.ഇ. ജ്ഞാനവേല്‍ രാജയാണ്. വലിയ മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. വിക്രമിന്റെ അറുപത്തിയൊന്നാമത്തെ ചിത്രമാണിത്. എ. കിഷോര്‍ ഛായാഗ്രഹണവും എസ്.എസ്. മൂര്‍ത്തി കലാ സംവിധാനവും നിര്‍വഹിക്കുന്നു.
അതേസമയം, മാത്യു തോമസിനൊപ്പം പ്രധാന വേഷത്തിലെത്തിയ ‘ക്രിസ്റ്റി’യാണ് മാളവികയുടെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ഇന്ദുഗോപനും ബെന്ന്യാമിനും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.