Connect with us

ഞങ്ങളെല്ലാവരും നിന്നെയോർത്തു അഭിമാനിക്കുന്നു; മകളുടെ നേട്ടങ്ങളിൽ സന്തോഷം പങ്കുവെച്ച് മാധവി

Actress

ഞങ്ങളെല്ലാവരും നിന്നെയോർത്തു അഭിമാനിക്കുന്നു; മകളുടെ നേട്ടങ്ങളിൽ സന്തോഷം പങ്കുവെച്ച് മാധവി

ഞങ്ങളെല്ലാവരും നിന്നെയോർത്തു അഭിമാനിക്കുന്നു; മകളുടെ നേട്ടങ്ങളിൽ സന്തോഷം പങ്കുവെച്ച് മാധവി

മകൾ പ്രിസിലയുടെ ജീവിതത്തിലെ വലിയൊരു വിശേഷം ആരാധകരുമായി പങ്കുവെച്ച് നടി മാധവി. ബിരുദപഠനം പൂർത്തിയാക്കിയ മകൾക്ക് ഉന്നത പഠനത്തിന് ഹാർവാർഡ്, ഓക്സ്ഫോർഡ് തുടങ്ങിയ വിദേശ സർവകലാശാലകളിൽ നിന്നും ക്ഷണം ലഭിച്ച സന്തോഷം പങ്കിടുകയാണ് താരം.

മൂന്നു അവാർഡുകളും ജിപിഎ പോയിന്റായി 4.0 സ്കോർ ചെയ്താണ് മകൾ ബിരുദ പഠനം പൂർത്തിയാക്കിയത്. ഞങ്ങളെല്ലാവരും നിന്നെയോർത്തു അഭിമാനിക്കുന്നു എന്നാണ് മകൾക്ക് ആശംസകൾ നേർന്ന് മാധവി കുറിച്ചത്.

മലയാളികളുടെ എവർഗ്രീൻ താരങ്ങളിലൊരാളാണ് മാധവി. ആകാശദൂത് എന്നൊരൊറ്റ ചിത്രം മാത്രം മതിയാവും മലയാളികൾക്ക് മാധവിയെ മറക്കാതിരിക്കാൻ. വിവാഹത്തോടെ അഭിനയത്തോട് വിട പറഞ്ഞ മാധവി ബിസിനസ്സുകാരനായ റാൽഫ് ശർമ്മയ്ക്ക് ഒപ്പം അമേരിക്കയിലാണ് താമസം. പ്രിസില, ഈവ്ലിൻ, ടിഫാനി എന്നിങ്ങനെ മൂന്നു മക്കളാണ് മാധവി-റാൽഫ് ദമ്പതികൾക്ക് ഉള്ളത്.

കനക വിജയലക്ഷ്മി എന്നാണ് മാധവിയുടെ യഥാർത്ഥ പേര്. . ഒരു വടക്കൻ വീരഗാഥ, ഒരു കഥ ഒരു നുണക്കഥ, ആയിരം നാവുള്ള അനന്തൻ, നൊമ്പരത്തിപൂവ് എന്നിങ്ങനെ പത്തിലേറെ മലയാള ചിത്രങ്ങളിലും മാധവി അഭിനയിച്ചു. മലയാളികൾ എന്നെന്നും ഓർത്തിരിക്കുന്ന മാധവിയുടെ രണ്ടു ചിത്രങ്ങളാണ് ആകാശദൂതും ഒരു വടക്കൻ വീരഗാഥയും.

Continue Reading
You may also like...

More in Actress

Trending