നടി പ്രയാഗ മാർട്ടിന്റെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുംബൈയില്‍ നിന്നുളള സ്റ്റൈലിഷ് ചിത്രങ്ങളാണ് പ്രയാഗ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. മഞ്ഞ ഷര്‍ട്ടും വെള്ള നിറമുള്ള ഷോര്‍ട്സും കൂളിംഗ് ഗ്ലാസും ധരിച്ച് ഷോള്‍ഡര്‍ ബാഗുമായി നടന്നു നീങ്ങുന്ന പ്രയാഗയെ ആരാധകര്‍ക്ക് പോലും മനസിലായില്ല
തനി നാടന്‍ വേഷത്തിലും മോഡേണ്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങുന്ന നടിയുടെ ഈ മേക്കോവര്‍ ഗംഭീരം എന്നാണ് ആരാധകരുടെ കമന്റുകള്‍. പെട്ടന്നു കണ്ടാല്‍ ആളെ തിരിച്ചറിയില്ല എന്നാണ് ആരാധകര്‍ അടക്കം കമന്റ് ചെയ്യുന്നത്.
ഇപ്പോള്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ബ്രാന്റ് അംബാസിഡര്‍ ആണ് പ്രയാഗ. സിസിഎല്‍ ടീം പ്രഖ്യാപന ചടങ്ങില്‍ പ്രയാഗ എത്തിയ ചിത്രങ്ങളും വളരെ പെട്ടന്ന് വൈറലായി. അവിടെ വച്ചാണ് തന്റെ പുതിയ മേക്കോവറിനെ കുറിച്ച് നടി തുറന്ന് പറഞ്ഞത്. സിസിഎല്ലില്‍ താന്‍ കളിക്കുന്നില്ല എങ്കിലും ശക്തമായ പിന്തുണ നല്കി കൂടെ ഉണ്ടാവും എന്നും ടീമിലെ എല്ലാവരും തന്നെ സംബന്ധിച്ച് കുടുംബത്തെ പോലെയാണ് എന്നും പറഞ്ഞതിന് ശേഷമാണ് തന്റെ രൂപ മാറ്റത്തെ കുറിച്ച് പ്രയാഗ സംസാരിച്ചത്.
സത്യത്തില്‍ താന്‍ വലിയൊരു മേക്കോവര്‍ പ്രതീക്ഷിച്ച് ചെയ്തത് ഒന്നും അല്ല. മേക്കോവര്‍ നടത്തണം എന്നേ ഉദ്ദേശിച്ചിട്ടുമില്ല. മുടി കളര്‍ ചെയ്യാന്‍ പോയപ്പോള്‍ ഞാന്‍ ഉദ്ദേശിച്ച കളര്‍ ഇതായിരുന്നില്ല. മുടിവെട്ടി എങ്കില്‍ കളറും ചെയ്തേക്കാം എന്ന് കരുതി. പക്ഷെ ഞാന്‍ കരുതിയ കളര്‍ അല്ല ആയി വന്നത്. അതൊരു അബദ്ധം പറ്റിയതാണ്. മനപൂര്‍വ്വം ലുക്ക് മാറ്റിയത് അല്ല- പ്രയാഗ പറഞ്ഞു.
പിന്നെ മറ്റൊരു കാര്യം, ഇനി കുറച്ച് കാലം സിനമയില്‍ നിന്ന് ചെറിയ ബ്രേക്ക് എടുക്കാം എന്ന് തീരുമാനിച്ചിരിയ്ക്കുകയാണ് ഞാന്‍. പ്രത്യേകിച്ച് അതിനും കാരണം ഇല്ല. ബ്രേക്ക് എടുക്കുന്നു, അത്രമാത്രം. അപ്പോള്‍ പിന്നെ ലുക്ക് ഏത് ആയാലും കുഴപ്പമില്ലല്ലോ- എന്നാണ് പ്രയാഗ പറഞ്ഞത്
മലയാളികളുടെ മനസില്‍ മായാത്ത മഞ്ഞള്‍പ്രസാദമായി മാറിയ നടിയാണ് മോനിഷ ഉണ്ണി. പതിനാലാമത്തെ വയസ്സിലാണ് മോനിഷ നഖക്ഷതമെന്ന സിനിമയിൽ ആദ്യമായി അഭിനയിച്ചത്. ആദ്യ...
പ്രേമം എന്ന മലയാള സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അനുപമ പരമേശ്വരന്. അഭിനയം മാത്രമല്ല ഇടയ്ക്കൊക്കെ സഹസംവിധായികയായും അനുപമ പ്രവര്‍ത്തിക്കാറുണ്ട്. പ്രേമം...
മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളാണ് മഞ്ജു മലയാളികൾക്ക് സമ്മാനിച്ചത്. ഒരിടവേളയ്ക്ക്...
‘ഓക്കെ കൺമണി’യിലൂടെയാണ് പവിത്ര ലക്ഷ്മിഅഭിനയരംഗത്തെത്തുന്നത്. ‘ഉല്ലാസം’ എന്ന ഷെയ്ൻ നിഗം ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചു. ഇപ്പോഴിതാ അമ്മയെക്കുറിച്ച് ഹൃദയത്തിൽ തൊടുന്ന കുറിപ്പ്...